Keralam

വിദ്യാര്‍ഥിനികളുടെ ചിത്രം അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു ; രോഹിത്തിനെതിരെ പോക്‌സോ കേസ്

കൊച്ചി : കാലടി ശ്രീ ശങ്കര കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥിയും ഫോട്ടോഗ്രാഫറുമായ കാലടി മാടശ്ശേരി സ്വദേശിയായ എസ് രോഹിത്തിനെതിരെ പോക്‌സോ കേസ്. കാലടി ശ്രീ ശങ്കര കോളേജ് വിദ്യാര്‍ത്ഥിനികളുടെ ചിത്രം അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് രോഹിത്തിനെതിരെ കേസെടുത്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചതിനാണ് ഇപ്പോൾ പോക്സോ […]

Keralam

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യം കൊണ്ട് മാത്രമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമായതെന്ന് സുധാകരൻ പറഞ്ഞു. പിണറായി സർക്കാർ മനപ്പൂർവം അത് തമസ്കരിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫ് നേതാക്കളെ ഇതുമായി ബന്ധപ്പെട്ട പരിപാടികളിൽ നിന്ന് പാടെ ഒഴിവാക്കി അസഹിഷ്ണുത […]

Keralam

സിപിഎം നേതാവ് ബീനാ ഗോവിന്ദ് അന്തരിച്ചു

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ പദ്ധതിയായ വിജ്ഞാന പത്തനംതിട്ടയുടെ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്ററും സിപിഎം നേതാവുമായ ഇലന്തൂര്‍ ഇടപ്പരിയാരം ആനന്ദഭവനില്‍ ബീനാ ഗോവിന്ദ് അന്തരിച്ചു. നോളജ് ഇക്കോണമി മിഷനുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കാന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തി ഹോട്ടല്‍ മുറിയില്‍ വിശ്രമിക്കുമ്പോള്‍ ബീനാ ഗോവിന്ദിന് ദേഹാസ്വാസ്ഥ്യം […]

Keralam

സിപിഐഎം വാദം പൊളിയുന്നു ; യദുകൃഷ്ണില്‍ നിന്ന് പിടിച്ചെടുത്തത് കഞ്ചാവ് തന്നെയെന്ന് എക്സൈസ്

പത്തനംതിട്ട : കാപ്പ കേസ് പ്രതിക്കൊപ്പം ബിജെപിയില്‍ നിന്ന് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന യദുകൃഷ്ണില്‍ നിന്ന് പിടിച്ചെടുത്തത് കഞ്ചാവ് തന്നെയാണെന്ന് പത്തനംതിട്ട എക്‌സൈസ് വിഭാഗം റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഉന്നത വിഭാഗത്തിന് നല്‍കി. യദുകൃഷ്ണനില്‍ നിന്ന് കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. […]

Keralam

ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് പോലീസ് കസ്റ്റഡിയിൽ

ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്രയിൽ നടപടിയുമായി. ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് കസ്റ്റഡിയിൽ എടുത്തു. വാഹനം മലപ്പുറത്ത് നിന്ന് ഇന്ന് പുലർച്ചെ പനമരത്തെത്തിച്ചു. കേസെടുത്തതിന് പിന്നാലെ വാഹനം പഴയപടിയാക്കിയിരുന്നു. രൂപമാറ്റം വരുത്തിയത് നേരെയാക്കിയാണ് വാഹനം ഹാജരാക്കിയത്. രജിസ്ട്രേഷൻ നമ്പർ പതിപ്പിച്ചതിനൊപ്പം ടയറുകളും പഴയ പടിയാക്കിയിട്ടുണ്ട്. മലപ്പുറം മൊറയൂർ […]

Keralam

വീട്ടു പരിസരത്തെ കെട്ടിക്കിടന്ന വെള്ളത്തിൽ കൂത്താടി പെറ്റുപെരുകി; 2000 രൂപ പിഴയടയ്ക്കാന്‍ കോടതി ഉത്തരവ്

