Health

ദക്ഷിണേഷ്യയിലെ ആദ്യ വയോജന സൗഹൃദ നഗരമായി കൊച്ചി; പ്രഖ്യാപിച്ച് ഡബ്ല്യുഎച്ച്ഒ

കൊച്ചി: ലോകാരോഗ്യ സംഘടന വയോജന സൗഹൃദ നഗരമായി പ്രഖ്യാപിച്ച ദക്ഷിണേഷ്യയിലെ ആദ്യത്തെ നഗരമെന്ന നേട്ടം കൈവരിച്ച് കൊച്ചി. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ ആസ്ഥാനമായ ജനീവയില്‍ വെള്ളിയാഴ്ചയായിരുന്നു പ്രഖ്യാപനം. കൊച്ചി നഗരത്തിൽ നടത്തിയ വയോജന സൗഹൃദ പദ്ധതികളുടെയും പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ നേട്ടം കരസ്ഥമാക്കിയത്. കൊച്ചി നഗരം വയോജനങ്ങള്‍ക്കായി നടത്തുന്ന […]

Health

ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് പ്രോട്ടീനിന്റെ ആവശ്യകത;ചര്‍മ്മത്തിനും ആരോഗ്യത്തിനും പ്രോട്ടീന്‍ പ്രധാനമാണ്.

ശരീരത്തിന്റെ പല പ്രവർത്തനങ്ങളിലും ഏറെ ആവശ്യമായ ഒന്നാണ് പ്രോട്ടീൻ.  ഇത് പേശികളുടെ വളര്‍ച്ചയ്ക്കും എല്ലുകളുടെ ആരോഗ്യത്തിനും ഏറെ പ്രധാനമാണ്.  പ്രോട്ടീനിന്‍റെ കുറവു മൂലം പേശി ബലഹീനത ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.  ഓസ്റ്റിയോപൊറോസീസ് സാധ്യത കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും പ്രോട്ടീന്‍ ശരീരത്തിന് ആവശ്യമാണ്. പ്രോട്ടീൻ കുറയുമ്പോള്‍ അത് നഖത്തിന്‍റെ […]

District News

കോട്ടയത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ മാർച്ച് മൂന്നിന്; അഞ്ചു വയസുവരെയുള്ള കുട്ടികൾക്ക് തുള്ളിമരുന്നു നൽകും

കോട്ടയം: മാർച്ച് മൂന്നു ഞായറാഴ്ച നടക്കുന്ന പൾസ് പോളിയോ യജ്ഞത്തിന് എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. പൾസ് പോളിയോ ദിനത്തിൽ അഞ്ചുവയസ്സിനു താഴെയുളള എല്ലാ കുഞ്ഞുങ്ങൾക്കും ഓരോ ഡോസ് തുള്ളിമരുന്ന് നൽകുന്നുവെന്ന് ഉറപ്പുവരുത്താൻ മാതാപിതാക്കളും ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. ജില്ലയിൽ അഞ്ചുവയസ്സിനു […]

Health Tips

ഈ ആരോഗ്യ പ്രശ്നങ്ങളെ തടയാം, മഞ്ഞള്‍ ചേര്‍ത്ത വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ

മഞ്ഞള്‍ ചേര്‍ത്ത വെള്ളം കുടിക്കുന്നതും പല ആരോഗ്യ പ്രശ്നങ്ങളെ തടയാന്‍ സഹായിക്കും. ഇതിനായി ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് അര ടീസ്പൂൺ മഞ്ഞളും അര ടീസ്പൂണ്‍ ഇഞ്ചി നീരും ചേർത്ത് കുടിക്കാം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് മഞ്ഞൾ. കുര്‍കുമിന്‍ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം […]

Health

ചരിത്രനേട്ടവുമായി എംസിസി: കണ്ണ് നീക്കം ചെയ്യാതെ അപൂർവ കാൻസർ ശസ്ത്രക്രിയ

തിരുവനന്തപുരം: കാൻസർ ചികിത്സയിൽ അപൂർവ നേട്ടം കൈവരിച്ച് തലശ്ശേരി മലബാർ കാൻസർ സെന്റർ. കണ്ണിലെ കാൻസർ ചികിത്സിക്കാനുള്ള ഒക്യുലാർ പ്ലാക് ബ്രാക്കിതെറാപ്പി ചികിത്സ എംസിസിയിൽ വിജയകരമായി നടത്തി. കണ്ണ് നീക്കം ചെയ്യാതെ കണ്ണിന്റെ കാഴ്ച നിലനിർത്തിക്കൊണ്ടുള്ള കാൻസർ ചികിത്സാ രീതിയാണിത്. യുവിയൽ മെലനോമ ബാധിച്ച 55 വയസുകാരിയിലാണ് ശസ്ത്രക്രിയ […]

