Local

വിദേശവിദ്യാർഥികള്‍ക്ക് എംജി സർവകലാശാലയോട് പ്രിയം; അപേക്ഷയിൽ വൻ വർധന

കോട്ടയം: എംജി സർവകലാശാലാ കാമ്പസിലും അഫിലിയേറ്റഡ് കോളജുകളിലും ഉന്നതപഠനത്തിനായി വിദേശവിദ്യാർഥികളുടെ തിരക്ക്. ഇത്തവണ 885 വിദ്യാർഥികളാണ് അപേക്ഷിച്ചിട്ടുള്ളത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 55 ശതമാനമാണ് വർധനവ്. 571 അപേക്ഷകളായിരുന്നു കഴിഞ്ഞവർഷം ഉണ്ടായിരുന്നത്. 58 രാജ്യങ്ങളിൽനിന്നുള്ളവരാണ്‌ അപേക്ഷ നൽകിയിട്ടുള്ളത്. പിഎച്ച്ഡി- 187, പിജി- 406, ഡിഗ്രി- 292 എന്നിങ്ങനെയാണ് അപേക്ഷകരുടെ എണ്ണം. […]

Keralam

അക്ഷയ, ഫ്രണ്ട്സ് കേന്ദ്രങ്ങളിലൂടെ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ എസ് ഇ ബി നിർത്തലാക്കി

തിരുവനന്തപുരം : അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് കേന്ദ്രങ്ങളിലൂടെ വൈദ്യുതി ബിൽ സ്വീകരിക്കുന്നത് നിർത്തലാക്കി കെ എസ് ഇ ബി. ഉപഭോക്താക്കൾ അടയ്ക്കുന്ന തുക കെ എസ് ഇ ബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. വൈദ്യുതി ബിൽ തുക കെഎസ്ഇബിയുടെ അക്കൗണ്ടിലെത്താൻ കാലതാമസമുണ്ടാകുന്നതു കാരണം ഉപഭോക്താക്കൾ […]

India

ടി20 ലോകകപ്പ് പോരാട്ടത്തിന്റെ ഫൈനല്‍ ഉടന്‍

ബാര്‍ബഡോസ്: ടി20 ലോകകപ്പ് പോരാട്ടത്തിന്റെ ഫൈനല്‍ ഉടന്‍. ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. അപരാജിതരായി ഫൈനലിലേക്ക് കുതിച്ചെത്തിയവരാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയും. അതിനാല്‍ തന്നെ ഫൈനല്‍ തീപ്പാറുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യ രണ്ടാം ടി20 ലോക കിരീടമാണ് സ്വപ്‌നം കാണുന്നത്. ദക്ഷിണാഫ്രിക്ക തങ്ങളുടെ കന്നി ലോകകപ്പ് […]

Fashion

പാരിസ് ഫാഷന്‍ വീക്കില്‍ ഇന്ത്യന്‍ പുരാണം; വൈറലായി രാഹുല്‍ മിശ്രയുടെ ഡിസൈന്‍

പാരിസ് ഫാഷന്‍ വീക്കിന്റെ റാംപില്‍ തിളങ്ങി ഇന്ത്യന്‍ പുരാണവും. ലക്ഷ്വറി ഡിസൈനര്‍ രാഹുല്‍ മിശ്രയുടെ കൈകളാണ് ഈ വസ്ത്രത്തിനു പിന്നില്‍. സീക്വന്‍സുകള്‍ പിടിപ്പിച്ച ബ്ലാക്ക് ലേസ് വസ്ത്രത്തില്‍ ഇരുവശത്തേക്കും 2 തലകള്‍ ഉള്‍പ്പെടുത്തിയ ഹെഡ് ഗിയറാണ് ഈ വസ്ത്രത്തെ കൂടുതല്‍ ആകര്‍ഷിച്ചത്. ‘ഇന്ത്യന്‍ പുരാണത്തിലെ ത്രികാലജ്ഞാനിയായ ബ്രഹ്‌മാവിനെ പ്രതീകാത്മകമായി […]

Health

രാജ്യത്ത് തന്നെ അപൂര്‍വം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബിസിഐ 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ; 3 കുട്ടികള്‍ കേള്‍വിയുടെ ലോകത്തേക്ക്

കോഴിക്കോട്: ചികിത്സാ രംഗത്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. രാജ്യത്ത് തന്നെ അപൂര്‍വമായി നടത്തുന്ന ബിസിഐ (ബോണ്‍ കണ്ടക്ഷന്‍ ഇംപ്ലാന്റ്) 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ മൂന്ന് പേര്‍ക്ക് വിജയകരമായി പൂര്‍ത്തിയാക്കി. സര്‍ക്കാരിന്റെ സൗജന്യ പദ്ധതി പ്രകാരം നടത്തുന്ന രാജ്യത്തെ ആദ്യത്തെ ശസ്ത്രക്രിയയാണ്. സര്‍ക്കാരിന്റെ സൗജന്യ പദ്ധതിയില്‍ […]

