No Picture
Local

സി പി ഐ (എം) ഏറ്റുമാനൂർ ടൗൺ ബ്രാഞ്ച് കമ്മറ്റി വീട് നിർമിച്ചു നൽകി

ഏറ്റുമാനൂർ: സി പി ഐ (എം) ഏറ്റുമാനൂർ ടൗൺ ബ്രാഞ്ച് കമ്മറ്റിയുടെ നേത്യത്വത്തിൽ  വീട് നിർമിച്ചു നൽകി. കുഴിപറമ്പിൽ മേരിക്കും കുടുംബത്തിനുമാണ് വീട് കൈമാറിയത്.  വീടിന്റ താക്കോൽദാന കർമ്മം സി പി ഐ (എം) കോട്ടയം ജില്ലാ കമ്മറ്റി സെക്രട്ടറി എ.വി റസ്സൽ നിർവ്വഹിച്ചു. താക്കോൽദാന ചടങ്ങിൽ സി […]

No Picture
Local

കാരിത്താസ് – അമ്മഞ്ചേരി റോഡ്; ഒറ്റകെട്ടായി നാട് മുഴുവൻ

3 വർഷമായി അടച്ചിട്ട കാരിത്താസ് – അമ്മഞ്ചേരി റോഡ് നിർമാണം ആരംഭിക്കാത്തതിനെതിരെ വൻ പ്രതിഷേധം. ഇന്നലെ നാടു മുഴുവൻ ഒറ്റകെട്ടായി മുണ്ടകപ്പാടം ജനകീയ സമിതിയുടെ നേതൃത്വത്തിൽ തെരുവിലിറങ്ങി. കുട്ടികളും സ്ത്രീകളും വൈദികരുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു.   അമ്മഞ്ചേരി കവലയിൽ നിന്നാരംഭിച്ച പ്രതിഷേധം മാന്നാനം കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് […]

No Picture
Local

അക്ഷരച്ചങ്ങലയും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി

അതിരമ്പുഴ: “അക്ഷരമാണ് ലഹരി, വായനയാണ് ലഹരി ” എന്ന മുദ്രാവാക്യമുയർത്തി കൊണ്ട്, മാന്നാനം കുമാരനാശാൻ മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ അക്ഷരച്ചങ്ങലയും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിൻറ്റ് സെക്രട്ടറി ഷൈജു തെക്കുംചേരി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ലൈബ്രറി […]

No Picture
Local

ലാഭ വിഹിതം വർദ്ധിപ്പിച്ചു

അതിരമ്പുഴ: മാന്നാനം സർവീസ് സഹകരണ ബാങ്കിൻ്റെ ഈ വർഷത്തെ ലാഭവിഹിതം പന്ത്രണ്ട് ശതമാനമായി വർദ്ധിപ്പിച്ചതായി വാർഷിക പൊതുയോഗത്തിൽ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷങ്ങളിൽ പത്തു ശതമാനമായിരുന്നു ലാഭവിഹിതം. ബാങ്കിൻ്റെ സുവർണ്ണ ജൂബിലി ഹാളിൽ നടന്ന പൊതുയോഗത്തിൽ പ്രസിഡൻ്റ് പി കെ ജയപ്രകാശ് അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡൻ്റ് ജോസഫ് ജോയി, ഭരണ […]

No Picture
Local

കാരിത്താസ് അമ്മഞ്ചേരി റോഡ്; ബഹുജന പ്രക്ഷോഭം നാളെ

അതിരമ്പുഴ : നാല് പതിറ്റാണ്ട് കാലമായുള്ള ജനകീയ ആവശ്യമായിരുന്നു കാരിത്താസ് റെയിൽവേ മേൽപ്പാലം. ദീർഘകാലമായി നിരന്തരം നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് ഭൂമിയേറ്റെടുക്കൽ പൂർത്തീകരിച്ച് 2019 മേൽപ്പാലം നിർമ്മാണത്തിനായി റെയിൽവേ ടെൻഡർ വിളിച്ചത്. റയിൽവെയുടെ  ഭാഗത്തുനിന്ന് ചെയ്യേണ്ട നിർമ്മാണ പ്രവർത്തികൾ 2022 ജനുവരിയിൽ പൂർത്തീകരിച്ചു. മേൽപ്പാലത്തിന്റെ റെയിൽവേ ട്രാക്കിന് മുകളിലുള്ള ഭാഗം […]

