Health

അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ റോബോട്ടിക് സര്‍ജറിയിലൂടെ 23കാരിക്ക് ജനനേന്ദ്രീയം; കേരളത്തിലാദ്യം

കൊച്ചി: കേരളത്തില്‍ ആദ്യമായി റോബോട്ടിക് ശസ്ത്രക്രിയയിലൂടെ ജനനേന്ദ്രിയം രൂപപ്പെടുത്തി അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രി. ജന്മനാ ജനനേന്ദ്രിയവും ഫലോപ്യന്‍ ട്യൂബും ഗര്‍ഭപാത്രവും ഇല്ലാതിരുന്ന തമിഴ്നാട്ടിലെ കരൂരില്‍ നിന്നുള്ള 23കാരിയിലാണ് താക്കോൽദ്വാര ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതോടെ ഈ അവസ്ഥ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ നിന്നും ഗര്‍ഭധാരണ സംബന്ധമായ പ്രശ്നങ്ങളില്‍ നിന്നും […]

Health

ഈ വർഷം കേരളം സമ്പൂർണ്ണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി മാറും: മന്ത്രി വീണാ ജോർജ്

കൊച്ചി: ഈ വർഷം കേരളം സമ്പൂർണ്ണ പാലിയേറ്റീവ് കെയർ സംസ്ഥാനമായി  മാറുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രിയിൽ ആരംഭിച്ച ഒൻപത്  പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നവ കേരളം കർമ്മ പദ്ധതി രണ്ടിൽ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രധാന പദ്ധതികളിൽ […]

Health

പേവിഷബാധ പ്രതിരോധ വാക്‌സിൻ അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ

ന്യൂഡൽഹി: പേവിഷബാധയുമായി ബന്ധപ്പെട്ടുള്ള പ്രതിരോധ വാക്സിൻ അവശ്യമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ. നായകളുടെ ആക്രമണം പ്രതിദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. നാഷണൽ ഹെൽത്ത് മിഷന്റെ കീഴിൽ വരുന്ന ആവശ്യ മരുന്നുകളുടെ പട്ടികയിലാണ് പേവിഷബാധയ്ക്കുള്ള പ്രതിരോധ വാക്സിൻ ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് […]

Health

കൊളസ്‌ട്രോള്‍ നില നിയന്ത്രിക്കാന്‍ ഇന്ത്യയില്‍ പുതിയ മരുന്ന്: വര്‍ഷത്തില്‍ രണ്ട് ഇന്‍ജക്ഷന്‍; പ്രതീക്ഷയോടെ ആരോഗ്യമേഖല

ശരീരത്തിലെ ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഇന്ത്യയിൽ പുതിയ മരുന്ന്. ശരീരത്തിലെ മോശം കൊളസ്ട്രോളിന്റെ അളവ് ഗണ്യമായി കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ചികിത്സ രീതി ഈ മാസം അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഹൃദയാഘാതവും സ്‌ട്രോക്കും ഉണ്ടാവാനുള്ള പ്രാഥമിക കാരണങ്ങളിൽ ഒന്നാണ് രക്തത്തിലെ ഉയർന്ന കൊളസ്ട്രോൾ നില. പുതിയ ചികിത്സയിലൂടെ ഇത് മൂന്നോ […]

Health

വ്യാജ മെഹന്ദി കോണുകൾ ക്യാൻസറിന് വരെ കാരണമാകുമെന്ന് മുന്നറിയിപ്പ്

വ്യാജ മെഹന്ദി കോണുകൾ ക്യാൻസറിന് വരെ കാരണമാകുമെന്ന് മുന്നറിയിപ്പ്. തെലങ്കാനയില്‍ ദോഷകരമായ മെഹന്ദി കോണുകൾ നിർമിച്ച് വില്പന നടത്തിയ മെഹന്ദി നിര്‍മാണ യൂണിറ്റ് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. സിന്തറ്റിക് ഡൈ ആയ പിക്രാമിക് ആസിഡ് ഉപയോഗിച്ച് മെഹന്ദി കോണുകൾ […]

Health

സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമാകുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള വന്‍കിട ആശുപത്രികളില്‍ മാത്രം ലഭ്യമായിരുന്ന റോബോട്ടിക് സര്‍ജറി യൂണിറ്റ് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം ആര്‍സിസിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ആര്‍സിസിയില്‍ പ്രവര്‍ത്തനസജ്ജമായ റോബോട്ടിക് സര്‍ജറി യൂണിറ്റ്, ഹൈപെക് ചികിത്സാ സംവിധാനം, പേഷ്യന്റ് വെല്‍ഫെയര്‍ ആന്റ് സര്‍വീസ് […]