Keralam

വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് നടത്താനിരുന്ന കായികക്ഷമത പരീക്ഷകൾ മാറ്റിവെച്ചു

വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് നടത്താനിരുന്ന കായികക്ഷമത പരീക്ഷകൾ മാറ്റിവെച്ചു. വിവിധ ജില്ലകളിൽ ജൂലൈ ഒന്നു മുതൽ മൂന്നു വരെ നടത്താനിരുന്ന ശാരീരിക അളവെടുപ്പ്, കായിക ക്ഷമത പരീക്ഷകളാണ് മാറ്റിവെച്ചത്. മഴ കാരണമാണ് പരീക്ഷകൾ മാറ്റിയതെന്നും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പിഎസ് സി […]

Keralam

സൈനിക റിക്രൂട്ട്മെന്‍റിന് പോയ യുവാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ഒരു മരണം

ആലപ്പുഴ: വള്ളിക്കുന്നത്തു നിന്നും സൈനിക റിക്രൂട്ട്മെന്‍റിന് പോയ യുവാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ഒരാൾ മരിച്ചു. ഇലിപ്പക്കുളം സോപാനത്തിൽ ആദിത്യനാണ് (20) മരിച്ചത്. ഒപ്പമുണ്ടായിരുന്ന 2 യുവാക്കളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ കഴിഞ്ഞദിവസം രാത്രിയായിരുന്നു അപകടം. സൈനിക റിക്രൂട്ട്മെന്‍റിനായി ഊട്ടിയിൽ പോയ യുവാക്കൾ അവിടെ നിന്നും ആന്ധ്രയിലേക്ക് […]

Keralam

കണ്ണൂരില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

കണ്ണൂര്‍ : ഏച്ചൂര്‍ മാച്ചേരിയില്‍ രണ്ടുകുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. ആദില്‍ ബിന്‍ മുഹമ്മദ് (12), മുഹമ്മദ് മിസ്ബുല്‍ ആമിര്‍ (12) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് 12.15 മണിയോടെയാണ് അപകടം. കുളത്തില്‍നിന്ന് പുറത്തെടുക്കുമ്പോഴേക്കും ഒരു കുട്ടി മരിച്ചിരുന്നു. രണ്ടാമത്തെയാള്‍ ആശുപത്രിയിലെത്തിച്ച ശേഷവും മരിച്ചു. മൃതദേഹങ്ങള്‍ ചക്കരക്കല്‍ […]

World

ബോംബ് ഭീതിയെ തുടർന്ന് കൊൽക്കത്തയിൽ നിന്ന് പുനെയിലേക്കുള്ള വിമാനം മണിക്കൂറുകളോളം വൈകി

ബോംബ് ഭീതിയെ തുടർന്ന് കൊൽക്കത്തയിൽ നിന്ന് പുനെയിലേക്കുള്ള വിമാനം മണിക്കൂറുകളോളം വൈകി. സുരക്ഷാ പരിശോധനയുടെ സമയത്ത് യാത്രക്കാരൻ വിമാനത്തിൽ ബോംബുണ്ടോയെന്ന് ചോദിച്ചതിന് പിന്നാലെയാണ് ആശങ്ക പരന്നത്. കൊൽക്കത്തയിൽ നിന്ന് ഭുവനേശ്വർ വഴി പുനെയിലേക്ക് പോകേണ്ട വിമാനം ഇന്നലെ അഞ്ച് മണിക്കൂറിലേറെ വൈകി. ചെക്ക് ഇൻ കൗണ്ടറിൽ ഇന്നലെ ഉച്ചയ്ക്ക് […]

Business

ജിയോ താരിഫ് വർധന നേട്ടമായി ; ചരിത്രത്തിൽ മറ്റൊരു ഇന്ത്യൻ കമ്പനിയും എത്താത്ത ഉയരത്തിൽ റിലയൻസ്

റിലയൻസ് ഇൻ്റസ്ട്രീസിൻ്റെ വിപണി മൂലധനം 21 ലക്ഷം കോടി തൊട്ടു. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയിൽ ഒരു കമ്പനി വിപണി മൂലധനത്തിൽ ഈ നാഴികക്കല്ല് പിന്നിടുന്നത്. വെള്ളിയാഴ്ച ഓഹരി വിപണിയിൽ റിലയൻസ് ഓഹരികൾ 3129 രൂപ തൊട്ടതോടെയായിരുന്നു ഇത്. ഈ വർഷം മാത്രം 20 ശതമാനത്തോളമാണ് റിലയൻസിൻ്റെ ഓഹരികളിൽ വില വർധിച്ചത്. […]