District Wise News

കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം നിർത്തി
കോട്ടയം: കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രത്തിൻ്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവച്ചതായി റീജണൽ പാസ്പോർട്ട് ഓഫീസറുടെ ഉത്തരവ്. വ്യാഴാഴ്ച മുതൽ പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ നിന്നും സേവനങ്ങൾ ലഭ്യമാകില്ല. സാങ്കേതിക കാരണങ്ങൾ മൂലമാണ് പ്രവർത്തനം അവസാനിപ്പിക്കുന്നതെന്നാണ് വിശദീകരണം. അപേക്ഷകർക്ക് ആലപ്പുഴ, തൃപ്പുണിത്തുറ, ആലുവ കേന്ദ്രങ്ങളിൽ പകരം സംവിധാനമൊരുക്കുമെന്നു അധികാരികൾ അറിയിച്ചു.