India

ടി20 ലോകകപ്പ് പോരാട്ടത്തിന്റെ ഫൈനല്‍ ഉടന്‍

ബാര്‍ബഡോസ്: ടി20 ലോകകപ്പ് പോരാട്ടത്തിന്റെ ഫൈനല്‍ ഉടന്‍. ദക്ഷിണാഫ്രിക്കക്കെതിരെ ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. അപരാജിതരായി ഫൈനലിലേക്ക് കുതിച്ചെത്തിയവരാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയും. അതിനാല്‍ തന്നെ ഫൈനല്‍ തീപ്പാറുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യ രണ്ടാം ടി20 ലോക കിരീടമാണ് സ്വപ്‌നം കാണുന്നത്. ദക്ഷിണാഫ്രിക്ക തങ്ങളുടെ കന്നി ലോകകപ്പ് […]

Business

ജിയോ താരിഫ് വർധന നേട്ടമായി ; ചരിത്രത്തിൽ മറ്റൊരു ഇന്ത്യൻ കമ്പനിയും എത്താത്ത ഉയരത്തിൽ റിലയൻസ്

റിലയൻസ് ഇൻ്റസ്ട്രീസിൻ്റെ വിപണി മൂലധനം 21 ലക്ഷം കോടി തൊട്ടു. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയിൽ ഒരു കമ്പനി വിപണി മൂലധനത്തിൽ ഈ നാഴികക്കല്ല് പിന്നിടുന്നത്. വെള്ളിയാഴ്ച ഓഹരി വിപണിയിൽ റിലയൻസ് ഓഹരികൾ 3129 രൂപ തൊട്ടതോടെയായിരുന്നു ഇത്. ഈ വർഷം മാത്രം 20 ശതമാനത്തോളമാണ് റിലയൻസിൻ്റെ ഓഹരികളിൽ വില വർധിച്ചത്. […]

India

സിപിഐഎം കേന്ദ്ര കമ്മറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിക്ക് വിമർശനം

സിപിഐഎം കേന്ദ്ര കമ്മറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി വിമർശനം. ബംഗാളിലെ കോണ്ഗ്രസ് സഖ്യത്തിന്റെ പേരിലാണ് വിമർശം കോണ്ഗ്രസ് സഖ്യം പാർട്ടിക്ക് ഗുണം ചെയ്തില്ലെന്ന് അംഗങ്ങൾ. കേരളത്തിലെ തിരിച്ചടി ദേശീയതലത്തിൽ ആഘാതം ഉണ്ടാക്കി എന്നും, അടിത്തട്ടിൽ ഉള്ള തിരുത്തൽ നടപടികൾ ആവശ്യമാണെന്നും കേന്ദ്ര കമ്മറ്റിയിൽ ആവശ്യമുയർന്നു. വർഷങ്ങൾക്ക് […]

India

ലഡാക്കിൽ സൈനിക ടാങ്ക് അപകടം ; അഞ്ച് സൈനികർ കൊല്ലപ്പെട്ടു

ശ്രീനഗർ : ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തി രേഖയ്ക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചയോടെയാണ് സംഭവം. പുലർച്ചെ മൂന്ന് മണിയോടെ റിവർ ക്രോസിംഗ് ഉൾപ്പെടുന്ന ടാങ്ക് അഭ്യാസത്തിനിടെയാണ് സംഭവം ഉണ്ടായത്. നദി മുറിച്ചുകടക്കുന്നതിനിടെ T-72 tank അപകടത്തിൽപ്പെടുകയായിരുന്നു. ജലനിരപ്പ് പെട്ടെന്ന് […]

India

വിക്രം മിസ്രി വിദേശകാര്യ സെക്രട്ടറി

ന്യൂഡൽഹി: ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വിക്രം മിസ്രിയെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു. ജൂലൈ 15ന് അദ്ദേഹം ചുമതലയേൽക്കും. വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്രയുടെ കാലാവധി അവസാനിക്കുന്നതു കണക്കിലെടുത്താണ് നിയമനം. ഇന്ത്യൻ വിദേശകാര്യ സർവീസിൽ 1989 ബാച്ച് ഉദ്യോഗസ്ഥനാണു മിസ്രി. വിദേശകാര്യ വകുപ്പിലെ ചൈനാ വിദഗ്ധനെന്നു വിശേഷിപ്പിക്കപ്പെടുന്ന […]

