Health

പ്രതിരോധശേഷി വർധിപ്പിക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

പ്രതിരോധശേഷി കുറഞ്ഞവരിലാണ് എപ്പോഴും രോഗങ്ങള്‍ ഉണ്ടാകുന്നത്.  ഇത്തരക്കാര്‍ വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.  അതുപോലെ ധാരാളം വെള്ളം കുടിക്കുക, നന്നായി ഉറങ്ങുക, പതിവായി വ്യായാമവും യോഗയും ചെയ്യുക.  കാലാവസ്ഥ മാറുന്നതനുസരിച്ച് ശരീരത്തിന്‍റെ ആരോഗ്യ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം.   രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ […]

Health

അശ്വഗന്ധയുടെ മിതമായ ഉപയോഗത്തിലൂടെ നമുക്ക് സംഭവിക്കാവുന്ന നല്ല മാറ്റങ്ങൾ

ആയുര്‍വേദത്തിലെ ഏറെ അറിയപ്പെടുന്നൊരു മരുന്നാണ് അശ്വഗന്ധ.  ആരോഗ്യവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങള്‍ക്കും അശ്വഗന്ധ ഉപയോഗിക്കാറുണ്ട്.  എന്നാല്‍ ഇത് മിതമായ രീതിയില്‍ മാത്രമേ ഉപയോഗിക്കാവൂ എന്നതാണ്.  ഇത്തരത്തില്‍ അശ്വഗന്ധ മിതമായ രീതിയില്‍ ഉപയോഗിക്കുന്നത് കൊണ്ട് പല പോസിറ്റീവ് ആയ മാറ്റങ്ങളും നമ്മളില്‍ സംഭവിക്കാം.  ഇതെക്കുറിച്ചാണ് വിശദീകരിക്കുന്നത്.  ഇന്ന് മാനസികസമ്മര്‍ദ്ദം അഥവാ […]

Health

മുടികൊഴിച്ചിൽ തടയാൻ മൾബെറി ഹെയർ പാക്കുകൾ

മുടികൊഴിച്ചിൽ അകറ്റുന്നതിന് പ്രകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് ഏറെ നല്ലത്.  അതിലൊന്നാണ് മൾബെറി.‌  വേനൽക്കാലത്ത് ലഭ്യമാകുന്നതും ഏറെ പോഷകഗുണമുള്ളതുമായ പഴമാണ് മൾബെറി. മൾബെറിയിൽ ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിൻ സി, കൂടാതെ കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സോഡിയം തുടങ്ങിയ പ്രധാന ധാതുക്കളും അടങ്ങിയിരിക്കുന്നു.  വൈറ്റമിൻ ഇയും വൈവിധ്യമാർന്ന കരോട്ടിനോയിഡ് ഘടകങ്ങളും മൾബെറി പഴങ്ങളിൽ […]

Health Tips

ക്ഷീണം, തളര്‍ച്ച, വായ്പ്പുണ്ണ്; ഈ സൂചനകളെ നിസാരമായി കാണേണ്ട

ശരീരത്തിന് ഏറെ ആവശ്യമുള്ള ഒരു പോഷകമാണ് വിറ്റാമിന്‍ ബി12.  ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിലും ശരീരത്തിലെ നാഡീ കോശങ്ങളെയും രക്തകോശങ്ങളെയും ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ ഇവ സഹായിക്കും.  തലച്ചോറിന്റെ ശരിയായ പ്ര‌‌വർത്തനത്തിനും വികസനത്തിനും വിറ്റാമിന്‍ ബി12 ആവശ്യമാണ്.  ഉപാപചയ ‌പ്രവർത്തനനിരക്ക് നിയന്ത്രിക്കുക, കേന്ദ്രനാഡീ വ്യവസ്ഥയെ സംരക്ഷിക്കുക, എന്നിവയിലെല്ലാം വിറ്റാമിന്‍ ബി12 പ്രധാന […]

Health

ചര്‍മ്മത്തിലുണ്ടാകുന്ന കരുവാളിപ്പ് അകറ്റാൻ കടലമാവ്

മുഖത്തെ ചുളിവുകളെ തടയാനും ചര്‍മ്മത്തിലുണ്ടാകുന്ന കരുവാളിപ്പിനെ അകറ്റാനും കടലമാവ് സഹായിക്കും. ഇതിൻ്റെ ആന്റി ഏജിങ് ഗുണം ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കി ചര്‍മ്മം ചെറുപ്പമുള്ളതാക്കുന്നു.  എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് വളരെയേറെ അനുയോജ്യമാണ് കടലമാവ്.  സുഷിരങ്ങൾ വൃത്തിയാക്കുകയും അധിക എണ്ണ, അഴുക്ക് എന്നിവ നീക്കം ചെയ്യാനും ഇവ സഹായിക്കും. കടലമാവ് കൊണ്ടുള്ള ചില […]

