No Picture
Keralam

തനിക്ക് കൊവിഡില്ല;പ്രചരിക്കുന്നത് തെറ്റായ വിവരമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: തനിക്ക് കൊവിഡ്  ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് . കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് മന്ത്രി അറിയിച്ചു. ഡെങ്കി പരിശോധനാ ഫലവും നെഗറ്റീവാണെന്നും പ്രചരിക്കുന്നത് തെറ്റായ വിവരമാണെന്നും വീണ ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി ഉണ്ടായിരുന്നു. രണ്ട് തവണ RTPCR പരിശോധന […]

No Picture
Keralam

കെഎസ്ആർടിസിയിൽ ഇന്ന് മുതൽ അനിശ്ചിതകാല സമരം: സർവീസുകൾ മുടങ്ങില്ല

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഇന്ന് മുതൽ തൊഴിലാളികളുടെ അനിശ്ചിതകാല സമരം. ശമ്പള വിതരണം വൈകുന്നതടക്കമുള്ള പ്രശ്നങ്ങൾ ഉയർത്തിയാണ് ചീഫ് ഓഫീസിന് മുന്നിലെ പ്രതിഷേധം. കെഎസ്ആർടിസിയുടെ നവീകരണത്തിനായി ബദൽ രേഖയും സിഐടിയു ഇന്ന് മുന്നോട്ടുവെക്കും. ഈ മാസം 20ന് മുൻപ് ശമ്പളം നൽകാൻ നിർവാഹമില്ലെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് തൊഴിലാളി നേതാക്കളെ അറിയിച്ചിരുന്നു. […]

No Picture
District News

കോട്ടയത്ത് ആശുപത്രി മാലിന്യങ്ങള്‍ക്കിടയില്‍ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് സംസ്കരിക്കുന്നതിനായി കൊണ്ടുപോയ മാലിന്യങ്ങള്‍ക്കിടയില്‍ പിഞ്ചുകുഞ്ഞിന്‍റെ  മൃതദേഹം കണ്ടെത്തി. എറണാകുളത്തെ സംസ്കരണ പ്ലാന്‍റിലേക്ക് കോട്ടയത്തെ ആശുപത്രികളില്‍ നിന്ന് കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറച്ച കൂടിനുള്ളില്‍ നിന്നാണ് ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ‍ കോളജ് ആശുപത്രിയിൽ നിന്നുള്ള പ്ലാസ്റ്റിക് […]

No Picture
Keralam

ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനും പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കും കൊവിഡ്

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനും പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകൾ കാര്യമായി വര്‍ധിക്കുന്നതിനിടെയാണ് ആരോഗ്യമന്ത്രിക്ക് തന്നെ വീണ്ടും കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മന്ത്രിയും കളക്ടറും ക്വാറൻ്റൈനിൽ പ്രവേശിച്ചു. സംസ്ഥാനത്ത് പത്ത് ദിവസത്തിനിടെ കൊവിഡ് രോഗികളുടെ […]

No Picture
Local

നീണ്ടുരും ഉത്തരവാദിത്ത ടൂറിസത്തിലേക്ക്

നീണ്ടൂരിനെ മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയതിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്നു നടന്നു. കുമരകം ആണ് കേരളത്തിൽ ആദ്യമായി ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ ആരംഭിച്ച സ്ഥലങ്ങളിലൊന്ന്.വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് തദ്ദേശ വാസികൾ ഉയർത്തിക്കൊണ്ടുവന്ന വ്യത്യസ്ത രൂപത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ അഭിസംബോധന ചെയ്തുകൊണ്ട് വിനോദ സഞ്ചാര മേഖലയെ ജനപക്ഷത്തേക്ക് […]

No Picture
World

ഇന്ന് ലോക പരിസ്ഥിതി ദിനം;നമുക്ക് പാർക്കാൻ മറ്റൊരിടമില്ല എന്ന ഓർമ്മപ്പെടുത്തൽ

ഇന്ന് ലോക പരിസ്ഥിതി ദിനമാണ്. പരിസ്ഥിതി നാശത്തിന്റെ വക്കിൽ എത്തി നിൽക്കുന്ന ഇക്കാലത്ത് ഓരോ പരിസ്ഥിതി ദിനവും ഓരോർമപ്പെടുത്തലാണ്. നമുക്ക് പാർക്കാൻ മറ്റൊരിടമില്ല എന്ന ഓർമ്മപ്പെടുത്തൽ. മലിനീകരണം, കാലാവസ്ഥ വ്യതിയാനം, ജൈവ വൈവിധ്യനാശം എന്നിങ്ങനെ പല വെല്ലുവിളികളും ഇന്ന് നമ്മുടെ പരിസ്ഥിതിക്കു മുന്നിലുണ്ട്. കാലം തെറ്റിവരുന്ന മഴകളും മഞ്ഞും […]

No Picture
Keralam

ശബരിമല പ്രക്ഷോഭം; കെപി ശശികലയ്ക്കും എസ്.ജെ.ആര്‍. കുമാറിനും എതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല, ശബരിമല കര്‍മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍ എന്നിവര്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. ജസ്റ്റിസ് എഎ സിയാദ് റഹ്‌മാന്റേതാണ് ഉത്തരവ്.ശബരിമലയിലെ യുവതീ […]

No Picture
India

ഹോട്ടലുകളിൽ സർവീസ് ചാർജ് ; നിയമ വിരുദ്ധമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ

റസ്റ്റോറന്റ് ബില്ലിൽ ഉപഭോക്താക്കളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കുന്നതിനെതിരെ കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി പിയുഷ് ഗോയല്‍. ഹോട്ടലുകൾ സർവീസ് ചാർജ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം ഹോട്ടലുകൾക്ക് ഉണ്ട്. എന്നാൽ ഈ അധികാരം ഹോട്ടലുകൾ ദുരുപയോഗം ചെയ്യരുതെന്നും പിയുഷ്‌ഗോയൽ പറഞ്ഞു. ഹോട്ടല്‍ […]

No Picture
District News

25 ലക്ഷം രൂപ ആവശ്യപ്പെട്ട് പീഡനം; യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

കോട്ടയം: മണര്‍കാട് സ്വദേശി അര്‍ച്ചനയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍ത്താവ് ബിനു അറസ്റ്റില്‍(Arrest). കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് ഭര്‍ത്താവിന്റെ വീട്ടില്‍ അര്‍ച്ചനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡനമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ബിനുവിനെ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിന്റെയും ഭര്‍തൃമാതാപിതാക്കളുടെയും പീഡനം കാരണമാണ് മകള്‍ ജീവനൊടുക്കിയതെന്നായിരുന്നു അര്‍ച്ചനയുടെ […]

No Picture
Keralam

അങ്കണവാടിയിലെ ഭക്ഷ്യവിഷബാധ; ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

കൊല്ലം: കൊട്ടാരക്കരയില്‍ അങ്കണവാടിയിലെ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റ(Food Poisoning) സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ക്കെതിരെ നടപടി. അങ്കണവാടി വര്‍ക്കര്‍ ഉഷാകുമാരിയെയും ഹെല്‍പര്‍ സജ്ന ബീവിയെയും സസ്പെന്‍ഡ് ചെയ്തു. ചൈല്‍ഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫീസറുടേതാണ് നടപടി. പ്രാഥമിക അന്വേഷണത്തില്‍ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നാല് […]