District News

ഇലവീഴാപൂഞ്ചിറ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ച് കോട്ടയം കളക്ടര്‍

കോട്ടയം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട- വാഗമൺ റോഡിലെ രാത്രികാലയാത്രയും ജൂൺ 30 വരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ […]

District News

ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 19 മുതൽ

ഭരണങ്ങാനം: ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 19 മുതല്‍ 28 വരെ ആഘോഷിക്കും.പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടനവും തദവസരത്തില്‍ നടക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍മാരായ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, മാര്‍ ജോര്‍ജ് […]

District News

കോട്ടയത്തെ ആകാശപാത നോക്കുകുത്തിയായെന്ന് തിരുവഞ്ചൂര്‍; പൊളിച്ചു മാറ്റേണ്ടി വരുമെന്ന് ഗണേഷ്കുമാര്‍

കോട്ടയത്തെ ആകാശപാത നിർമ്മാണം പൂർത്തിയാക്കണമെന്ന് നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ ശ്രദ്ധക്ഷണിക്കൽ. ജനങ്ങളുടെ മുന്നിൽ നോക്കുകുത്തിയായി ആകാശപാത നിൽക്കുകയാണ്. ദയവായി മുഖ്യമന്ത്രി ഇടപെടണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. എന്നാല്‍ കോട്ടയം ആകാശപാതയിൽ സർക്കാർ പണം ദുർവ്യയം ചെയ്തെന്ന് മന്ത്രി ഗണേഷ് കുമാർ മറുപടി നല്‍കി. മുഖ്യമന്ത്രി വേണമെങ്കിൽ പരിശോധിക്കട്ടെയെന്നും പരിശോധിച്ചാൽ കൂടുതൽ […]

District News

കോട്ടയത്ത് അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു

കോട്ടയം : അധ്യാപകന്‍ സ്‌കൂളിൽ കുഴഞ്ഞുവീണ് മരിച്ചു. തലയോലപ്പറമ്പ് ബഷീര്‍ സ്‌മാരക വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പിപി സന്തോഷ് കുമാർ(53) ആണ് മരിച്ചത്.  ക്ലാസ് കഴിഞ്ഞ് സ്റ്റാഫ് റൂമിലേക്ക് പോകുന്നതിനിടെ അധ്യാപകന്‍ കുഴഞ്ഞുവീഴുകയായിരുന്നു. സന്തോഷ് കുഴഞ്ഞുവീഴുന്നതുകണ്ട് വിദ്യാര്‍ഥികള്‍ പരിഭ്രാന്തരായി. ഇതോടെ മറ്റ് അധ്യാപകരെത്തി ഉടന്‍ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ […]

District News

മുഖ്യമന്ത്രിയ്ക്കെതിരായി തോമസ് ചാഴിക്കാടൻ ഉയർത്തിയ വിമർശനങ്ങൾ എൽഡിഎഫിൽ ഉന്നയിക്കേണ്ടെന്ന് ജോസ് കെ മാണി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ തോമസ് ചാഴിക്കാടൻ ഉയർത്തിയ വിമർശനങ്ങൾ കേരള കോൺ​ഗ്രസ് എം എൽഡിഎഫ് യോ​ഗത്തിൽ ഉന്നയിച്ചേക്കില്ല. എൽഡിഎഫ് യോ​ഗത്തിൽ ഇക്കാര്യങ്ങൾ ഉന്നയിച്ച് സിപിഐഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കേണ്ടെന്നാണ് ജോസ് കെ മാണി ഉൾപ്പെടെ കൈക്കൊണ്ട തീരുമാനം. സ്റ്റിയറിങ് കമ്മിറ്റിയിൽ ചെയർമാൻ ജോസ് കെ മാണി നിലപാട് വ്യക്തമാക്കി. ജോസ് […]

District News

കനത്ത മഴ; കോട്ടയത്ത് കാറിന് മുകളിലേക്ക് മരം വീണ് അപകടം

കോട്ടയം: കോട്ടയത്ത് ശക്തമായ മഴയിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു. കോട്ടയം പെരുന്നയിലാണ് അപകടം. കാറിനുള്ളിൽ യാത്രക്കാർ ഇല്ലാതിരുന്നത് വൻ അപകടം ഒഴിവായി.കാർ പൂർണമായും തകർന്നു. യാത്രക്കാരൻ വാഹനം പാർക്കു ചെയ്ത് പോയതിനു പിന്നാലെയായിരുന്നു അപകടം.ആർക്കും പരുക്കേറ്റിട്ടില്ല. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം എംസി റോഡിൽ ഗതാഗതം […]

