Keralam

മേൽപ്പാലത്തിൽ നിന്നും തെറിച്ചുവീണ് സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവം ; വാഹനമോടിച്ച യുവതിക്കെതിരേ കേസ്

തിരുവനന്തപുരം : കഴക്കൂട്ടം-കാരോട് ബൈപ്പാസിൽ വെൺപാലവട്ടത്തിന് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് മേൽപ്പാലച്ചിൽ ഇടിച്ച് യുവതി റോഡിലേകക് വീണ് മരിച്ച സംഭവത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന യുവതിക്കെതിരേ കേസെടുത്ത്  പോലീസ്.  അമിത വേഗത, അശ്രദ്ധ തുടങ്ങിയ കാരണങ്ങളാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. സ്കൂട്ടറിന് പിന്നിലിരുന്ന സിമിയാണ് മരിച്ചത്. സിമിയുടെ […]

Keralam

കണ്‌ഠര് രാജീവര് ശബരിമല തന്ത്രിസ്ഥാനം ഒഴിയുന്നു; മകൻ ബ്രഹ്മദത്തൻ സ്ഥാനം ഏറ്റെടുക്കും

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് കണ്‌ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു. പകരം മകൻ കണ്‌ഠര് ബ്രഹ്‌മദത്തനാണ് (30) തന്ത്രി സ്ഥാനത്തേക്കെത്തുന്നത്. ആഗസ്റ്റ് 16ന് മേല്‍ശാന്തി നടതുറക്കുന്നത് ബ്രഹ്‌മദത്തന്‍റെ സാന്നിധ്യത്തിലായിരിക്കും. എട്ടാം വയസില്‍ ഉപനയനം കഴിഞ്ഞതു മുതല്‍ ബ്രഹ്‌മദത്തന്‍ പൂജകള്‍ പഠിച്ചുതുടങ്ങിയിരുന്നു. നിയമത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. കോട്ടയം […]

Keralam

15 വർഷം മുൻപ് പെൺകുട്ടിയെ കാണാതായ സംഭവം; കൊന്നുകുഴിച്ചുമൂടിയതായി സംശയം; അ‍ഞ്ച് പേർ കസ്റ്റഡിയിൽ

ആലപ്പുഴ: മാന്നാറിൽ നിന്ന് 15 വർഷം മുൻപ് കാണാതായ പെൺകുട്ടിയെ കൊന്ന് കുഴിച്ചു മൂടിയതായി സംശയം. സംഭവത്തിൽ അ‍ഞ്ച് പേരെ പോലീസ് കസ്റ്റഡിലെടുത്തു. സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ചെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം. കുഴിതോണ്ടി പരിശോധന നടത്താൻ നീക്കം. ഭർ‌ത്താവ് അനിൽ‌ കുമാറിനെയുമാണ് സുഹൃത്തുക്കളെയുമാണ് കസ്റ്റഡിയിലെടുത്തത്. കലയെന്ന 20 വയസുകാരിയെയായിരുന്നു […]

Keralam

സംഘര്‍ഷത്തില്‍ കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിന്‍സിപ്പലിന് നേരെ ഭീഷണിയുമായി എസ്എഫ്‌ഐ

കോഴിക്കോട് : സംഘര്‍ഷത്തില്‍ കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിന്‍സിപ്പലിന് നേരെ ഭീഷണിയുമായി എസ്എഫ്‌ഐ. തങ്ങളുടെ നേതാവിനെ മര്‍ദിച്ച അധ്യാപകന്‍ രണ്ടുകാലില്‍ കോളേജില്‍ കയറില്ലെന്ന് എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി നവതേജ് ഭീഷണിപ്പെടുത്തി. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ചെയ്യാനുള്ള കഴിവ് എസ്എഫ്‌ഐക്ക് ഉണ്ട്. അധികാരികള്‍ക്ക് കഴിയുന്നില്ലെങ്കില്‍ ഈ അധ്യാപകരെ എങ്ങനെ കൈകാര്യം […]

Keralam

നിർത്തിയിട്ട ഓട്ടോയിൽ മിനുറ്റുകൾക്കുളളിൽ കൂടുക്കൂട്ടി തേനീച്ചക്കൂട്ടം

കോതമംഗലം: നിര്‍ത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷയില്‍ തേനീച്ചകള്‍ കൂട്ടമായെത്തി കൂടുകൂട്ടി. മൂന്നാര്‍ ടൗണില്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലായിരുന്നു തേനീച്ചകളുടെ പരാക്രമം. തേനിച്ചകള്‍ കൂട്ടമായി പറന്നെത്തി പെട്ടന്ന് തന്നെ ഓട്ടോറിക്ഷ യുടെ അകത്തും പുറത്തുമായി കൂടുക്കൂട്ടി ഇരിപ്പാക്കുകയായിരുന്നു. കണ്ടുനിന്നവരും വാഹന ഉടമയും ഒരുപോലെ അത്ഭുതപ്പെട്ടു പോയി. തുടർന്ന് വണ്ടിയെടുക്കാൻ […]