Health

ക്യാൻസര്‍ പ്രതിരോധത്തിനായി ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്യാൻസര്‍ വരാതിരിക്കാൻ നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നതാണ് സത്യം.  പാരമ്പര്യഘടകങ്ങളാണ് അധികപേരിലും ക്യാൻസറിന് കാരണമാകുന്നത്.  ചിലരില്‍ പാരമ്പര്യഘടകങ്ങള്‍ക്കൊപ്പം ജീവിതരീതികളിലെ പിഴവുകള്‍ കൂടിയാകുമ്പോള്‍ ക്യാൻസര്‍ രോഗത്തിന് വളരാനുള്ള അനുകൂല സാഹചര്യം എളുപ്പത്തിലുണ്ടാകുന്നു.  ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ക്യാൻസര്‍ കേസുകളില്‍ 40 ശതമാനവും നമുക്ക് പ്രതിരോധിക്കാൻ സാധിക്കുന്നതാണ് എന്ന് ദില്ലിയില്‍ നിന്നുള്ള […]

Health

ചൂടില്‍ നിന്ന് ആശ്വാസം തേടാനായും ശരീരത്തെ തണുപ്പിക്കാനും കഴിക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം

വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം ഉള്‍പ്പെടെ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം.  ചൂടില്‍ നിന്ന് ആശ്വാസം തേടാനായും ശരീരത്തെ തണുപ്പിക്കാനും ഒപ്പം ആരോഗ്യം സംരക്ഷിക്കാനും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം തണ്ണിമത്തനാണ് ഈ പട്ടികയില്‍ ആദ്യം ഉള്‍പ്പെടുന്നത്.  കടുത്ത വേനലിൽ തണ്ണിമത്തൻ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു.  […]

Health

വിറ്റാമിന്‍ ഡിയുടെ അളവ് കൂടി മരണം; സപ്ലിമെന്‌റുകള്‍ കഴിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിറ്റാമിന്‍ ഡി ആവശ്യത്തിലധികം ശരീരത്തിലെത്തിയതിനെത്തുടര്‍ന്ന് യുകെ സ്വദേശിയായ 89കാരന്‍ മരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. സണ്‍ഷൈന്‍ വിറ്റാമിന്‍ എന്നറിയപ്പെടുന്ന ഡി വിറ്റാമിന്‌റെ അപര്യാപ്ത അനുഭവിക്കുന്നവര്‍ ഏറെയാണ്. ഇവരില്‍ പലരും വിറ്റാമിന്‍ ഡി സപ്ലിമെന്‌റുകള്‍ ഉപയോഗിക്കുന്നുമുണ്ട്. എന്നാല്‍ വിദഗ്‌ധോപദേശം സ്വീകരിക്കാതെ സപ്ലിമെന്‌റുകള്‍ ഉപയോഗിച്ചാലുണ്ടാകുന്ന അപകടാവസ്ഥയാണ് 89കാരന്‍ ഡേവിഡ് മിഷനറുടെ മരണം വ്യക്തമാക്കുന്നത്. […]

Health

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നാളെ; ഒരുക്കങ്ങൾ പൂർത്തിയായതായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: 5 വയസിൽ താഴെയുള്ള കുട്ടികൾക്കായുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നാളെ നടക്കും. സംസ്ഥാന തല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 9.30 ന് പത്തനംതിട്ട ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. 5 വയസിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് […]

Health

പെെനാപ്പിളിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ അറിയാം!

ധാരാളം പോഷകങ്ങൾ അടങ്ങിയ പഴമാണ് പെെനാപ്പിൾ.  100 ഗ്രാം പെെനാപ്പിളിൽ 50 കലോറിയാണ് അടങ്ങിയിട്ടുള്ളത്.  ശരീരഭാരം കുറയ്ക്കാൻ മികച്ചൊരു പഴമാണ് പെെനാപ്പിൾ.  നാരുകളാൽ സമ്പുഷ്ടമാണ് പെെനാപ്പിൾ.  100 ഗ്രാമിൽ ഏകദേശം 2.3 ഗ്രാം നാരാണ് അടങ്ങിയിട്ടുള്ളത്.  ഉയർന്ന ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.  ഇത് […]