തൃശൂര്‍: കേരള പൊതുജനാരോഗ്യം 2023 നിയമം പ്രകാരം സംസ്ഥാനത്തെ ആദ്യ ശിക്ഷാ വിധിയിൽ മുരിയാട് പുല്ലർ സ്വദേശിക്ക് പിഴയിട്ട് ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതി. ഡെങ്കിപ്പനി കേസുകൾ വ്യാപകമായി പടരുന്ന സാഹചര്യത്തിൽ വീട്ടു പരിസരത്ത് ധാരാളമായി കൊതുകു കൂത്താടികളെ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വീട്ടുടമസ്ഥന്‍ 2000 രൂപ പിഴയടയ്ക്കാന്‍ കോടതി ഉത്തരവിട്ടത്. […]

Keralam

രാജ്യസഭാ സീറ്റിനെ ചൊല്ലി സിപിഐയില്‍ ചേരിതിരിഞ്ഞ് വിമര്‍ശനം

തിരുവനന്തപുരം : രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള വാഗ്വാദം സിപിഐയില്‍ മുറുകുന്നു. സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച് നേതൃത്വം ഇരു വിഭാഗങ്ങളായി തിരിഞ്ഞ് വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെട്ടത്. പി പി സുനീറിന് രാജ്യസഭാ സീറ്റ്  നല്‍കിയതിനെ എതിര്‍ത്ത് വി എസ് സുനില്‍കുമാര്‍ രംഗത്തെത്തിയതാണ് ചര്‍ച്ചകളുടെ തുടക്കം. സുനീര്‍ ചെറുപ്പമാണെന്നും ഇനിയും സമയമുണ്ടായിരുന്നുവെന്നും […]

Keralam

സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന റാങ്ക് പട്ടിക ഇന്ന് 12 മണിക്ക്

തിരുവനന്തപുരം : സംസ്ഥാന എന്‍ജിനീയറിങ്- ഫാര്‍മസി പ്രവേശന റാങ്ക് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് 12 മണിക്ക് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവാണ് പ്രഖ്യാപനം നടത്തുക. ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ cee.kerala.gov.in ല്‍ ഫലം പരിശോധിക്കാന്‍ കഴിയും. ഫലം പരിശോധിക്കുന്നതിനൊപ്പം ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആപ്ലിക്കേഷന്‍ നമ്പറും പാസ് […]

Keralam

തലസ്ഥാനത്ത് 8 പേർക്ക് കൂടി കോളറ ലക്ഷണങ്ങൾ ; ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : നെയ്യാറ്റിൻ കരയിലെ സ്വകാര്യ സ്ഥാപനത്തിൽ കോളറ വ്യാപിച്ചതിനു പിന്നാലെ ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യ വകുപ്പ്. ആരോ​ഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാ​ഗവും പരിശോധന നടത്തിയെങ്കിലും ഉറവിടം കണ്ടെത്താനാകാതെ മടങ്ങി. അതിനിടെ സ്ഥാപനത്തിലെ 8 പേർക്കു കൂടി കോളറ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 21പേരാണ് നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളെജ് […]

Keralam

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സംവരണം അട്ടിമറിച്ചു; നിയമിച്ചത് നാല് അസിസ്റ്റൻ്റ് പ്രൊഫസര്‍മാരെ

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സംവരണം അട്ടിമറിക്കാന്‍ കൃത്രിമ അധ്യാപക തസ്തിക നിയമിച്ച് നിയമനം നടന്നു. സര്‍വകലാശാല ഫിസിക്കല്‍ ഫിസിക്കൽ എജ്യൂക്കേഷൻ വിഭാഗത്തിലാണ് അസിസ്റ്റന്റ് പ്രൊഫസറുടെ അധിക തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയത്. നാല് അധിക തസ്തികകള്‍ സൃഷ്ടിച്ചാണ് നിയമനങ്ങള്‍. സൃഷ്ടിച്ചത് യുജിസി റെഗുലേഷനില്‍ ഇല്ലാത്ത ഖൊ ഖൊ, കബഡി, […]