No Picture
Keralam

വിസ്മയക്കേസില്‍ കിരണ്‍ കുമാറിന് തിരിച്ചടി; ഹര്‍ജി തള്ളി

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് ഹൈക്കോടതിയില്‍ തിരിച്ചടി. ശിക്ഷ നടപ്പാക്കുന്നത് തടയാനാകില്ലെന്ന് കോടതി. അപ്പീലില്‍ വിധി വരുന്നത് വരെ ശിക്ഷ തടയണമെന്ന പ്രതിയുടെ ഹര്‍ജി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളി.  കിരണ്‍ കുമാറിന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി 10 വര്‍ഷം തടവും പന്ത്രണ്ടര ലക്ഷം […]

No Picture
Local

പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള ഏറ്റുമാനൂർ ഗവൺമെൻറ് ഐ ടി ഐ യിൽ നടന്നു

പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള (PMNAM) 2022 ഏറ്റുമാനൂർ ഗവൺമെൻറ് ഐ ടി ഐ യിൽ തിങ്കളാഴ്ച നടന്നു.  രാജ്യത്തെ അപ്രന്റീസ് ഷിപ്പ് പരിശീലനത്തിന്റെ പ്രാധാന്യം മുൻനിർത്തി കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയം സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പുമായി ചേർന്ന് രാജ്യത്തെ എല്ലാ ജില്ലകളിലും ഇത്തരത്തിൽ അപ്രന്റിഷിപ്പ് മേളകൾ […]

No Picture
Keralam

കെ എസ് ആര്‍ ടി സി ബസുകളില്‍ പരസ്യം പാടില്ലെന്ന് ഹൈക്കോടതി; അപ്പീലുമായി സുപ്രിം കോടതിയില്‍

കെ എസ് ആര്‍ ടി സി ബസുകളില്‍ പരസ്യം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിം കോടതിയില്‍ അപ്പീലുമായി കെ എസ് ആര്‍ ടി സി. ഉത്തരവ് വരുത്തി വച്ചത് വൻ വരുമാന നഷ്ടമാണെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കെ എസ് ആര്‍ ടി സി പരസ്യം സ്ഥാപിക്കുന്നതെന്നും അപ്പീലില്‍ […]

No Picture
Keralam

ചാന്‍സിലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ മാറ്റുന്ന ബില്‍ നിയമസഭ ഇന്ന് പാസാക്കും

സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാനുള്ള സർവകലാശാല ഭേദഗതി ബിൽ ഇന്ന് നിയമ സഭ പാസാക്കും. സബ്ജക്ട് കമ്മിറ്റി പരിഗണനയ്ക്ക് ശേഷമാണ് ബിൽ ഇന്ന് വീണ്ടും സഭയിൽ എത്തുന്നത്. ബില്ലിനെ പ്രതിപക്ഷം എതിർക്കും. ബിൽ പാസാക്കി സഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും. ഗവർണർക്ക് പകരം പ്രമുഖരായ വിദ്യാഭ്യാസ വിദഗ്ധരെ […]

No Picture
Keralam

കൊച്ചി മെട്രോ വിമാനത്താവളത്തിലേക്ക്?

കൊച്ചി മെട്രോ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് നീട്ടുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചന നടത്തും. മെട്രോ രണ്ടാംഘട്ടത്തിനായി ഫ്രഞ്ച് ഫണ്ടിംഗ് ഏജന്‍സിയെ വായ്പയ്ക്കായി സമീപിച്ചിട്ടില്ല. എന്നാല്‍ പദ്ധതി നടത്തിപ്പിനായി 1016.24 കോടി രൂപ ഉഭയകക്ഷി ബഹുമുഖ ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്നും വായ്പ എടുക്കാന്‍ കേന്ദ്രസാമ്പത്തിക കാര്യമന്ത്രാലയം […]

