No Picture
Keralam

പന്തളം കൊട്ടാരം വലിയതമ്പുരാൻ അന്തരിച്ചു

പന്തളം: പന്തളം കൊട്ടാരം വലിയ തമ്പുരാൻ തിരുവോണംനാൾ രാജരാജ വർമ്മ (98) അന്തരിച്ചു. കഴിഞ്ഞ 22 ന് അന്തരിച്ച മുൻ വലിയ തമ്പുരാൻ്റെ സഹോദരനാണ് ഇപ്പോഴത്തെ വലിയ തമ്പുരാനായ കൈപ്പുഴ ലക്ഷ്മീ വിലാസം കൊട്ടാരത്തിൽ തിരുവോണംനാൾ രാജരാജ വർമ്മ.  വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് പാലക്കാട് മണ്ണാർക്കാട്ട് വച്ചായിരുന്നു അന്ത്യം. […]

No Picture
Keralam

വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുടെ സ്ഥലംമാറ്റം അനിശ്ചിതത്വത്തിൽ

ജൂൺ 27 ന് ഓൺലൈനായി പ്രസിദ്ധീകരിക്കേണ്ട വിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ അന്തിമ സ്ഥലമാറ്റ ഉത്തരവ് പാതിവഴിയിൽ മുടന്തി നിൽക്കുന്നു. എല്ലാ വർഷവും ഏപ്രിൽ 30 നു മുമ്പായി പൊതു സ്ഥലം മാറ്റം നടത്തണമെന്ന സർക്കാർ ചട്ടം നിലവിലുണ്ടെങ്കിലും വിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ കാര്യത്തിൽ കഴിഞ്ഞ മൂന്നു […]

No Picture
Keralam

സിപിഎം നേതാവും മുൻ മന്ത്രിയുമായ ടി ശിവദാസമേനോൻ അന്തരിച്ചു

മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ടി ശിവദാസമേനോൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്‌ കോഴിക്കോട്‌ മിംസ്‌ ആശുപത്രിയിലായിരുന്നു അന്ത്യം. സി.പി.എം സംസ്ഥാന കമ്മിറ്റി, സെക്രട്ടറിയറ്റ്, ജില്ലാ സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു. മലപ്പുറം വെളിയങ്കോട്ടെ പരേതയായ ഭവാനിയമ്മയാണ് ഭാര്യ. മക്കൾ: ലക്ഷ്മീദേവി, കല്യാണി. മരുമക്കൾ: അഡ്വ. […]

No Picture
Keralam

സംസ്ഥാനത്ത് മാസ്‌ക് നിർബന്ധം; ധരിച്ചില്ലെങ്കിൽ പിഴ

തിരുവനന്തപുരം: കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മാസ്ക് ഉപയോഗം കര്‍ശനമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.  പൊതുഇടങ്ങള്‍, ഒത്തുചേരലുകള്‍, ജോലി സ്ഥലങ്ങള്‍, വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ എന്നിങ്ങനെയുള്ള സാഹചര്യത്തില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് മാസ്‌ക് പരിശോധന കര്‍ശനമാക്കാന്‍ എസ്.പിമാര്‍ക്ക് നിര്‍ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ […]

No Picture
Keralam

നിയമനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

* കോട്ടയം മെഡിക്കൽ കോളജിൽ അനസ്തീസിയ ടെക്നീഷ്യൻ കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലാർ സർജറി വിഭാഗത്തിലെ ഗവണ്മെൻ്റ് അംഗീകൃത പ്രോജക്ടിൽ അനസ്തീസിയ ടെക്നീഷ്യൻ ഒഴിവിലേക്ക് താൽക്കാലികമായി നിയമിക്കുന്നതിനായി ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. ഫോൺ: 0481-2592308, 0481-25956   * എൽ ബി എസ് […]

No Picture
Keralam

വിവിധ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

* കെൽട്രോണിൽ ഗവണ്മെൻ്റ് അംഗീകൃത കോഴ്സുകൾ കോട്ടയം: ജില്ലാ കെൽട്രോൺ സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള ഗവണ്മെന്റ് അംഗീകൃത കോഴ്സുകളായ അഡ്വാൻസ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ് വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, അനിമേഷൻ ഫിലിം മേക്കിംഗ്, കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയ്ന്റനൻസ് വിത്ത് […]

No Picture
Keralam

നിയമസഭയിലെ അപ്രഖ്യാപിത മാധ്യമ വിലക്ക് അപമാനകരം: കെ.ജെ.യു

തിരുവനന്തപുരം: നിയമസഭയിൽ മാധ്യമങ്ങൾക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയ നടപടി ജനാധിപത്യ കേരളത്തിന് അപമാനകരമാണെന്ന് കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു). ഭരണ – പ്രതിപക്ഷ അഭിപ്രായങ്ങളും സംവാദങ്ങളും ജനങ്ങളിലേക്ക് എത്തിക്കുകയെന്നത് മാധ്യമ ധർമ്മമാണ്. എന്നാൽ നിയമസഭയിൽ സർക്കാർ അപ്രഖ്യാപിത വിലക്കാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സ്വതന്ത്ര മാദ്ധ്യമപ്രവർത്തനത്തിന് കൂച്ചുവിലങ്ങിടുന്ന നടപടിയാണിതെന്ന് കെ.ജെ.യു സംസ്ഥാന […]

No Picture
Keralam

സഭ ഇന്നത്തേക്ക് പിരിഞ്ഞു; ‘രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത് കാടത്തം’ എന്ന ബാനറുമായി പ്രതിപക്ഷം പുറത്തേക്ക്

നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. നിയമസഭാ നടപടികൾ പുനരാരംഭിച്ചപ്പോഴും പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് വന്നതോടെയാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്. തുടർന്ന് ‘രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത് കാടത്തം’ എന്ന ബാനർ പിടിച്ചുകൊണ്ട് പ്രതിപക്ഷം നിയമസഭാ മന്ദിരം വിട്ട് പുറത്തേക്ക് വന്നു. സ്പീക്കളുടെ ഡയസിന് അരികിലെത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് […]

No Picture
Keralam

സ്വപ്ന സുരേഷ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡിയും ക്രൈംബ്രാഞ്ചും

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡിയും ക്രൈംബ്രാഞ്ചും. സ്വപ്നയുടെ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യൽ. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 12 മണിക്കൂറോളം സ്വപ്നയെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. അതേസമയം, മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരായ ഗൂഢാലോചനക്കേസിൽ കേസിലാണ് […]

No Picture
Keralam

നിയമസഭയിൽ കറുപ്പണിഞ്ഞ് പ്രതിപക്ഷത്തിന്റെ യുവ എം.എൽ.എമാർ; പ്രതിഷേധം കനക്കും

ഇന്ന് യുഡിഎഫിന്റെ യുവ എം.എൽ.എമാർ നിയമസഭയിലെത്തുന്നത് കറുപ്പണിഞ്ഞ്. കറുത്ത ഷർട്ടും മാസ്കും ധരിച്ചാവും യുവ എം.എൽ.എമാർ എത്തുക. മുഖ്യമന്ത്രിക്കെതിരായ സ്വർണക്കടത്ത് ആരോപണങ്ങൾ മുതൽ എസ്എഫ്ഐ ആക്രമണം വരെയുള്ള നിരവധി വിഷയങ്ങൾ പ്രതിപക്ഷം ഉന്നയിക്കും. രാഹുൽ ​ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവം അടിയന്തര പ്രമേയമായി ശൂന്യവേളയിൽ […]