Health

നിപ ആശങ്ക ഒഴിയുന്നു; പതിനൊന്ന് സാമ്പിളുകൾ കൂടി നെഗറ്റീവ്

കോഴിക്കോട്: നിപ സംശയത്തെത്തുടർന്ന് പരിശോധനയ്ക്കയച്ച പതിനൊന്ന് സാമ്പിളുകൾ കൂടി നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പോസിറ്റീവായ വ്യക്തിയുമായി അടുത്ത സമ്പർക്കം പുലർത്തിയവരാണിവർ. ഇതോടെ ഹൈറിസ്‌ക് വിഭാഗത്തിൽ 94 പേരുടെ ഫലം നെഗറ്റീയവായി. ഹൈറിസ്ക് കാറ്റഗറിയിലുള്ള മുഴുവൻ പേരുടേയും പരിശോധന പൂർത്തിയാക്കും. കോഴിക്കോട് ജില്ലയിലെ എല്ലാ ഭാഗത്ത് നിന്നും […]

Health

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു

കോഴിക്കോട്: ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ മറ്റ് വ്യക്തികള്‍ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സയ്ക്കായി എത്തിയിരുന്നു. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇദ്ദേഹത്തിന്‍റെ ആരോഗ്യ നില തൃപ്തികരമാണ്. ഇതോടെ ആക്ടീവ് കേസുകളുടെ എണ്ണം […]

Health

നിപ; സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം കോഴിക്കോട് എത്തി, ജില്ലയിൽ കനത്ത ജാഗ്രത

കോഴിക്കോട്: നിപ സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം കോഴിക്കോടെത്തി. ആറംഗ സംഘം സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി. നിപ ബാധിത പ്രദേശങ്ങളിൽ കേന്ദ്രസംഘം പരിശോധന നടത്തും. സാമ്പിളുകൾ പരിശോധിക്കാനുള്ള ഐസിഎംആർ മൊബൈൽ ലാബ് കോഴിക്കോട് മെഡിക്കൽ കോളേജിൽ സജ്ജീകരിച്ചു. ജില്ലയിൽ കനത്ത ജാഗ്രത തുടരുകയാണ്. മാല ചബ്ര (സീനിയര്‍ […]

Health

മരുതോങ്കരയിൽ നിപ ബാധിച്ചു മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

കോഴിക്കോട്: കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ച ആദ്യത്തെ ആളുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു. കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിന്‍റെ (48) റൂട്ടുമാപ്പാണ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടത്. ഓഗസ്റ്റ് 22 നാണ് രോഗലക്ഷണങ്ങൾ കാണുന്നത് 23 ന് തിരുവള്ളൂർ കുടുംബ ചടങ്ങിൽ പങ്കെടുത്തു ഓഗസ്റ്റ് 25 ന് […]

Health

വിദേശിയാണെങ്കിലും ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമാണ് കിവി; ഗുണങ്ങളറിയാം

ഇന്ന് ലോകത്ത് ലഭ്യമായതിൽ ഏറ്റവും പോഷകഗുണങ്ങൾ ഉള്ള പഴങ്ങളിൽ ഒന്നായിട്ടാണു് ‘കിവി’ യെ കണക്കാക്കുന്നത്. ഫോളിക് ആസിഡ്, കാത്സ്യം, കോപ്പര്‍,അയണ്‍, സിങ്ക് എന്നിവയാലും സമ്പന്നമാണ്. വിറ്റാമിന്‍ സിയുടെ ഉയര്‍ന്ന ഉറവിടമാണ് കിവിപ്പഴം. ഇത് നമ്മുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ശക്തമായ ആന്റിഓക്‌സിഡന്റായും വിറ്റാമിന്‍ സി പ്രവര്‍ത്തിക്കുന്നതിനാല്‍ ചര്‍മ്മത്തിനും മുടിക്കും […]

Health

നിപ ബാധയെന്ന് സംശയം; മരിച്ച രണ്ടാമത്തെയാൾ ആദ്യ രോഗി ചികിത്സയിൽ കഴിയുമ്പോൾ ആശുപത്രിയിലെത്തി; പരിശോധന തുടങ്ങി