No Picture
India

കറൻസികളിൽ ഗാന്ധിജി മാത്രം; കേന്ദ്രം

ദില്ലി: ഇന്ത്യൻ കറൻസികളിൽ നിന്നും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കുമെന്ന വാർത്തകൾ തള്ളി കേന്ദ്ര ധനമന്ത്രാലയം. ഗാന്ധിജിയുടെ ചിത്രം കറൻസിയിൽ നിന്ന് നീക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം പാർലമെൻ്റിൽ ഇന്ന് വ്യക്തമാക്കി. ഹൈന്ദവ ദൈവങ്ങളുടെയും നേതാജ് സുഭാഷ് ചന്ദ്രബോസ് അടക്കമുള്ള  സ്വാതന്ത്ര്യസമരസേനാനികളുടെയും ഉൾപ്പെടെയുള ചിത്രങ്ങൾ കറൻസിയിൽ ഉൾപ്പെടുത്താൻ […]

No Picture
Keralam

ഗവർണറുടെ ക്രിസ്മസ് വിരുന്ന്; ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷനേതാവും

തിരുവനന്തപുരം :  രാജ്ഭവനിൽ ഒരുക്കുന്ന ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും. ഡിസംബർ 14 ന് ഒരുക്കുന്ന ക്രിസ്തുമസ് വിരുന്നിലേക്ക് ഗവർണർ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിരുന്നെങ്കിലും എല്ലാവരും ക്ഷണം നിരസിക്കുകയായിരുന്നു. പതിനാലിന് വൈകീട്ട് അഞ്ച് മണിക്ക് രാജ്ഭവനിലാണ് വിരുന്ന്. […]

No Picture
Keralam

കൊച്ചി മുസിരീസ് ബിനാലെയുടെ അഞ്ചാം പതിപ്പിന് ഇന്ന് തിരി തെളിയും

ദേശീയ-അന്തര്‍ദേശീയ കലാപ്രതിഭകള്‍ സംഗമിക്കുന്ന അഞ്ചാമത് കൊച്ചി – മുസിരിസ് ബിനാലെയ്ക്ക് ഇന്ന് തിരി തെളിയും. ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ടില്‍ ഇന്ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ‘നമ്മുടെ സിരകളില്‍ ഒഴുകുന്നത് മഷിയും തീയും’ എന്ന പ്രമേയത്തില്‍ ഏപ്രില്‍ പത്തുവരെയാണ് കലയുടെ വസന്തകാലം. വിവിധ […]

No Picture
India

ഗോവയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു

പനാജി: മോപ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച വൈകുന്നേരം രാജ്യത്തിനു സമര്‍പ്പിച്ചു. ഗോവയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ മോപ വിമാനത്താവളം 2,870 കോടി മുതല്‍ മുടക്കിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. വിമാനത്താവളം അതിന്റെ പ്രാരംഭ ഘട്ടത്തിൽ പ്രതിവർഷം ഏകദേശം 4.4 ദശലക്ഷം യാത്രക്കാർക്ക് സേവനം നല്കാൻ കഴിയും, […]

No Picture
Keralam

വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂള്‍ ബസുകളില്‍ സുരക്ഷിത യാത്ര; ഗതാഗതവകുപ്പിന്റെ ‘വിദ്യാവാഹിനി’ ആപ്

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പു വരുത്തുന്നതിനായി സ്കൂള്‍ ബസുകളില്‍ ജിപിഎസ് അധിഷ്ഠിത മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാകുന്നതായി ഗതാഗത മന്ത്രി ആന്‍റണി രാജു. ‘വിദ്യാവാഹിനി’ എന്ന് പേര് നല്‍കിയിരിക്കുന്ന ആപ്പിലൂടെ കുട്ടികളുടെ യാത്രസമയം രക്ഷിതാക്കള്‍ക്ക് നിരീക്ഷിക്കാനാകും. ആപ്പിന്‍റെ ഭാഗമായി ടോള്‍ ഫ്രീ നമ്പറും ഏര്‍പ്പെടുത്തും. കെഎസ്ആർടിസി ബസുകളുടെ സമയക്രമം […]