District News

കുമരകം നാലുപങ്ക് ബോട്ട് ടെർമിനൽ പിക്നിക് സ്പോട്ടാക്കണമെന്ന് ആവശ്യം

കുമരകം : വേമ്പനാട്ട് കായൽ തീരത്തെ നാലുപങ്ക് ബോട്ട് ടെർമിനലിൽ ഹൗസ് ബോട്ടുകൾ അടുക്കാത്ത സാഹചര്യത്തിൽ. ഇവിടം പിക്നിക് സ്പോട്ടാക്കി മാറ്റണമെന്ന ആവശ്യം ഉയരുന്നു. ഉദ്ഘാടനം കഴിഞ്ഞു മൂന്നര വർഷമായിട്ടും ഇവിടെ ഹൗസ് ബോട്ടുകൾ ഒന്നും അടുത്തിട്ടില്ല. കോടികൾ ചെലവഴിച്ചു നിർമിച്ച ടെർമിനൽ ആർക്കും പ്രയോജനപ്പെടാതെ കിടക്കുകയാണ്. ജനങ്ങൾക്കു […]

District News

പരാജയത്തിന് കാരണം മുഖ്യമന്ത്രിയെന്ന് തോമസ് ചാഴികാടൻ

കോട്ടയം: തന്റെ പരാജയത്തിന് മുഖ്യമന്ത്രിയും കാരണമെന്ന് കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ. കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് ചാഴിക്കാടൻ മുഖ്യമന്ത്രിക്കെതിരെ നിലപാടെടുത്തത്. എൽഡിഎഫിന്റെ തോൽവിയിൽ മുഖ്യമന്ത്രി മാത്രം പഴിചാരുന്നത് ശരിയല്ലെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി അടക്കം നിലപാട് എടുത്തപ്പോഴാണ് ചാഴികാടൻ തന്റെ അഭിപ്രായം […]

District News

മീനും ഇറച്ചിയും മാത്രമല്ല എത്തിപിടിക്കാനാവാതെ പച്ചക്കറിയും

കോട്ടയം: മീനും ഇറച്ചിയും മാത്രമല്ല പച്ചക്കറിയും വിലക്കയറ്റത്തിൽ ഒന്നാമത്‌ തന്നെ. ഇങ്ങനെ പോയാൽ സാധാരണക്കാരന്റെ കുടുംബ ബജറ്റ്‌ പ്രതിസന്ധിയിലാകുമെന്ന്‌ ഉറപ്പ്‌. വിപണിയിൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാണ്‌. പലവ്യഞ്ജന വസ്തുക്കൾക്കൊപ്പം പച്ചക്കറികളുടെയും വില കുതിച്ചുയരുകയാണ്. കടുത്ത ചൂടും സമയം തെറ്റിയുള്ള മഴയും കാരണം തമിഴ്​നാട്​, ആന്ധ്ര എന്നിവിടങ്ങളിൽനിന്നുള്ള വരവ് കുറഞ്ഞതുമാണ്‌ […]

District News

‘പരമ്പരാഗത വോട്ടുകള്‍ നഷ്ടപ്പെട്ടു, കര്‍ഷകര്‍ കൈവിട്ടു’;പരാജയത്തില്‍ കേരളകോണ്‍ഗ്രസ് എം വിലയിരുത്തല്‍

കോട്ടയം: തങ്ങളുടെ പരമ്പരാഗത വോട്ടുകള്‍ യുഡിഎഫിനും എന്‍ഡിഎയ്ക്കുമായി പോയെന്ന വിലയിരുത്തലില്‍ കേരള കോണ്‍ഗ്രസ് എം. ഇത് കാരണമാണ് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ മുന്നിലായിരുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ പിന്നോട്ടുപോയതെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താന്‍ ചേര്‍ന്ന പാര്‍ട്ടി പാര്‍ലമെന്റി യോഗം വിലയിരുത്തി. കര്‍ഷകരും ന്യൂനപക്ഷങ്ങളും വലിയ തോതില്‍ […]