No Picture
District News

കുമാരനല്ലൂരിലും അക്രമം; കോൺഗ്രസിന്റെ സ്മൃതിമണ്ഡപം തകർത്തു

കോട്ടയം ∙ കുമാരനല്ലൂർ ജംക്‌ഷനിൽ ഇന്ദിരാഗാന്ധിയുടെ സ്മരണയ്ക്കായി കോൺഗ്രസ് സ്ഥാപിച്ച സ്മൃതി മണ്ഡപം തകർത്തു. ഇന്നലെ വൈകിട്ട് 7.45ന് പ്രകടനമായി എത്തിയ സിപിഎം പ്രവർത്തകർ മണ്ഡപം തകർക്കുകയായിരുന്നുവെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു മാത്യു പറഞ്ഞു. മരുന്നു വാങ്ങാൻ ഈ വഴി പോയ കോൺഗ്രസ് മണ്ഡലം സെക്രട്ടറി കെ.ബി.രാജിനെ […]

No Picture
District News

ജീവനക്കാരന്റെ ഗൃഹപ്രവേശം കൂടാൻ യൂസഫലി

കോട്ടയം ∙ ജീവനക്കാരന്റെ ഗൃഹപ്രവേശനത്തിന് എം.എ. യൂസഫലി പറന്നിറങ്ങി. ലുലു ഗ്രൂപ്പിന്റെ ഫിനാൻസ് ഡയറക്ടർ പുതുപ്പള്ളി വെട്ടത്തുകവല കൂടൽമനയിൽ പരമേശ്വരൻ നമ്പൂതിരിയുടെ വീടിന്റെ ഗൃഹപ്രവേശത്തിനാണ് അബുദാബിയിൽ നിന്നു യൂസഫലി എത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് അദ്ദേഹം ഹെലികോപ്റ്ററിൽ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിന്റെ മൈതാനത്തിറങ്ങി. ഉച്ചയ്ക്ക് പന്ത്രണ്ടോടെയെത്തിയ യൂസഫലിയെ പരമേശ്വരൻ […]

No Picture
District News

ബസ് കാറിനു പിന്നിലിടിച്ചു,കാർ കരണം മറിഞ്ഞു മതിലിൽ ഇടിച്ചു മറിഞ്ഞു

മണർകാട് ∙ കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസ് കാറിനു പിന്നിലിടിച്ചു. നിയന്ത്രണം വിട്ട കാർ കരണം മറിഞ്ഞു മതിലിൽ ഇടിച്ചു മറിഞ്ഞു. കാർ ഓടിച്ചിരുന്ന നെടുംകുന്നം സ്വദേശി സോഫി വില്ലയിൽ ജോസഫ് പരുക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ 3 മണിയോടെ ദേശീയപാതയിൽ വടവാതൂരിനും മാധവൻപടി ജംക്‌ഷനും മധ്യേയായിരുന്നു […]

No Picture
District News

പ്രതിഷേധത്തെ അടിച്ചമർത്താമെന്ന് കരുതേണ്ട: തിരുവഞ്ചൂർ

കോട്ടയം ∙ മുഖ്യമന്ത്രിക്ക് എതിരെ സ്വപ്ന സുരേഷ് കോടതിയിൽ രഹസ്യമൊഴി നൽകിയത് അന്വേഷിക്കാതെ ഇതിന് എതിരെയുള്ള കേസ് അന്വേഷിക്കാൻ ഉദ്യോഗസ്ഥ സംഘത്തെ നിയമിച്ചത് ചരിത്രത്തിൽ ആദ്യമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കോൺഗ്രസിന്റെ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിൽ ഇരുന്നാണ് കെ.ടി. ജലീൽ […]

No Picture
District News

കറുത്ത മാസ്‌കിന് വിലക്ക്, കനത്ത സുരക്ഷയില്‍ മുഖ്യമന്ത്രി കോട്ടയത്ത്

കോട്ടയത്ത് കെജിഒഎയുടെ സംസ്ഥാന സമ്മേളനം അടക്കം മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും അസാധാരണ സുരക്ഷ ഒരുക്കി കേരളാ പൊലീസ്. മുഖ്യമന്ത്രി താമസിച്ചിരുന്ന നാട്ടകം ഗസ്റ്റ് ഹൗസിൽ നിന്ന് മാമ്മൻ മാപ്പിള മെമ്മോറിയൽ ഹാളിലേക്ക് അദ്ദേഹത്തിന്‍റെ വാഹനം കടന്ന് പോകുന്ന വഴിക്ക് ഒന്നര മണിക്കൂർ മുമ്പ് തന്നെ പൊതുജനത്തിന്‍റെ വാഹനങ്ങൾ […]