India

ഇന്ത്യ ലോകത്തെ മൂന്നാമത്തെ ആഭ്യന്തര വ്യോമയാന വിപണി

ന്യൂഡല്‍ഹി : ഇന്ത്യ ലോകത്തെ മൂന്നാമത്തെ ആഭ്യന്തര വ്യോമയാന വിപണി. ആഭ്യന്തര വ്യോമയാന വിപണിയില്‍ അമേരിക്കയ്ക്കും ചൈനയ്ക്കും തൊട്ടുപിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. പ്രമുഖ വിമാന കമ്പനികളായ എയര്‍ഇന്ത്യയും ഇന്‍ഡിഗോയും ഫ്‌ളീറ്റിന്റെ വലിപ്പം വികസിപ്പിച്ചതാണ് ഇന്ത്യയ്ക്ക് ഗുണമായത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ആഭ്യന്തര വിമാനശേഷി ഇരട്ടിയായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2014 ഏപ്രിലിലെ […]

India

രാഷ്ട്രീയ പ്രവേശനത്തിലേക്കുള്ള നിലപാട് വ്യക്തമാക്കി നടൻ വിജയ്

ചെന്നൈ : രാഷ്ട്രീയ പ്രവേശനത്തിലേക്കുള്ള നിലപാട് വ്യക്തമാക്കി നടൻ വിജയ്. തമിഴ്നാടിന് വേണ്ടത് നല്ല നേതാക്കളാണ്. നല്ലതുപോലെ പഠിക്കുന്നവർ രാഷ്ട്രീയത്തിലേക്കു വരണമെന്നും വിജയ് പറഞ്ഞു. 10,12 ക്ലാസില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു താരം. ഏതു മേഖലയിൽ വിജയിക്കാൻ ആഗ്രഹിക്കുന്നുവോ അതിനു വേണ്ടി കഠിനാധ്വാനം ചെയ്യണമെന്ന് […]

India

ഭൂമി തട്ടിപ്പ് കേസിൽ ഹേമന്ത് സോറന് ജാമ്യം

റാഞ്ചി: ജാ‍ർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം ലഭിച്ചു. ഭൂമി തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സോറൻ ജയിലിൽ കഴിഞ്ഞ് വരികെയാണ് ജാർഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജനുവരി 31നാണ് ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. റാഞ്ചിയിൽ 8.86 ഏക്കർ ഭൂമി അനധികൃതമായി […]

India

ഡൽഹി വിമാനത്താവളം സന്ദർശിച്ച് കേന്ദ്രമന്ത്രി; അഴിമതിയും അനാസ്ഥയുമെന്ന് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: ഡൽഹി വിമാനത്താവള ടെർമിനലിൻ്റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടത്തിന് പിന്നാലെ കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു വിമാനത്താവളം സന്ദർശിച്ചു.  പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത് ടെർമിനലിന്റെ മറ്റൊരു ഭാഗമായിരുന്നുവെന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചു. പ്രധാമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ച ടെർമിനൽ 1ൻ്റെ മേൽക്കൂരയാണ് തകർന്ന് വീണതെന്ന് ആരോപണം […]

India

ഐസ്‌ക്രീമിലെ വിരല്‍ ഫാക്ടറി ജീവനക്കാരന്റേത് ; ഡിഎന്‍എ പരിശോധനാ ഫലം പോസിറ്റീവ്

മുംബൈ : ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ നിന്ന് മനുഷ്യന്റെ വിരല്‍ കിട്ടിയ സംഭവത്തില്‍ വിരൽ ഫാക്ടറി ജീവനക്കാരന്റെയെന്ന് സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധനയിൽ ഫലം പോസിറ്റീവ് ആണെന്ന് പോലീസ് അറിയിച്ചു. ഫാക്ടറി ജീവനക്കാരനായ ഓംകാർ പോട്ടെയുടെ വിരലാണ് ഐസ്‌ക്രീമില്‍ നിന്ന് ലഭിച്ചത്. ഡോക്ടര്‍ ഐസ്‌ക്രീം വാങ്ങിയ ദിവസം ഫാക്ടറിയിലുണ്ടായ […]