No Picture
Local

നിധീരി വലിയവീട്ടില്‍ അച്ചാമ്മ എബ്രഹാം (81) നിര്യാതയായി

കുറവിലങ്ങാട്‌ : നിധീരി വലിയവീട്ടില്‍ പരേതനായ (പഫ. എബ്രഹാം ജോണ്‍ നിധീരിയുടെ (പാലാ സെന്റ്‌ തോമസ്‌ കോളജ്‌ ബോട്ടണി വിഭാഗം മുന്‍ മേധാവി) ഭാര്യയും വടയാര്‍ പാറശേരി കുടുംബാഗവുമായ അച്ചാമ്മ എബ്രഹാം (81) നിര്യാതയായി. ഭൗതികശരീരം ശനിയാഴ്ച വൈകുന്നേരം നാലിന്‌ വസതിയില്‍ കൊണ്ടുവരുന്നതും, സംസ്‌കാര ശുശ്രൂഷകള്‍ ഞായറാഴ്ച (6.11.2022) […]

No Picture
Local

ഏറ്റുമാനൂരപ്പൻ കോളേജിൽ തൊഴിൽമേള നവംബർ 5ന്

ഏറ്റുമാനൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും ഏറ്റുമാനൂരപ്പൻ കോളേജും ചേർന്ന് നടത്തുന്ന തൊഴിൽമേള ‘ദിശ 2022’ നവംബർ 5 ശനിയാഴ്ച നടക്കും. കോളേജ് കാമ്പസിൽ രാവിലെ ഒമ്പതിന് മേള ആരംഭിക്കും. സ്വകാര്യമേഖലയിലെ പ്രമുഖ കമ്പനികളിലെ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തും. 18 മുതൽ 35 വയസ്സുവരെയുള്ളവർക്ക് ഈ […]

No Picture
Local

ഏറ്റുമാനൂർ ഉപജില്ലാ കലോത്സവം അതിരമ്പുഴയിൽ

അതിരമ്പുഴ: ഏറ്റുമാനൂർ ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15 ന്  അതിരമ്പുഴയിൽ തുടക്കമാകും. അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂൾ, സെന്റ് അലോഷ്യസ് എൽ.പി.സ്കൂൾ , സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ, സെന്റ് മേരീസ് എൽ.പി.സ്കൂൾ എന്നിവിടങ്ങളിലായാണ് കലോത്സവത്തിന്റെ വേദികൾ ക്രമീകരിച്ചിരിക്കുന്നത്. സ്വാഗത സംഘം രൂപീകരണ യോഗം […]

No Picture
Local

ഏറ്റുമാനൂർ പട്ടിത്താനം മണർകാട് ബൈപാസ് നാടിന് സമർപ്പിച്ചു

  ഏറ്റുമാനൂർ:  മൂന്നരപതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനുശേഷം ഏറ്റുമാനൂർ പട്ടിത്താനം മുതൽ പാറകണ്ടം  വരെയുള്ള 1.8 കിലോമീറ്റർ റോഡിന് നാടിന് സമർപ്പിച്ചു. പാറകണ്ടം  ജംഗ്ഷനിൽ പൊതുമരാമത്ത് ടൂറിസം യുവജന ക്ഷേമകാര്യ വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഉദ്ഘാടനം ചെയ്തു. സഹകരണ സാംസ്കാരിക വകുപ്പ് മന്ത്രി പി എൻ വാസവൻ […]

No Picture
Local

ഏറ്റുമാനൂർ പട്ടിത്താനം – മണർകാട് ബൈപ്പാസ്; ഉദ്ഘാടനം ഇന്ന്

ഏറ്റുമാനൂർ: ഏറ്റുമാനൂർ, കോട്ടയം, ചങ്ങനാശേരി ടൗണുകളിലെ ഗതാഗത കുരുക്കുകൾക്ക് ആശ്വാസമായ പട്ടിത്താനം – മണർകാട് ബൈപാസ് മൂന്നാം റീച്ചിൻ്റെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ പത്തിന് പട്ടിത്താനം കവലയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് റോഡിൻ്റെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് പട്ടിത്താനം കവലയിൽ നിന്നും റോഡ് […]