No Picture
District News

അഭിരാമി മരിച്ചത് പേവിഷ ബാധയേറ്റെന്ന് പരിശോധനാ ഫലം

പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റു മരിച്ച 12കാരി അഭിരാമിക്ക് പേവിഷബാധ ഏറ്റതായി സ്ഥിരീകരണം. പൂനൈയിലെ ലാബിൽ നടന്ന പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചയോടെയാണ് റാന്നി സ്വദേശിനി അഭിരാമി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. പേവിഷബാധയ്ക്ക് എതിരെ കുത്തിവയ്പ്പ് എടുത്ത് ചികിത്സയിലായിരുന്നു അഭിരാമി. കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച പെരിനാട് […]

No Picture
District News

കോട്ടയം പൊന്‍കുന്നത്ത് കുറുക്കന്‍റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്

കോട്ടയം പൊന്‍കുന്നത്ത് കുറുക്കന്‍റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. കാവാലിമാക്കല്‍ സ്വദേശിക്കാണ് പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി കടയടച്ച് വീട്ടിലേക്ക് മടങ്ങും വഴിയാണ് ആക്രമണമുണ്ടായത്. കുറുക്കനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. കാലില്‍ പിടികൂടിയ കുറുക്കനില്‍ നിന്ന് കുതറിയോടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ശരീരത്തിന്‍റെ […]

No Picture
District News

തെരുവുനായയുടെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 12 വയസ്സുകാരി മരിച്ചു

പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ്  ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 12 വയസ്സുകാരി മരിച്ചു. പെരുനാട് സ്വദേശിനി അഭിരാമി ആണ് മരിച്ചത്. ഉച്ചയ്ക്ക് 1.40 ഓടെയായിരുന്നു അന്ത്യം. ഓഗസ്റ്റ് 14 നാണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമി എന്ന 12 വയസുകാരിക്ക് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ശരീരത്തില്‍ ഏഴിടത്ത് അഭിരാമിക്ക് കടിയേറ്റിരുന്നു. […]

No Picture
District News

തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ

സംസ്ഥാനത്ത് വീണ്ടും ഫലം കാണാതെ പേ വിഷ പ്രതിരോധ കുത്തിവെപ്പ്. പത്തനംതിട്ട റാന്നിയിൽ തെരുവ് നായ കടിച്ച 12 വയസ്സുകാരിയെ പേവിഷ ലക്ഷണങ്ങളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ നില ഗുരുതരമാണ് . രണ്ടാഴ്ച മുൻപ് നായകടിയേറ്റ കുട്ടിക്ക് ഇമ്മ്യൂണോഗ്ലോബുലിനും മൂന്നു ഡോസ് പ്രതിരോധ വാക്സീനും […]

No Picture
District News

പുറത്താക്കിയവരെ തിരിച്ചെടുക്കണം; ക്നാനായ സഭാവിലക്കിനെതിരെ കോടതി

കോട്ടയം: ഇതര സമുദായത്തില്‍ നിന്ന് വിവാഹം കഴിച്ചതിന്‍റെ പേരില്‍ ആരെയും ക്നാനായ സമുദായത്തില്‍ നിന്ന് പുറത്താക്കാന്‍ പാടില്ലെന്ന് കോടതി വിധി. ഇതര സമുദായങ്ങളില്‍ നിന്നുളള വിവാഹത്തിന്‍റെ പേരില്‍ ക്നാനായ സഭയില്‍ നിന്ന് പുറത്താക്കപ്പെട്ടവരെ തിരികെ എടുക്കണമെന്നും കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. നേരത്തെ കോട്ടയം സബ് കോടതിയും […]

No Picture
District News

മയക്കു മരുന്ന് വേട്ട: എംഡിഎംഎയുമായി യുവാവ് എക്സൈസ് സംഘത്തിൻ്റെ പിടിയിൽ

വൈക്കം: ഓണാഘോഷം കൊഴുപ്പിക്കാൻ സിന്തറ്റിക് മയക്കുമരുന്ന് വിതരണത്തിന് എത്തിച്ച യുവാവിനെ എക്സൈസ് സംഘം പിടികൂടി. മുളന്തുരുത്തി കാരിക്കോട് പാലിയപ്പനം വീട്ടിൽ ബേസിൽ സാജു(21)വിനെയാണ് 256 മില്ലിഗ്രാം എംഡിഎംഎയുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.  യുവാക്കൾക്ക് വിതരണം ചെയ്യാനായി എറണാകുളത്തു നിന്നും വൈക്കത്തേക്ക് കൊണ്ടുവന്ന അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎ യുമായി […]

No Picture
District News

കോട്ടയത്ത് മഹാബലിയായി വരൂ സമ്മാനം നേടാം

കോട്ടയം: ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും കോട്ടയം നഗരസഭയും സംഘടിപ്പിക്കുന്ന ‘ഓണാഘോഷം 2022’ന്റെ ഭാഗമായി ഉത്രാട ദിവസമായ സെപ്റ്റംബർ ഏഴിന് വൈകിട്ട് നാലിന് തിരുനക്കര മൈതാനത്ത് മഹാബലി പ്രച്ഛന്നവേഷ മത്സരം സംഘടിപ്പിക്കുന്നു.  20 വയസിനു മുകളിലും അതിനു താഴെയുമായി രണ്ട് ഗ്രൂപ്പുകളായാണ് മത്സരം. സെപ്റ്റംബർ ഏഴിനകം രജിസ്റ്റർ ചെയ്യണം. വിശദവിവരത്തിന് […]

No Picture
District News

സാമൂഹിക പ്രവര്‍ത്തക മേരി റോയ് അന്തരിച്ചു

കോട്ടയം: വിദ്യാഭ്യാസ വിദഗ്ധയും പ്രശസ്ത സാമൂഹിക പ്രവര്‍ത്തകയുമായ മേരി റോയ് (86) അന്തരിച്ചു. കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്‌കൂളിന്റെ സ്ഥാപകയായ മേരി റോയിയാണ് ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമ പ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രിംകോടതി വിധിക്ക് വഴിയൊരുക്കിയത്. 1986-ലാണ് സുപ്രീം കോടതി ചരിത്രപരമായ വിധി പ്രസ്താവിച്ചത്. വിദ്യാഭ്യാസത്തിൽ പൊതു […]