Health

ഹരിനാരായണനായി സെല്‍വിന്റെ ഹൃദയം പറന്നെത്തുന്നു; സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക്

തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച സെൽവിൻ ശേഖറിന്റെ അവയവങ്ങളുമായി ഹെലികോപ്‌റ്റർ കൊച്ചിയിലേക്ക് പുറപ്പെട്ടു. സര്‍ക്കാര്‍ വാടകയ്ക്ക് എടത്ത ഹെലികോപ്റ്ററിലാണ് ഹൃദയം എത്തിക്കുന്നത്. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന 16കാരന്‍ ഹരിനാരായണന് വേണ്ടിയാണ് മസ്തിഷ്‌ക മരണം സംഭവിച്ച സെല്‍വിന്‍ ശേഖറിന്റെ ഹൃദയം കിംസ് ആശുപത്രിയില്‍ നിന്ന് എത്തിക്കുന്നത്. ആശുപത്രിയില്‍ നിന്ന് […]

Health

നവകേരള സദസ്; ഏറ്റുമാനൂർ നിയോജകമണ്ഡലം ആരോഗ്യ കോൺക്ലേവ് നാളെ നടക്കും

ഏറ്റുമാനൂർ: നവകേരള സദസ് ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രത്യേക പരിപാടി ആരോഗ്യ കോൺക്ലേവ്  “ആരോഗ്യ കേരളം – ഇന്നലെ,ഇന്ന്, നാളെ ” കോട്ടയം മെഡിക്കൽ കോളേജ് ഗവൺമെൻ്റ് നേഴ്സിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ  നാളെ ഉച്ചകഴിഞ്ഞ് 2.30 ന് നടക്കും. മുൻ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ. റംല ബീവി […]

Health

ഹോം ബെയ്സ്ഡ് കോമ്പ്രിഹെൻസീവ് ചൈൽഡ് കെയർ പദ്ധതി നടപ്പിലാക്കും: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് ഹോം ബെയ്സ്ഡ് കോമ്പ്രിഹെൻസീവ് ചൈൽഡ് കെയർ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ പദ്ധതി വഴി സംസ്ഥാനത്തെ ആശാപ്രവർത്തകർ വീടുകളിലെത്തി ആദ്യ ആഴ്ച മുതൽ ഒന്നര വയസുവരെ എല്ലാ കുഞ്ഞുങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തും. പ്രതിരോധ കുത്തിവയ്പ്പുകൾ, കുഞ്ഞിന്റെ വളർച്ച, അമ്മയുടെ ആരോഗ്യം, ക്ഷേമപദ്ധതികൾ ആനുകൂല്യങ്ങൾ എന്നിവ ആശപ്രവർത്തകർ […]

Health

അതിരമ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേത്യത്വത്തിൽ ലോക പ്രമേഹദിനാചരണം നടത്തി: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: അതിരമ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേത്യത്വത്തിൽ ലോക പ്രമേഹദിനാചരണം നടത്തി. പ്രമേഹരോഗ പ്രതിരോധ ബോധവൽക്കരണത്തിന്റെ ഭാഗമായി നടത്തിയ കൂട്ടനടത്തം അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഫ്ലാഗ്ഓഫ് ചെയ്തു. ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യ, വിദ്യഭ്യാസ പ്രദർശനവും, പ്രമേഹരോഗ ഭക്ഷണരീതി ബോധവൽക്കരണത്തിന്റെ ഭാഗമായി ആശാവർക്കർമാരുടെ നേത്യത്വത്തിൽ പാചക മത്സരവും സംഘടിപ്പിച്ചു. […]

Health

ഇന്ന് ലോക പ്രമേഹദിനം; ഈ ജീവിതശൈലി രോഗത്തെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇന്ന് നവംബര്‍ 14- ലോക പ്രമേഹദിനം. ഇന്‍സുലിന്‍ കണ്ടുപിടിച്ച ഡോക്ടര്‍ ഫ്രെഡറിക് ബാറ്റിംഗിന്റെ ജന്മദിനമാണ് ലോക പ്രമേഹദിനമായി ആചരിക്കുന്നത്. ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണിത്. ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. അതുകൊണ്ട് തന്നെ […]

Health

പി.ജി മെഡിക്കല്‍, ഡെന്റല്‍ വിദ്യാര്‍ത്ഥികളുടെയും ഹൗസ് സര്‍ജന്മാരുടെയും പണിമുടക്ക് ഇന്ന്

