No Picture
India

കാല്‍നടയായി രാഹുല്‍ഗാന്ധി ഇ ഡി ഓഫീസില്‍; അനുഗമിച്ച് പ്രിയങ്കയും നേതാക്കളും

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍  ചോദ്യം ചെയ്യലിനായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  ഓഫീസില്‍ എത്തി. കാല്‍നടയായിട്ടാണ് രാഹുല്‍ ഇ ഡി ഓഫീസിലേക്കെത്തിയത്. സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ രാഹുലിനെ അനുഗമിച്ചു. നൂറുകണക്കിന് […]

No Picture
District News

ബസ് കാറിനു പിന്നിലിടിച്ചു,കാർ കരണം മറിഞ്ഞു മതിലിൽ ഇടിച്ചു മറിഞ്ഞു

മണർകാട് ∙ കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസ് കാറിനു പിന്നിലിടിച്ചു. നിയന്ത്രണം വിട്ട കാർ കരണം മറിഞ്ഞു മതിലിൽ ഇടിച്ചു മറിഞ്ഞു. കാർ ഓടിച്ചിരുന്ന നെടുംകുന്നം സ്വദേശി സോഫി വില്ലയിൽ ജോസഫ് പരുക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ 3 മണിയോടെ ദേശീയപാതയിൽ വടവാതൂരിനും മാധവൻപടി ജംക്‌ഷനും മധ്യേയായിരുന്നു […]

No Picture
World

തന്റെ സൈന്യം പ്രവചനങ്ങൾക്കപ്പുറമാണെന്ന് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി

തന്റെ രാജ്യത്ത് യുദ്ധം എത്രനാൾ നീണ്ടുനിൽക്കുമെന്ന് ആർക്കും അറിയില്ലെന്നും എന്നാൽ ആഴ്‌ചകളായി രൂക്ഷമായ പോരാട്ടം നടക്കുന്ന കിഴക്കൻ ഉക്രെയ്‌നിൽ റഷ്യൻ സൈന്യത്തെ തടയുന്നതിലൂടെ ഉക്രേനിയൻ സൈന്യം പ്രതീക്ഷക്കൊപ്പം ഉയർന്നെന്ന് ഉക്രേനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി പറഞ്ഞു. റഷ്യയുടെ അതിർത്തിയായ ഡോൺബാസ് മേഖലയിൽ എട്ട് വർഷമായി മോസ്കോ പിന്തുണയുള്ള വിഘടനവാദികൾ […]

No Picture
India

പ്രധാനമന്ത്രി നരേന്ദ്ര മോദി യു എ ഇ ലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി  ഈ മാസം അവസാനത്തോടെ യുഎഇ  സന്ദർശിച്ചേക്കും. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്.  ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ജർമനിയിലേക്കുള്ള  യാത്രക്കിടെയാകും മോദി യുഎഇയിലെത്തുക. ജൂൺ 26 മുതൽ 28 വരെ ബവേറിയൻ ആൽപ്‌സിലെ ഷ്‌ലോസ് എൽമാവുവിലാണ് ജി7 ഉച്ചകോടി. ബിജെപി വക്താക്കൾ നടത്തിയ പ്രവാചക […]

No Picture
India

കോവിഡ് ; സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: കോവിഡ് ബാധിതയായ കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ (Sonia Gandhi) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്നാണ് ആശുപത്രിയിലാക്കിയത്. സോണിയ ഗാന്ധി നിരീക്ഷണത്തിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു. ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയാ ഗാന്ധി ചികിത്സയിൽ കഴിയുന്നത്. നാഷണൽ ഹെറാൾഡ് കേസിൽ ഈ […]

No Picture
Keralam

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താതെ വിട്ടുനല്‍കി; ഖബറടക്കത്തിനിടെ തിരികെ വാങ്ങി അധികൃതര്‍; അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി

തൃശൂർ : അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താതെ വിട്ടുനല്‍കി. തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് ഗുരുതരവീഴ്ച. ഖബറടക്കത്തിനിടെ പിന്നീട് മൃതദേഹം തിരികെ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തി. വടക്കാഞ്ചേരി ഒന്നാം കല്ല് സ്വദേശി യൂസഫിന്റെ മൃതദേഹമാണ് ആശുപത്രിയില്‍ തിരികെ എത്തിച്ചത്. ബന്ധുക്കള്‍ മൃതദേഹം പള്ളിയിലെത്തിച്ച് ഖബറടക്കം നടത്തുന്നതിനിടെയാണ് ആശുപത്രിയില്‍ നിന്ന് […]

No Picture
Keralam

പരിസ്ഥിതിലോല മേഖല: കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ തിങ്കളാഴ്ച എൽഡിഎഫ്‌ ഹർത്താൽ

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ എൽഡിഎഫ്‌ തിങ്കളാഴ്ച ഹർത്താൽ  ആചരിക്കും. സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ പരിധി പരിസ്ഥിതിലോല മേഖലയാക്കിയ സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുമാണ്‌ ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. നരിപ്പറ്റ, വാണിമേൽ, കാവിലുംപാറ, മരുതോങ്കര, ചക്കിട്ടപാറ, […]

No Picture
Keralam

ഗൂഢാലോചന നടത്തിയത് കെ ടി ജലീൽ ;രഹസ്യമൊഴി വെളിപ്പെടുത്തും: സ്വപ്നാ സുരേഷ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കെടി ജലീലിന്റെ  പങ്ക് ഉടൻ വെളിപ്പെടുത്തുമെന്ന് സ്വപ്ന സുരേഷ് . കെ.ടി ജലീലിനെതിരെ 164 സ്റ്റേറ്റ്മെന്റിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ഉടൻ വെളിപ്പെടുത്തുമെന്നാണ് സ്വപ്ന സുരേഷ് ഇന്ന് പറഞ്ഞിരിക്കുന്നത്. ഗൂഢാലോചനലോചന നടത്തിയത് താനല്ല. കെടി ജലീലാണ്. കെ ടി ജലീലിനെ കുറിച്ചുള്ള കാര്യങ്ങൾ ഉടൻ […]

No Picture
Keralam

തവനൂരില്‍ സംഘര്‍ഷം ; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

മലപ്പുറം: ജയില്‍ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെത്തിയ തവനൂരില്‍ സംഘര്‍ഷം. തവനൂരിലെ വേദിക്ക് പുറത്ത് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രതിഷേധിച്ചു. കറുത്തവേഷമിട്ട് കരിങ്കൊടിയുമായാണ് പ്രതിഷേധം നടന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് മറികടന്നു. പ്രതിഷേധക്കാരെ പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പ്രതിഷേധക്കാര്‍ക്ക് നേരെ […]

No Picture
Local

ടി.വി.ഏബ്രഹാം അവാര്‍ഡ് ജോസ്‌മോന്‍ മുണ്ടയ്ക്കലിന് സമ്മാനിച്ചു

ഏറ്റുമാനൂര്‍: ടി.വി.ഏബ്രഹാം ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മികച്ച ജില്ലാപഞ്ചായത്ത് മെംബർക്കുള്ള അവാര്‍ഡ് കോട്ടയം ജില്ലാ പഞ്ചായത്ത് കിടങ്ങൂർ ഡിവിഷന്‍ അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കലിന് സമ്മാനിച്ചു. ഏറ്റുമാനൂര്‍ പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങ്  മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്ന ടി.വി.ഏബ്രഹാമിന്റെ പേരിലുള്ള അവാര്‍ഡിന് ഏറ്റവും യോഗ്യനായ വ്യക്തിയാണ് […]