World

റഷ്യയിൽ ക്രൈസ്തവ-ജൂത ആരാധനാലയങ്ങളിൽ വെടിവയ്പ്പ്; മരണസംഖ്യ 15 കടന്നു

റഷ്യയിൽ ക്രൈസ്തവ- ജൂത ആരാധനാലയങ്ങളിൽ തോക്കുധാരികൾ നടത്തിയ വെടിവയ്പ്പിൽ പോലീസ് ഉദ്യോഗസ്ഥർ അടക്കം നിരവധി പേർ കൊല്ലപ്പെട്ടു. മുസ്ലീം ജനസംഖ്യ കൂടുതലുള്ള റഷ്യൻ പ്രദേശമായ ഡാഗെസ്താനിലായിരുന്നു സംഭവം. ഞായറാഴ്ച നടന്ന സംഭവത്തിൽ മേഖലയിലെ രണ്ട് ഓർത്തഡോക്സ് പള്ളികൾക്കും ഒരു സിനഗോഗിനും പോലീസ് പോസ്റ്റിനും നേരെ വെടിയുതിർത്തതായി അധികൃതർ അറിയിച്ചു. […]

Keralam

മന്ത്രിക്ക് മാത്രം പരിഹാരം കാണാന്‍ കഴിയില്ല; വയനാട്ടിലെ വന്യജീവി ആക്രമണങ്ങള്‍ ഗൗരവമായി കാണും: ഒ ആര്‍ കേളു

തിരുവനന്തപുരം: വയനാട്ടിലെ വന്യജീവി ആക്രമണങ്ങള്‍ സംബന്ധിച്ചുള്ള വിഷയങ്ങള്‍ ഗൗരമായി കാണുമെന്നും പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ച് അതിനായി കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രിയായി ചുമതലയേറ്റ ഒആര്‍ കേളു. രണ്ടാം പിണറായി മന്ത്രിസഭയില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം സെക്രട്ടേറിയേറ്റിലെത്തി ചുമതലയേറ്റപ്പോഴായിരുന്നു പ്രതികരണം. പട്ടികജാതി വകുപ്പിന്റെ ക്ഷേമ പ്രവര്‍ത്തികള്‍ക്കാണ് മുന്‍ഗണനയെന്നും മന്ത്രിയായിരിക്കുമ്പോള്‍ കെ […]

Keralam

‘ചേര്‍ത്തു നിര്‍ത്തി സംരക്ഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു’; വയനാട്ടിലെ ജനങ്ങള്‍ക്ക് കത്തെഴുതി രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: പ്രതിസന്ധിഘട്ടങ്ങളില്‍ കരുത്തായി നിന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കത്തെഴുതി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ‘നിങ്ങള്‍ എനിക്ക് വേണ്ടി ചെയ്തതിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല, നിങ്ങള്‍ എന്നും എന്റെ തന്റെ കുടുംബത്തിന്റെ ഭാഗമായിരിക്കും’ വയനാട്ടുകാര്‍ക്കയച്ച കത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. തനിക്ക് സങ്കടമുണ്ട്, […]

India

നീറ്റ്, യുജി പരീക്ഷ ക്രമക്കേട്: സിബിഐ കേസ് രജിസ്റ്റർ ചെയ്തു

നീറ്റ് യുജി പരീക്ഷ ക്രമക്കേടിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം വിദ്യാഭ്യാസ മന്ത്രാലയം കൈമാറിയതിന് പിന്നാലെയാണ് നടപടി. , ചോദ്യപേപ്പർ ചോർന്നെന്ന സംശയത്തെ തുടർന്ന് ഇന്ന് നടത്താനിരുന്ന നീറ്റ്-പിജി പരീക്ഷ അവസാന നിമിഷം മാറ്റിവച്ചിരുന്നു. തട്ടിപ്പുകാർ വിദ്യാർത്ഥികളെ ബന്ധപ്പെട്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, പരീക്ഷാ ബോർഡ് പോലീസിൽ […]

No Picture
Keralam

പെൻഷൻ തുടർന്നും ലഭിക്കണോ!; മസ്റ്ററിങ് ചൊവ്വാഴ്ച മുതൽ

തിരുവനന്തപുരം: സാമൂഹിക സുരക്ഷ/ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിംങ്‌ 25ന്‌ തുടങ്ങും. 2023 ഡിസംബർ 31വരെ പെൻഷൻ ലഭിച്ച ഗുണഭോക്താക്കൾ ഓ​ഗസ്റ്റ് 24വരെയുള്ള വാർഷിക മസ്റ്ററിങ്‌ പൂർത്തിയാക്കണമെന്ന്‌ ധനവകുപ്പ്‌ ഉത്തരവിട്ടു. അക്ഷയ കേന്ദ്രങ്ങളിൽ അംഗീകൃത സേവനത്തുക നൽകി ഗുണഭോക്താക്കൾക്ക്‌ നടപടി പൂർത്തിയാക്കാം. ചെയ്യാത്തവർക്ക്‌ ഭാവിയിൽ പെൻഷൻ ലഭിക്കില്ല.  