Health

ദേശീയ അംഗീകാര നിറവിൽ നിപ്മർ; ഒക്യുപേഷണൽ ബിരുദ പ്രോഗ്രാമിന് അക്രഡിറ്റേഷൻ

നിപ്മറിലെ ഒക്യുപേഷണൽ ബിരുദ പ്രോഗാമിന് ഓൾ ഇന്ത്യ ഒക്യുപേഷണൽ തെറാപ്പി അസോസിയേഷൻ അക്രെഡിറ്റേഷൻ ലഭിച്ചു. ആദ്യമായാണ് കേരളത്തിലെ ഒരു സ്ഥാപനം നടത്തുന്ന ബാച്ചിലർ ഓഫ് ഒക്യുപേഷണൽ തെറാപ്പി കോഴ്‌സിന് AIOTA അംഗീകാരം ലഭിക്കുന്നത്. ഒക്യുപേഷണൽ തെറാപ്പി മേഖലയിൽ പ്രവർത്തിക്കുന്ന പ്രോഫഷണലുകളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഒക്യുപേഷണൽ തെറാപ്പി വിദ്യാഭ്യാസത്തിന്റെ നിലവാരം […]

Health

കോവിഡ് ജെഎന്‍.1 വകഭേദത്തിന്‌റെ രണ്ട് പുതിയ ലക്ഷണങ്ങള്‍ കണ്ടെത്തി ഗവേഷകര്‍

കോവിഡ് ജെഎന്‍.1 വകഭേദം ബാധിക്കുന്നവരില്‍ പുതിയ രണ്ട് ലക്ഷണങ്ങള്‍ കൂടി കണ്ടെത്തി. ഉറക്കപ്രശ്‌നങ്ങളും ഉത്കണ്ഠയുമാണ് പുതിയ കോവിഡിന്‌റേതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന അധിക ലക്ഷണങ്ങള്‍. വ്യാപന നിരക്ക് കണക്കിലെടുത്ത് ജെഎന്‍.1 വകഭേദത്തെ ‘വേരിയന്‌റ് ഓഫ് ഇന്‌ററസ്റ്റ്’ എന്ന വിഭാഗത്തിലേക്ക് ലോകാരോഗ്യസംഘടന മാറ്റിയിരുന്നു. റിപ്പോര്‍ട്ടുകളനുസരിച്ച് ബുധനാഴ്ച വരെ ഇന്ത്യയില്‍ 511 കോവിഡ് […]

Health

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം ഈ വര്‍ഷം പൂര്‍ണമായും നിര്‍ത്തലാക്കും; വീണാ ജോര്‍ജ്

തിരുവനന്തപുരം: 2024ൽ കേരളത്തിലെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളെയും ആന്റിബയോട്ടിക് സ്മാർട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ പഞ്ചായത്തുകളെയും ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകളാക്കി മാറ്റും. ഹബ്ബ് ആന്റ് സ്പോക്ക് മാതൃക ഇല്ലാത്ത 3 ജില്ലകളിൽ കൂടി ഹബ്ബ് ആന്റ് സ്പോക്ക് മാതൃക വ്യാപിപ്പിക്കും. കാർറ്റ് […]

Health

കോവിഡ്; രാജ്യത്ത് ഒരാഴ്ചക്കിടെ 22 ശതമാനം വർധനവ്, കേരളത്തിൽ രോഗവ്യാപനം കുറയുന്നു

രാജ്യത്തെ കോവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ 22 ശതമാനം വർധനവുണ്ടായെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞയാഴ്ച 29 മരണങ്ങളും റിപ്പോർട്ട് ചെയ്തു. അതേസമയം കേരളത്തിൽ രോ​ഗവ്യാപനം കുറയുകയാണെന്നാണ് കണക്ക്. പുതിയ കോവിഡ് വകഭേദമായ ജെഎൻ.1 പല സംസ്ഥാനങ്ങളിലും സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ കോവിഡ് കേസുകളിൽ കാര്യമായ വർധനവുണ്ടായിരുന്നു. കേരളത്തിലാണ് രാജ്യത്ത് […]