No Picture
Health

ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്; ക്യാൻസറിന്റെ ലക്ഷണങ്ങളാകാം

മനുഷ്യരെ നിശബ്ദം മരണത്തിലേക്കു തള്ളിവിടുന്ന ഒരു രോഗമാണ് അര്‍ബുദം. ശരീരത്തില്‍ പ്രത്യക്ഷമാകുന്ന രോഗലക്ഷണങ്ങള്‍ ശ്രദ്ധിക്കുകവഴി അര്‍ബുദം നേരത്തെ കണ്ടെത്താനും എത്രയും പെട്ടെന്ന് ചികിത്സ സ്വീകരിക്കാനും സാധിക്കും. എന്നാല്‍ അര്‍ബുദത്തിന്‌റേതായി പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍ പലരും അവഗണിക്കുകയാണ് ചെയ്യുന്നത്. ഒരിക്കലും നിസാരമാക്കരുതാത്ത, കാന്‍സറിന്‌റേതായി പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍ അറിയാം. അകാരണമായ ഭാരനഷ്ടം അപ്രതീക്ഷിതവും […]

No Picture
Health

ചിക്കൻ വിഭവങ്ങളുടെ സുരക്ഷിതത്വം: സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിൽ പരിശോധന

ചിക്കൻ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തി. ചിക്കൻ വിഭവങ്ങളിൽ അളവിൽ കൂടുതൽ കൃത്രിമ നിറങ്ങൾ ചേർക്കുന്നുവെന്ന പരാതിയെ തുടർന്നാണ് വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. സംസ്ഥാന സർക്കാർ രൂപീകരിച്ച സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. […]

No Picture
Health

കേരളത്തിലെ നഴ്സിങ് പഠനത്തിന് നൂറുവയസ്സ്‌

കൊച്ചി:  കേരളത്തിൽ നഴ്‌സിങ് പഠനം തുടങ്ങിയിട്ട് നൂറുവയസ്സ്‌ തികയുന്നു. ശതാബ്ദി ആഘോഷങ്ങൾക്ക് തയ്യാറെടുക്കുകയാണ് 1924ല്‍ പ്രവര്‍ത്തനമാരംഭിച്ച കേരളത്തിലെ ആദ്യ നഴ്സിങ് സ്കൂളായ എറണാകുളം ​ഗവ. നഴ്സിങ് സ്കൂള്‍. ‘ശതസ്‌മൃതി 2024’ എന്ന പേരില്‍ ജനുവരി രണ്ടിന് സംഘടിപ്പിക്കുന്ന ആഘോഷം മുഖ്യമന്ത്രി പിണറായി വിജയന്‍ എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യും.  […]

No Picture
Health

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്‌ 100 കോടി രൂപ കൂടി അനുവദിച്ചെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്‌പ്‌)ക്ക്‌ 100 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. രണ്ടുവർഷത്തിൽ 3200 കോടി രൂപയുടെ സൗജന്യ ചികിത്സയാണ്‌  പദ്ധതിയിലൂടെ ഉറപ്പാക്കിയത്‌. 12.5 ലക്ഷത്തോളം പേർക്കാണ്‌ മികച്ച ചികിത്സ ലഭ്യമാക്കിയതെന്നും ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ മന്ത്രി വിശദീകരിച്ചു. […]

Health

24 മണിക്കൂറിനിടെ സംസ്ഥാനത്ത്‌ 385 കൊവിഡ് കേസുകൾ; ഒരു മരണം

സംസ്ഥാനത്ത്‌ കഴിഞ്ഞ 24 മണിക്കൂറിനിടെ 385 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആക്ടീവ് രോഗികളുടെ എണ്ണം 2799 ആയി. കൊവിഡ് മൂലം ഒരു മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ളത് കേരളത്തിലാണ്. പുതിയ കൊവിഡ് സബ് വേരിയന്റ് ആയ ജെഎൻ.1 ഇന്ത്യയിൽ […]

No Picture
Health

സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി ഒരു അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയും 5 സീനിയര്‍ റെസിഡന്റ് തസ്തികകളും സൃഷ്ടിച്ചു. അതിസങ്കീര്‍ണമായ രോഗാവസ്ഥകളില്‍ നിന്ന് രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കുന്ന […]

Food

വിശക്കുമ്പോഴല്ല, സമയത്ത് കഴിക്കണം; ഹൃദ്രോ​ഗത്തെ അകറ്റി നിർത്താം

വിശക്കുമ്പോഴല്ലേ ഭക്ഷണം കഴിക്കേണ്ടത് എന്നാണ് പലരുടെയും പൊതുധാരണ. എന്നാൽ അങ്ങനെ അല്ല. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ കഴിക്കുന്നതിന് അനുയോജ്യമായ സമയം അടിസ്ഥാനമാക്കി ശരീരത്തിൽ പ്രവർത്തിക്കുന്ന സ്വഭാവിക ക്ലോക്ക് ആണ് സർക്കാഡിയൻ റിഥം. ഇത് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. നേരം തെറ്റി ഭക്ഷണം കഴിച്ചാൽ സർക്കാഡിയൻ […]

Health

കുടിശ്ശിക; കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്‍വാങ്ങുന്നു

കോടികള്‍ കുടിശ്ശികയായതോടെ സര്‍ക്കാരിന്‍റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്‍വാങ്ങുന്നു. 400 കോടി രൂപയിലധികമാണ് സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ളത്. നൂറ്റിയന്‍പതോളം സ്വകാര്യ ആശുപത്രികള്‍ ഇതിനകം തന്നെ പദ്ധതിയില്‍ നിന്നും പിന്‍മാറി. സംസ്ഥാനത്ത് നാനൂറോളം സ്വകാര്യ ആശുപത്രികളാണ് കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി സഹകരിച്ചിരുന്നത്. […]

Health

കേരള അതിർത്തി ചെക്ക് പോസ്റ്റുകളില്‍ കോവിഡ് ബോധവത്കരണവുമായി കര്‍ണാടക

കാസര്‍കോട്: കേരള – കര്‍ണാടക അതിർത്തി ചെക്ക് പോസ്റ്റുകളില്‍ കോവിഡ് ബോധവത്കരണവുമായി കര്‍ണാടക. ദക്ഷിണ കര്‍ണാടകത്തില്‍ അഞ്ച് ഇടങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് ബോധവത്കരണം തുടങ്ങി. മറ്റ് അസുഖങ്ങള്‍ ഉള്ളവരും ഗര്‍ഭിണികളും പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്ന് അറിയിപ്പുണ്ട്. സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന ഇടങ്ങളിലാണ് കര്‍ണാടകയുടെ കോവിഡ് ബോധവത്കരണം. ദക്ഷിണ […]

Health

ക്രിസ്‌മസ്‌-പുതുവത്സരത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തം

ഭക്ഷ്യസുരക്ഷാവകുപ്പ് ക്രിസ്മസ്-പുതുവത്സര വിപണിയിൽ ഭക്ഷ്യസുര​​ക്ഷ ഉറപ്പാക്കാൻ പരിശോധന നടത്തി. 52 സ്ഥാപനത്തിന്റെ പ്രവർത്തനമാണ് നിർത്തിച്ചത്. സംസ്ഥാന വ്യാപകമായി 2583 പരിശോധനയാണ് വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയത്. 151 സ്ഥാപനത്തിന്‌ പിഴ ഈടാക്കുകയും 213 സ്ഥാപനത്തിന്‌ റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. 317 സ്റ്റാറ്റ്യൂട്ടറി സാമ്പിളും 1114 സർവൈലൻസ് സാമ്പിളും പരിശോധനയ്ക്കായി […]