Health

കോവിഡ് കേസുകളില്‍ വര്‍ധന; രാജ്യത്ത് ഇന്നലെ 752 രോഗികള്‍; ആറ് മാസത്തെ ഉയര്‍ന്ന നിരക്ക്

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ വർധിക്കുന്നു. ഇന്നലെ 752 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നാലു പേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈ വർഷം മെയ് 21ന് ശേഷമുള്ള ഏറ്റവും ഉയർന്ന കേസുകളാണിത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുളളവരുടെ എണ്ണം 3420 ആയി. 325 […]

Health

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേർക്ക് കൂടി കോവിഡ്; ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 262 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആഭ്യന്തമന്ത്രാലയം. ഒരാൾ മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ള വൈറസ് ബാധിതരുടെ എണ്ണം 2699 ആണ്. കഴിഞ്ഞ 24 മണിക്കൂറിക്കൂറിനിടെ 388 കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്താകെ 24 മണിക്കൂറിനിടെ 328 കേസുകളാണ് […]

Health

‘അമിത് ഷാക്ക് തെറ്റി;’ അശ്രദ്ധമൂലമുള്ള മരണത്തിന് ഡോക്ടർമാര്‍ക്ക് രണ്ടുവർഷം വരെ തടവ്, ഇളവ് നല്‍കിയെന്ന വാദം പൊളിഞ്ഞു

ചികിത്സക്കിടെ അശ്രദ്ധമൂലം രോഗി മരണപ്പെട്ടാൽ ഡോക്ടർമാർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തുന്നത് ഒഴിവാക്കിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം തെറ്റി. ചികിത്സയ്ക്കിടെ ശ്രദ്ധക്കുറവ് മൂലമുണ്ടാകുന്ന മരണങ്ങൾക്ക് പുതുക്കിയ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), 2023 പ്രകാരം ഡോക്ടർമാർക്ക് രണ്ടുവർഷം വരെ തടവ് ശിക്ഷ ലഭിക്കാനുള്ള വകുപ്പുകൾ വ്യവസ്ഥ […]

Health

ചികിത്സപ്പിഴവില്‍ രോഗി മരിച്ചാൽ ഡോക്ടർമാർ ഇനി കുറ്റവാളികളല്ല; ഭാരതീയ ന്യായ സംഹിത ബില്ലില്‍ ഭേദഗതി

പുതിയ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരം മെഡിക്കൽ അശ്രദ്ധയ്ക്ക് ഡോക്ടർമാർ ഇനി ക്രിമിനൽ നടപടികൾ നേരിടേണ്ടി വരില്ല. ഇതോടെ ചികിത്സപ്പിഴവിനെ തുടർന്ന് രോഗി മരിച്ചാൽ ഉണ്ടാകുന്ന ക്രിമിനൽ പ്രോസിക്യൂഷനിൽ നിന്നാണ് ഡോക്ടർമാര്‍ ഒഴിവാകുക. ബുധനാഴ്ച ലോക്‌സഭ പാസാക്കിയ മൂന്ന് നിർണായക ക്രിമിനൽ നിയമ ബില്ലുകളിൽ ഒന്നായിരുന്നു ഈ […]

Health

ആരോഗ്യവകുപ്പിൽ 195 അധിക പോസ്റ്റ്‌ അനുവദിച്ച് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ആകെ ആരോഗ്യവകുപ്പിൽ 195 അധിക പോസ്റ്റ്‌ അനുവദിച്ച് മന്ത്രിസഭാ യോഗം. ആരോഗ്യ മേഖലയിലെ ഏറെ കാലമായുള്ള അവശ്യത്തിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. ഇടുക്കി മെഡിക്കൽ കോളെജിന് 50 പുതിയ പോസ്റ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ജനപ്രിയ തീരുമാനങ്ങളാണ് മന്ത്രിസഭാ യോഗത്തിൽ എടുത്തതെന്നും മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു. […]

Health

കേരളത്തില്‍ വീണ്ടും കോവിഡ് കേസുകളില്‍ വര്‍ധന; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 227 പേര്‍ക്ക്

കേരളത്തില്‍ വീണ്ടും കോവിഡ് കേസുകളില്‍ വര്‍ധന. 24 മണിക്കൂറില്‍ 115 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 227 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്താകെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 1749 ആണ്. ഇതിനിടെ കോവിഡ് കേസുകള്‍ സംബന്ധിച്ച് ജാഗ്രത പുലര്‍ത്തണമെന്നും ആശുപത്രികളില്‍ ക്രമീകരണം ഒരുക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രം […]

Health

അതിവേഗം പടരുന്ന ഒമിക്രോൺ ജെ.എൻ 1; കേരളം ജാഗ്രതയിൽ

സംസ്ഥാനത്ത് ഒമിക്രോൺ ഉപവകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്ഥിതിഗതിഗതികൾ വിലയിരുത്താൻ കേരളം ഇന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നേക്കും. കൊവിഡ് പരിശോധനകൾ കൂട്ടുന്നത്അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകും. കേസുകളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളേക്കാൾ പരിശോധന കൂടുതൽ നടക്കുന്നതിനാലാണ് കേരളത്തിലെ ഉയർന്ന കൊവിഡ് കണക്ക് […]

Health

കേരളത്തില്‍ 1,523 കോവിഡ് സജീവ കേസുകൾ, നാലു മരണം; കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ. സംസ്ഥാനത്ത് ഇന്നലെ മാത്രം 199 പേർക്ക് കോവിഡ് രോഗബാധിതരായി. നാലു മരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് പനി ബാധിക്കുന്ന ആളുകളുടെ എണ്ണത്തിൽ കാര്യമായ വർധനവ് ഉണ്ട് . ഡെങ്കിപ്പനിയും എലിപ്പനിയും ആണ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. […]

Health

കോവിഡ്; കര്‍ണാടകയിലും തമിഴ്നാട്ടിലും ജാഗ്രത, പരിശോധന വര്‍ധിപ്പിക്കാന്‍ നിര്‍ദേശം

കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടിത്തുടങ്ങിയതോടെ അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്നാട്ടിലും ജാഗ്രതാനിര്‍ദേശം. കര്‍ണാടകയിലെ ആരോഗ്യവകുപ്പ് കേസുകളുടെ വര്‍ധനവ് നേരിടാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചു. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു അറിയിച്ചു. പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നിടത്തെല്ലാം ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ […]

District News

കോട്ടക്കൽ ആര്യവൈദ്യശാലയുടെ കോട്ടയം ബ്രാഞ്ചിൽ സൗജന്യ അസ്ഥിരോഗ നിർണ്ണയ ക്യാമ്പ് വെള്ളിയാഴ്ച

കോട്ടയം: കോട്ടക്കൽ ആര്യവൈദ്യശാലയുടെ കോട്ടയം ബ്രാഞ്ചിൽ സൗജന്യ അസ്ഥി സാന്ദ്രത (ബോൺ മിനറൽ ഡെൻസിറ്റി) പരിശോധന ഡിസംബർ 15 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ 2 മണി വരെ കോട്ടക്കലിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തുന്നു. ആദ്യം റജിസ്റ്റർ ചെയ്യുന്ന നൂറു പേർക്കാണ് ഈ സൗകര്യം ലഭ്യമാവുക. […]