Keralam

വടക്കൻ കേരളത്തിൽ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മഴ തുടരും. വടക്കൻ കേരളത്തിൽ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട്. ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. അതേസമയം, മഴ തുടരുന്ന സാഹചര്യത്തിൽ കേരളാ തീരത്ത് ഉയർന്ന തിരമാലസാധ്യത മുന്നറിയിപ്പുണ്ട്. മുന്നറിയിപ്പിൻ്റെ […]

Keralam

പാചകവാതക കണക്‌‌ഷൻ നിലനിർത്താൻ ഏജന്‍സികള്‍ ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കി

കൊച്ചി: പാചകവാതക കണക്‌‌ഷൻ നിലനിർത്താൻ ഏജന്‍സികള്‍ ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കി. മസ്റ്ററിങ് നടത്തേണ്ട അവസാന തീയതി എന്നാണെന്ന് അറിയിച്ചിട്ടില്ലെങ്കിലും വിവരമറിഞ്ഞ് ഒട്ടേറെ ഉപഭോക്താക്കളാണ് ഏജൻസികളിൽ എത്തുന്നത്. പലയിടത്തും ഏജന്‍സികള്‍ക്കു മുമ്പില്‍ നീണ്ട ക്യൂവാണ്. പ്രധാനമന്ത്രി ഉജ്ജ്വൽ യോജനയിൽ ഉൾപ്പെട്ടവർക്കായിരുന്നു ഇതുവരെ മസ്റ്ററിങ് നിർബന്ധമായിരുന്നത്. എന്നാൽ മരിച്ചവരുടെ പേരിലുള്ള സിലിണ്ടറുകൾ […]

Keralam

കുര്‍ബാന തര്‍ക്കത്തില്‍ സിറോ മലബാര്‍ സഭയില്‍ സമവായം

കൊച്ചി: കുര്‍ബാന തര്‍ക്കത്തില്‍ സിറോ മലബാര്‍ സഭയില്‍ സമവായം. ഉപാധികളോടെ സിനഡ് കുര്‍ബാന നടത്തും. സാധ്യമായ പള്ളികളില്‍ നാളെ ഒരു കുര്‍ബാന അര്‍പ്പിക്കുമെന്ന് അല്‍മായ മുന്നേറ്റം അറിയിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഞായറാഴ്ചകളിലും മറ്റ് പ്രധാന ദിവസങ്ങളിലും ഒരു കുര്‍ബാന സിനഡ് കുര്‍ബാന നടത്താനാണ് […]

Keralam

നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടിൽ കോഴിക്കോട് ആദായ നികുതി ഓഫിസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്

കോഴിക്കോട്: നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടിൽ കോഴിക്കോട് ആദായ നികുതി ഓഫിസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ സംഘർഷം ഉടലെടുക്കുകയും പോലീസുമായി ഉന്തും തളളും ഉണ്ടാകുകയും ചെയ്തു. മലപ്പുറത്തും ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷമുണ്ടായി. അതേസമയം, നീറ്റ് യുജി പേപ്പർ ചോർച്ച കേസിൽ നിർണ്ണായക വഴിത്തിരിവ് ഉണ്ടായി. […]

Business

യൂണിറ്റിന് 46 പൈസ അധികം; സൗരോര്‍ജ്ജ വൈദ്യുതിയുടെ നിരക്ക് കൂട്ടി, പുരപ്പുറ സോളാര്‍ സ്ഥാപിച്ചവര്‍ക്ക് ഗുണം

തിരുവനന്തപുരം: വീട്ടില്‍ ഉത്പാദിപ്പിച്ച് കെഎസ്ഇബിക്ക് വില്‍ക്കുന്ന സൗരോര്‍ജ്ജ വൈദ്യുതിയുടെ നിരക്ക് കൂട്ടി. റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം പുരപ്പുറത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്കാണ് ഏറെ ഗുണം ചെയ്യുക. വീട്ടില്‍ ഉത്പാദിപ്പിച്ച് കെഎസ്ഇബിക്ക് വില്‍ക്കുന്ന സൗരോര്‍ജ്ജ വൈദ്യുതിക്ക് യൂണിറ്റിന് 46 പൈസ അധികം നല്‍കാനാണ് റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം. നേരത്തെ […]