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തിലെ മെഡിക്കല്‍ കോളജുകളിലെ പി.ജി മെഡിക്കല്‍, ഡെന്റല്‍ വിദ്യാര്‍ത്ഥികളും ഹൗസ് സര്‍ജന്മാരും ഉള്‍പ്പെടുന്ന ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ 24മണിക്കൂര്‍ പണിമുടക്ക് ഇന്ന് രാവിലെ 8ന് ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ എട്ടുവരെ അത്യാഹിത വിഭാഗങ്ങളില്‍ നിന്ന് ഉള്‍പ്പെടെ വിട്ടു നില്‍ക്കും. സെപ്തംബര്‍ 29ന് നടത്തിയ സൂചന […]

Health

റൂട്ട് കനാലിന് ശസ്ത്രക്രിയ നടത്തിയ മൂന്നര വയസ്സുകാരൻ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; ആശുപത്രിക്കെതിരെ പരാതി

കുന്നംകുളം മലങ്കര ആശുപത്രിയിൽ മൂന്നര വയസ്സുകാരൻ മരിച്ചു. കെവിൻ – ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്. തൃശൂർ മുണ്ടൂർ സ്വദേശിയാണ് ആരോൺ. അതേസമയം, ചികിത്സാ പിഴവെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ രം​ഗത്തെത്തി.  ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റൂട്ട് കനാൽ സർജറിക്കായാണ് കുട്ടിയെ […]

Health

തലശ്ശേരി ജില്ലാ കോടതിയിലെ ജീവനക്കാരിൽ ഒരാൾക്ക് സിക വൈറസ് സ്ഥിരീകരിച്ചു

കണ്ണൂർ തലശ്ശേരി ജില്ലാ കോടതിയില്‍ ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കുമുള്‍പ്പെടെ നൂറോളം പേര്‍ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായതിന്റെ കാരണം സിക വൈറസ് ബാധയെന്ന് റിപ്പോർട്ട്. കോടതിയില്‍ രോഗലക്ഷണങ്ങളുണ്ടായ ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകളില്‍ ഒരാളുടെ പരിശോധന ഫലമാണ് ലഭിച്ചത്. ആലപ്പുഴ വൈറോളജി ലാബിലെ പരിശോധനയിലാണ് സിക വൈറസ് […]

No Picture
Health

സ്ഫോടന സ്ഥലത്തുണ്ടായിരുന്ന എല്ലാവർക്കും മാനസിക പിന്തുണ ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്

സ്ഫോടനത്തിന്റെ ആഘാതം മൂലമുണ്ടായ മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ്ഥലത്തുണ്ടായിരുന്ന എല്ലാവർക്കും മാനസികാരോഗ്യ ടീമിന്റെ പിന്തുണ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സ്ഫോടന സമയത്ത് ഉണ്ടായിരുന്ന മുഴുവൻ പേർക്കും മാനസിക പിന്തുണ ഉറപ്പാക്കും. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, തൃശൂർ തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവരാണിവർ. മാനസികാരോഗ്യ പരിപാടി, ടെലി […]

No Picture
Health

കുട്ടികളില്‍ അപ്പെന്‍ഡിസൈറ്റിസ് കേസുകള്‍ വര്‍ധിക്കുന്നു; ആദ്യ ലക്ഷണങ്ങൾ മനസിലാക്കാം

ശരീരത്തിലെ വൻകുടലുമായി ബന്ധിപ്പിച്ചിരിക്കുന്ന മണ്ണിരയുടെ ആകൃതിയിലുള്ള ചെറിയ അവയവമാണ് അപ്പെൻഡിക്സ്. ഇതിനുണ്ടാകുന്ന അണുബാധയും വീക്കവുമാണ് അപ്പെൻഡിസൈറ്റിസ്. കടുത്ത വേദന സമ്മാനിക്കുന്ന ഈ രോഗം മുതിർന്നവരിൽ മാത്രമല്ല ഇപ്പോൾ കുട്ടികളിലും വ്യാപകമായി കണ്ടു വരുന്നതായി റിപ്പോർട്ടുകൾ. 14 വയസ്സിൽ താഴെയുള്ള കുട്ടികളിൽ അപ്പെൻഡിസൈറ്റിസ് ബാധയുടെ തോത് വർധിച്ചിട്ടുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. […]