Keralam

അക്ഷയ, ഫ്രണ്ട്സ് കേന്ദ്രങ്ങളിലൂടെ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ എസ് ഇ ബി നിർത്തലാക്കി

തിരുവനന്തപുരം : അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് കേന്ദ്രങ്ങളിലൂടെ വൈദ്യുതി ബിൽ സ്വീകരിക്കുന്നത് നിർത്തലാക്കി കെ എസ് ഇ ബി. ഉപഭോക്താക്കൾ അടയ്ക്കുന്ന തുക കെ എസ് ഇ ബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. വൈദ്യുതി ബിൽ തുക കെഎസ്ഇബിയുടെ അക്കൗണ്ടിലെത്താൻ കാലതാമസമുണ്ടാകുന്നതു കാരണം ഉപഭോക്താക്കൾ […]

Health

രാജ്യത്ത് തന്നെ അപൂര്‍വം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബിസിഐ 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ; 3 കുട്ടികള്‍ കേള്‍വിയുടെ ലോകത്തേക്ക്

കോഴിക്കോട്: ചികിത്സാ രംഗത്ത് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. രാജ്യത്ത് തന്നെ അപൂര്‍വമായി നടത്തുന്ന ബിസിഐ (ബോണ്‍ കണ്ടക്ഷന്‍ ഇംപ്ലാന്റ്) 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ മൂന്ന് പേര്‍ക്ക് വിജയകരമായി പൂര്‍ത്തിയാക്കി. സര്‍ക്കാരിന്റെ സൗജന്യ പദ്ധതി പ്രകാരം നടത്തുന്ന രാജ്യത്തെ ആദ്യത്തെ ശസ്ത്രക്രിയയാണ്. സര്‍ക്കാരിന്റെ സൗജന്യ പദ്ധതിയില്‍ […]

Keralam

വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് നടത്താനിരുന്ന കായികക്ഷമത പരീക്ഷകൾ മാറ്റിവെച്ചു

വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് നടത്താനിരുന്ന കായികക്ഷമത പരീക്ഷകൾ മാറ്റിവെച്ചു. വിവിധ ജില്ലകളിൽ ജൂലൈ ഒന്നു മുതൽ മൂന്നു വരെ നടത്താനിരുന്ന ശാരീരിക അളവെടുപ്പ്, കായിക ക്ഷമത പരീക്ഷകളാണ് മാറ്റിവെച്ചത്. മഴ കാരണമാണ് പരീക്ഷകൾ മാറ്റിയതെന്നും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പിഎസ് സി […]

Keralam

സൈനിക റിക്രൂട്ട്മെന്‍റിന് പോയ യുവാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ഒരു മരണം

ആലപ്പുഴ: വള്ളിക്കുന്നത്തു നിന്നും സൈനിക റിക്രൂട്ട്മെന്‍റിന് പോയ യുവാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ഒരാൾ മരിച്ചു. ഇലിപ്പക്കുളം സോപാനത്തിൽ ആദിത്യനാണ് (20) മരിച്ചത്. ഒപ്പമുണ്ടായിരുന്ന 2 യുവാക്കളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ കഴിഞ്ഞദിവസം രാത്രിയായിരുന്നു അപകടം. സൈനിക റിക്രൂട്ട്മെന്‍റിനായി ഊട്ടിയിൽ പോയ യുവാക്കൾ അവിടെ നിന്നും ആന്ധ്രയിലേക്ക് […]

Keralam

കണ്ണൂരില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

കണ്ണൂര്‍ : ഏച്ചൂര്‍ മാച്ചേരിയില്‍ രണ്ടുകുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. കുളിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. ആദില്‍ ബിന്‍ മുഹമ്മദ് (12), മുഹമ്മദ് മിസ്ബുല്‍ ആമിര്‍ (12) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് 12.15 മണിയോടെയാണ് അപകടം. കുളത്തില്‍നിന്ന് പുറത്തെടുക്കുമ്പോഴേക്കും ഒരു കുട്ടി മരിച്ചിരുന്നു. രണ്ടാമത്തെയാള്‍ ആശുപത്രിയിലെത്തിച്ച ശേഷവും മരിച്ചു. മൃതദേഹങ്ങള്‍ ചക്കരക്കല്‍ […]

Keralam

ഇ-പോസ് മെഷീന്‍ തകരാറിലായി; സംസ്ഥാനത്ത് റേഷന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടു

സംസ്ഥാനത്ത് റേഷന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടു. ഇ-പോസ് മെഷീന്‍ തകരാറിനെ തുടര്‍ന്നാണ് റേഷന്‍ വിതരണം മുടങ്ങിയത്. റേഷന്‍കട വ്യാപാരികളുടെ സമരം ഒഴിവാക്കാന്‍ ജൂലൈ നാലിന് സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു. രാവിലെ പത്തു മുതലാണ് ഇ-പോസ് മെഷീന്‍ തകരാറിലായത്. തുടര്‍ന്ന് സംസ്ഥാനത്തെ മിക്കയിടങ്ങളിലും റേഷന്‍ വിതരണം […]

Keralam

‘ഇ-ബുൾ ജെറ്റ്’ യൂട്യൂബർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ചു; മൂന്ന് പേര്‍ക്ക് പരുക്ക്

യൂട്യൂബ് വ്‌ളോഗര്‍മാരായ ‘ഇ-ബുള്‍ ജെറ്റ്’ സഹോദരന്മാരുടെ വാഹനം കാറുമായി കൂട്ടിയിടിച്ച് അപകടം മൂന്ന് പേര്‍ക്ക് പരുക്ക്. ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ‘ഇ-ബുള്‍ ജെറ്റ്’ സഹോദരങ്ങള്‍ സഞ്ചരിച്ച കാറും എതിര്‍ദിശയില്‍നിന്ന് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. വ്‌ളോഗര്‍മാര്‍ ഉള്‍പ്പെടെ 3 പുരുഷന്മാരും 2 സ്ത്രീകളും ഒരു കുട്ടിയുമാണ് വാഹനത്തില്‍ […]

Keralam

തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. […]

Colleges

നാലുവര്‍ഷ ബിരുദം: അധ്യാപക തസ്തികകള്‍ നിലനിര്‍ത്തും

തിരുവനന്തപുരം: നാലുവര്‍ഷ ബിരുദം ആരംഭിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലെ നിലവില്‍ അനുവദിക്കപ്പെട്ട മുഴുവന്‍ അധ്യാപക തസ്തികകളും നിലനിര്‍ത്തും. ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാലും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. തിങ്കളാഴ്ച ആരംഭിക്കുന്ന ആദ്യബാച്ചിന്റെ പഠനം പൂര്‍ത്തിയാകുന്നതുവരെ നിലവില്‍ അനുവദിക്കപ്പെട്ടിട്ടുള്ള സേവന വ്യവസ്ഥകളും തസ്തികകളും […]