
സർക്കാർ മെഡിക്കൽ കോളേജിൽ നെഞ്ചുതുറക്കാതെ ശ്വാസകോശത്തിന് അർബുദം ബാധിച്ച ഭാഗം നീക്കി
തൃശ്ശൂർ: സർക്കാർ മെഡിക്കൽ കോളേജിൽ നെഞ്ചുതുറക്കാതെ ശ്വാസകോശത്തിന് അർബുദം ബാധിച്ച ഭാഗം നീക്കി. 64-കാരിക്കാണ് ‘യൂണിപോർട്ടൽ വാട്സ്’ എന്ന ഒറ്റത്തുള താക്കോൽദ്വാര ശസ്ത്രക്രിയ നടത്തിയത്. ചെറിയ മുറിവുമാത്രമാണ് ഉണ്ടാവുക. സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായാണ് ഈ ശസ്ത്രക്രിയ നടത്തുന്നത്. സാധാരണ താക്കോൽദ്വാര ശസ്ത്രക്രിയയിൽ കുറഞ്ഞത് മൂന്നുദ്വാരങ്ങളെങ്കിലും ഉണ്ടാക്കേണ്ടതുണ്ട്. ഇവിടെ, […]