കോഴിക്കോട്: നിപ ബാധയെന്ന് സംശയിക്കുന്ന കോഴിക്കോട്ടെ രണ്ട് പനി മരണങ്ങളിൽ ആരോഗ്യവകുപ്പ് വിദഗ്ദ്ധ പരിശോധന തുടങ്ങി. മരിച്ച ആദ്യത്തെയാളുടെ പരിശോധന നടത്താൻ കഴിഞ്ഞില്ല. എന്നാൽ രണ്ടാമത്തെ മരണത്തിൽ സംശയം തോന്നി ശരീര സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചു. മരിച്ച ആദ്യത്തെയാളുടെ രണ്ട് മക്കൾക്കും സഹോദരി ഭർത്താവിനും മകനും സമാനമായ രോഗലക്ഷണങ്ങൾ […]

Health

തിരുവനന്തപുരം മെഡിക്കല്‍ കോളജിന് അപൂര്‍വനേട്ടം; നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവച്ചു

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. അയോര്‍ട്ടിക് സ്റ്റിനോസിസ് രോഗം മൂലം തീവ്ര ബുദ്ധിമുട്ടനുഭവിക്കുന്ന 67 വയസ് പ്രായമുള്ള തിരുവനന്തപുരം പൗഡീക്കോണം സ്വദേശിയ്ക്കാണ് നെഞ്ച് തുറക്കാതെ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തില്‍ നടത്തിയത്. സങ്കീര്‍ണ ശസ്ത്രക്രിയ […]

Health

എറണാകുളം മെഡിക്കൽ കോളജിൽ: 10 കോടിയുടെ വികസന പദ്ധതികൾക്ക് അനുമതി

എറണാകുളം മെഡിക്കൽ കോളജിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി 10 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. വിവിധ ആശുപത്രി ഉപകണങ്ങൾക്കും സാമഗ്രികൾക്കുമായി 8.14 കോടി രൂപയും വാർഷിക അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി 1.86 കോടി രൂപയുമാണ് അനുവദിച്ചത്. ഇതിലൂടെ എറണാകുളം മെഡിക്കൽ കോളജിൽ കൂടുതൽ വികസനം സാധ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി.  മെഡിക്കൽ കോളജിൽ ആദ്യമായി […]

Health

അണ്ഡവും ബീജവും ​ഗർഭപാത്രവുമില്ലാതെ മനുഷ്യ ഭ്രൂണത്തിന്റെ ആദ്യ രൂപം വികസിപ്പിച്ച് ശാസ്ത്രജ്ഞർ

അണ്ഡവും ബീജവും ​ഗർഭപാത്രവുമില്ലാതെ മനുഷ്യ ഭ്രൂണത്തിന്റെ ആദ്യ രൂപം വികസിപ്പിച്ച് ശാസ്ത്രജ്ഞർ. ഇസ്രായേലിലെ വെയ്സ്മാൻ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് മൂല കോശങ്ങൾ ഉപയോഗിച്ച് സിന്തറ്റിക് ഭ്രൂണത്തിന് രൂപം നല്‍കിയത്. ഇത് 14 ദിവസം പ്രായം തോന്നിക്കുന്ന മനുഷ്യ ഭ്രൂണത്തിന് സമമാണെന്ന് വെയ്സ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ടീം പറയുന്നു. ഗർഭധാരണ ടെസ്റ്റ് പോസിറ്റീവ് […]

Health

ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ പുഞ്ചിരിയോടെ നേരിടാം; ദിനചര്യകളിലെ ഈ മാറ്റങ്ങൾ നിങ്ങളെ സന്തോഷവാനാക്കും

ജീവിതത്തില്‍ സന്തോഷം ആഗ്രഹിക്കാത്തവരായി ആരും തന്നെ കാണില്ല. എന്നാല്‍ പലപ്പോഴും പലകാരണങ്ങളാലും നമുക്ക് ഉള്ള് തുറന്ന് സന്തോഷിക്കാനാകാതെ വരാം. നമ്മുടെ മാനസിക സന്തോഷത്തിന് നമ്മുടെ തന്നെ പല ശീലങ്ങളും ജീവിത രീതികളും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ദുശ്ശീലങ്ങള്‍ കാരണം പലപ്പോഴും നമ്മുടെ സന്തോഷം നമ്മില്‍ നിന്നും അകന്നു പോകുന്നു. […]