Local

ജോർജ് ജോസഫ് പൊടിപാറയ്ക്ക് മെഡിക്കൽ കോളജിൽ ഉചിതമായ സ്മാരകം നിർമിക്കണം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് അടക്കം ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് ദീർഘവീക്ഷണത്തോടെ അടിത്തറ പാകിയ ജോർജ് ജോസഫ് പൊടിപാറയ്ക്ക് ചരമ രജത ജൂബിലി വേളയിൽ മെഡിക്കൽ കോളജിൽ ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഗവൺമെൻറിനോടാവശ്യപ്പെട്ടു. പൊടിപാറ എംഎൽഎ ആയിരുന്നപ്പോൾ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൻറെ ഭാഗമായിരിക്കുകയും പിന്നീട് കോട്ടയം […]

Keralam

കൊച്ചി അപകടം: മറിഞ്ഞ ബസിന്റെ അടിയില്‍പ്പെട്ട ബൈക്ക് യാത്രക്കാരന്‍ മരിച്ചു, 12 പേര്‍ ചികിത്സയില്‍

കൊച്ചി: മാടവനയില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ ഒരു മരണം. ഇടപ്പള്ളി- അരൂര്‍ ദേശീയപാതയില്‍ മാടവനയില്‍ വച്ച് നിയന്ത്രണം വിട്ട് ട്രാഫിക് സിഗ്‌നലില്‍ ഇടിച്ച് മറിഞ്ഞ ബസിന്റെ അടിയില്‍പ്പെട്ട ബൈക്ക് യാത്രക്കാരനാണ് മരിച്ചത്. ഇടുക്കി വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റിയന്‍ (33) ആണ് മരിച്ചത്. പരിക്കേറ്റ ബസ് യാത്രക്കാരായ […]

Local

അതിരമ്പുഴ വീണ്ടും ഒരുമിക്കുന്നു; തോമസ് വിൻസെൻ്റ് (ജിമ്മി) ചികിത്സ സഹായ സമിതി രൂപികരിച്ചു

അതിരമ്പുഴ: അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ സ്ഥിരതാമസക്കാരനും ഓട്ടോറിക്ഷ തൊഴിലാളിയുമായ തോമസ് വിന്സന്റിനായി (ജിമ്മി) വിൻസെന്റിന്റെ ചീകിത്സക്കായി അതിരമ്പുഴ ഒരുമിക്കുന്നു.  ഭാര്യയും 2 ചെറിയ കുട്ടികളും അടങ്ങുന്ന, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൻ്റെ ഏക അത്താണിയാണ് ജിമ്മി. ജിമ്മി കഴിഞ്ഞ കുറെ വർഷങ്ങളായി ആന്തരിക അവയവങ്ങളുടെ തകരാർ മൂലം […]

District News

‘പരമ്പരാഗത വോട്ടുകള്‍ നഷ്ടപ്പെട്ടു, കര്‍ഷകര്‍ കൈവിട്ടു’;പരാജയത്തില്‍ കേരളകോണ്‍ഗ്രസ് എം വിലയിരുത്തല്‍

കോട്ടയം: തങ്ങളുടെ പരമ്പരാഗത വോട്ടുകള്‍ യുഡിഎഫിനും എന്‍ഡിഎയ്ക്കുമായി പോയെന്ന വിലയിരുത്തലില്‍ കേരള കോണ്‍ഗ്രസ് എം. ഇത് കാരണമാണ് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ മുന്നിലായിരുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ പിന്നോട്ടുപോയതെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താന്‍ ചേര്‍ന്ന പാര്‍ട്ടി പാര്‍ലമെന്റി യോഗം വിലയിരുത്തി. കര്‍ഷകരും ന്യൂനപക്ഷങ്ങളും വലിയ തോതില്‍ […]

District News

ജാതി സംവരണം അവസാനിപ്പിക്കണം: എൻഎസ്എസ്

കോട്ടയം: ജാതി സംവരണം അവസാനിപ്പിക്കണമെന്നും ജാതിമത ഭേദമന്യേ എല്ലാവരേയും ഒരുപോലെ കാണുന്ന ബദൽ സംവിധാനം വേണമെന്നും നായർ സർവീസ് സൊസൈറ്റി. പെരുന്നയിൽ ചേർന്ന എൻഎസ്എസ് ബജറ്റ് സമ്മേളനത്തിലാണ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ ഈ ആവശ്യം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മുന്നാക്ക വിഭാഗങ്ങളെ അവഗണിക്കുകയാണ്. ജാതി സെൻസസ് […]