Health

ഓപ്പറേഷന്‍ തീയേറ്ററില്‍ പ്രീ-വെഡ്ഡിങ് ഫോട്ടോ ഷൂട്ട്, സര്‍ക്കാര്‍ ഡോക്ടറെ പിരിച്ചുവിട്ടു: വീഡിയോ

ഓപ്പറേഷന്‍ തീയേറ്ററില്‍ വെഡ്ഡിങ് ഫോട്ടോഷൂട്ട് നടത്തിയ ഡോക്ടറെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ ഭര്‍മസാഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ജോലി ചെയ്തിരുന്ന ഡോ. അഭിഷേകിനെയാണ് അധികൃതര്‍ ജോലിയില്‍ നിന്നു പിരിച്ചുവിട്ടത്. ആശുപത്രിയുടെ ഓപ്പറേഷന്‍ തീയേറ്ററില്‍ സര്‍ജിക്കല്‍ ഉപകരണങ്ങളുമായി പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട് നടത്തുന്ന വീഡിയോ […]

Health

ഓപ്പറേഷന്‍ ഫോസ്‌കോസ്‌; കേരളത്തിൽ 4 ദിവസത്തിൽ പൂട്ടിച്ചത് 1663 സ്ഥാപനങ്ങൾ

തിരുവനന്തപുരം: ഓപ്പറേഷന്‍ ഫോസ്‌കോസിന്റെ ഭാഗമായി രജിസ്‌ട്രേഷന്‍/ ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ കണ്ടെത്താനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് 13,100 സ്ഥാപനങ്ങള്‍ പരിശോധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 103 സ്‌ക്വാഡുകള്‍ നാല് ദിവസങ്ങളിലായാണ് പരിശോധനകള്‍ നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിച്ച 1663 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം […]

Health

സർക്കാർ ജീവനക്കാരുടെ മെഡിസെപ് പരിരക്ഷ; മുഴുവൻ പ്രീമിയം അടയ്ക്കണമെന്ന ഉത്തരവ് പിൻവലിക്കാതെ സർക്കാർ

പുതുതായി സർക്കാർ ജോലിയിൽ പ്രവേശിക്കുന്നവർക്ക് മെഡിസെപ്പ് പരിരക്ഷ കിട്ടാൻ 2022 മുതലുള്ള പ്രീമിയം മുഴുവനായും അടക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് സർക്കാർ. സർവീസ് സംഘടനകളുടെ പ്രതിഷേധത്തിനിടയിലും ഉത്തരവ് പുനപരിശോധിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. അടുത്ത വർഷം മെഡിസെപ് കരാറുണ്ടാക്കുന്നതിന് മുമ്പ് വിശദമായ ചർച്ച വേണണെന്നാണ് സംഘടനകളുടെ ആവശ്യം. […]

Health

സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തല്‍ യൂണിറ്റ്: വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തൽ യൂണിറ്റ് ഉടൻ യാഥാർത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആർദ്രം മാനദണ്ഡ പ്രകാരം സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളിൽ ഒരു ദന്തൽ സർജൻ, ഒരു ദന്തൽ ഹൈജീനിസ്റ്റ്, ഒരു ദന്തൽ മെക്കാനിക്ക് എന്നീ തസ്തികകളോട് കൂടിയ ദന്തൽ യൂണിറ്റ് സജ്ജമാക്കാൻ […]

Health

‘ഗോ ബ്ലൂ’ ക്യാമ്പയിൻ: ആന്റിബയോട്ടിക് മരുന്നുകൾ ഇനി നീലക്കവറിൽ

കൊച്ചി: ആന്റിബയോട്ടിക് മരുന്നുകൾ പ്രത്യേക നീല കവറിൽ വിതരണം ചെയ്യാനുള്ള പദ്ധതിയുമായി ജില്ലാ ആരോഗ്യ വിഭാഗം. ആന്റിബയോട്ടിക് ദുരുപയോഗം തടയുന്നതിന് ലോകാരോഗ്യ സംഘടന നടപ്പാക്കുന്ന ‘ഗോ ബ്ലൂ പ്രചാരണത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ആന്റിബയോട്ടിക് മരുന്നുകൾ ബോധവൽക്കരണ നിർദേശങ്ങൾ ഉൾപ്പെടുത്തി പ്രത്യേകം നീലം കവറിൽ വിതരണം ചെയ്യണമെന്ന് ജില്ലാ […]