No Picture
District News

ഐബിഎമ്മും ഐഐഐടി കോട്ടയവും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു

കോട്ടയം ∙ സാങ്കേതിക തൊഴിൽ വിപണിയിൽ മത്സരാധിഷ്ഠിതരാകാൻ വിദ്യാർഥികൾക്ക് ആവശ്യമായ വൈദഗ്ധ്യം നൽകുകയെന്ന ലക്ഷ്യത്തോടെ ഐബിഎമ്മും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി കോട്ടയവും (ഐഐഐടി കോട്ടയം) ധാരണാപത്രം ഒപ്പുവച്ചു. ഇതിന്റെ ഭാഗമായി ട്യൂട്ടോറിയലുകൾ, തിരഞ്ഞെടുത്ത സോഫ്‌റ്റ്‌വെയർ, വ്യവസായവുമായി ബന്ധപ്പെട്ട ക്യൂറേറ്റഡ് കോഴ്‌സ്‌വെയർ, അനുഭവപരിചയത്തിനുള്ള ക്ലൗഡ് ആക്‌സസ് എന്നിവ […]

No Picture
District News

കോട്ടയത്ത് ആശുപത്രി മാലിന്യങ്ങള്‍ക്കിടയില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് സംസ്കരിക്കുന്നതിനായി കൊണ്ടുപോയ മാലിന്യങ്ങള്‍ക്കിടയില്‍ പിഞ്ചുകുഞ്ഞിന്‍റെ  മൃതദേഹം കണ്ടെത്തി. എറണാകുളത്തെ സംസ്കരണ പ്ലാന്‍റിലേക്ക് കോട്ടയത്തെ ആശുപത്രികളില്‍ നിന്ന് കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറച്ച കൂടിനുള്ളില്‍ നിന്നാണ് ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ‍ കോളജ് ആശുപത്രിയിൽ നിന്നുള്ള പ്ലാസ്റ്റിക് […]

No Picture
District News

25 ലക്ഷം രൂപ ആവശ്യപ്പെട്ട് പീഡനം; യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കോട്ടയം: മണര്‍കാട് സ്വദേശി അര്‍ച്ചനയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍ത്താവ് ബിനു അറസ്റ്റില്‍(Arrest). കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് ഭര്‍ത്താവിന്റെ വീട്ടില്‍ അര്‍ച്ചനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ബിനുവിനെ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിന്റെയും ഭര്‍തൃമാതാപിതാക്കളുടെയും പീഡനം കാരണമാണ് മകള്‍ ജീവനൊടുക്കിയതെന്നായിരുന്നു അര്‍ച്ചനയുടെ […]

No Picture
District News

നഗരസഭയുടെ 7 കെട്ടിടങ്ങൾ പൊളിച്ചു നീക്കണമെന്ന് റിപ്പോർട്ട്

കോട്ടയം ∙ കാലപ്പഴക്കം മൂലം തകരാറിലായ നഗരസഭയുടെ 7 കെട്ടിടങ്ങൾ  പൊളിച്ചുനീക്കാൻ എൻജിനീയറിങ് വിഭാഗത്തിന്റെ റിപ്പോർട്ട്. 9 കെട്ടിടങ്ങൾക്ക് അടിയന്തര അറ്റകുറ്റപ്പണി വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. മുട്ടമ്പലം വാർഡിലെ എക്സിക്യൂട്ടീവ് എൻജിനീയറുടെ ക്വാർട്ടേഴ്സ്, ഹെൽത്ത് സൂപ്പർവൈസറുടെ ക്വാർട്ടേഴ്സ്, നഗരസഭാ സെക്രട്ടറിയുടെ ക്വാർട്ടേഴ്സിനു പിൻവശത്തുള്ള ക്വാർട്ടേഴ്സ്, വയസ്കര ക്വാർട്ടേഴ്സുകൾ, കത്തീഡ്രൽ […]

No Picture
District News

കോട്ടയം ടു തൃക്കാക്കര; വോട്ടിനുവേണ്ടിയുള്ള ഓട്ടം

കോട്ടയം : തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച അന്ന് മുതൽ ഒരു വണ്ടി ദിവസേന കോട്ടയത്ത് നിന്ന് എറണാകുളത്തിന് പുറപ്പെടും. ആ വണ്ടിയിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരായിരുന്നു ഉണ്ടായിരുന്നത് .ഇവർക്കൊപ്പം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ നേതൃത്വത്തിൽ കോട്ടയത്തെ നേതാക്കളുടെ സംഘവും തൃക്കാക്കരയിലെത്തി.കോർപറേഷൻ ഡിവിഷനുകളിൽ ബൂത്തുകൾ […]