No Picture
Local

അധ്യാപക ദൗത്യം മാനവികതയിലേക്കുള്ള വളർച്ച: മാർ മാത്യു മൂലക്കാട്ട്

ഏറ്റുമാനൂർ: മാനവികതയിലേക്കുള്ള വളർച്ചയാണ് അധ്യാപക ദൗത്യമെന്ന് കോട്ടയം അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട്. കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് തെക്കൻ മേഖലാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നല്ല മനുഷ്യനെ വാർത്തെടുക്കുക എന്നതാണ് അധ്യാപകൻ്റെ ലക്ഷ്യം. മാനുഷിക മൂല്യങ്ങൾ വളർത്തിയെടുക്കാൻ അധ്യാപകർക്ക് കഴിയണം. അധ്യാപകർ എന്നും […]

No Picture
World

വിദേശ തൊഴിലാളികളുടെ നിയമനം; ഒമാൻ റിക്രൂട്ട്‌മെന്റ് ഫീസ് കുറച്ചു

ഒമാൻ : സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദേശ തൊഴിലാളികളെ  നിയമിക്കുന്നതിന് കമ്പനികൾ നൽകേണ്ട റിക്രൂട്ട്‌മെന്റ് ഫീസിൽ ഒമാൻ  അധികൃതർ കുറവ് വരുത്തി. കോവിഡ്-19  മഹാമാരിയെ തുടർന്ന് പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥയെ  പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, മഹാമാരിയുടെ സമയത്ത് ഏകദേശം 300,000 ത്തോളം […]

No Picture
India

രാജ്യസഭാ തെരഞ്ഞെടുപ്പ്: രാജസ്ഥാനിൽ കോൺഗ്രസിന് മൂന്ന് സീറ്റ്; ബിജെപിക്ക് ഒരു സീറ്റ്

ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ രാജസ്ഥാനിൽ കോൺഗ്രസ് 3 സീറ്റും ബിജെപി 1 സീറ്റും നേടി. കോൺഗ്രസിൽ നിന്ന് രൺദീപ് സുർജേവാല, മുകുൾ വാസ്‌നിക്, പ്രമോദ് തിവാരി എന്നിവരും ബിജെപിയിൽ നിന്ന് ഘനശ്യാം തിവാരിയും തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥിയും മാധ്യമ സ്ഥാപന ഉടമയുമായ സുഭാഷ് […]

No Picture
Keralam

പിണറായി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ മുഴുവന്‍ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പിണറായി വിജയന്‍ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് മാറി നില്‍ക്കണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു. ഇത്ര ആരോപണങ്ങള്‍ വന്നിട്ടും കേന്ദ്ര ഏജന്‍സികള്‍ മൗനത്തിലാണെന്നും ബിജെപിയുമായുള്ള ധാരണയാണ് ഇതിന് പിന്നിലെന്നും വി ഡി സതീശന്‍ […]

No Picture
Keralam

ലൈഫ് പദ്ധതി: രണ്ടാം ഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക വെബ്‌സൈറ്റിൽ

തിരുവനന്തപുരം : സംസ്ഥാനത്തെ ഭവനരഹിതരും ഭൂരഹിത ഭവനരഹിതരുമായ അർഹരായ മുഴുവൻ ആളുകൾക്കും വാസയോഗ്യമായ വീട് ഉറപ്പാക്കുന്നതിനുള്ള ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക തയ്യാറായതായി തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  www.life2020.kerala.gov.in ൽ പട്ടിക ലഭിക്കും.  വെള്ളിയാഴ്ച (ജൂൺ […]

No Picture
Keralam

കൂളിമാട് പാലം ;വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല;പൊതുമരാമത്ത് മന്ത്രി മടക്കി അയച്ചു

തിരുവനന്തപുരം: നിര്‍മാണത്തിലിരിക്കെ കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവത്തില്‍ പൊതുമരാമത്ത് വിജിലന്‍സ് റിപ്പോര്‍ട്ട് മന്ത്രി മുഹമ്മദ് റിയാസ് മടക്കി അയച്ചു. റിപ്പോര്‍ട്ടില്‍ കൂടുതല്‍ വ്യക്തതവേണമെന്നാവശ്യപ്പെട്ടാണ് മന്ത്രി മടക്കി അയച്ചത്. മാനുഷിക പിഴവോ ജാക്കിന്റെ തകരാറോ ആണ് അപകടത്തിലേക്കു നയിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇതില്‍ ഏതാണ് കാരണമെന്ന വ്യക്തമാക്കണമെന്ന് […]

No Picture
Keralam

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കലക്ടറേറ്റ് മാര്‍ച്ച്; സംഘര്‍ഷം, ജലപീരങ്കി, അറസ്റ്റ്

കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ സ്വപ്നാ സുരേഷ് , മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സംസ്ഥാനത്തെമ്പാടും സമര പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തു. ഇതിന്‍റെ ഭാഗമായി എല്ലാ ജില്ലാ ആസ്ഥാനത്തേക്കും കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ച് പല ഇടങ്ങളിലും സംഘര്‍ഷഭരിതമായി. കൊച്ചിയിൽ […]

No Picture
Local

റ്റി.വി. ഏബ്രഹാം അനുസ്മരണവും അവാർഡ് ദാനവും ശനിയാഴ്ച

ഏറ്റുമാനൂർ: കോട്ടയം ജില്ലാ കൗണ്സിലിന്റെ പ്രഥമ പ്രസിഡൻ്റും കേരള കോൺഗ്രസ് നേതാവുമായിരുന്ന ടി. വി. ഏബ്രഹാം അനുസ്മരണ സമ്മേളനവും അവാർഡ് ദാനവും ശനിയാഴ്ച നടക്കും. രാവിലെ 11ന് ഏറ്റുമാനൂർ പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്സൺ ലൗലി […]

No Picture
Local

അതിരമ്പുഴ പഞ്ചായത്തിൽ സമ്പൂർണ ഡിജിറ്റലൈസ്ഡ് പെയ്മെൻ്റ് സംവിധാനം

അതിരമ്പുഴ: ഡിജിറ്റൽവത്ക്കരണത്തിൻ്റെ ഭാഗമായി സമ്പർക്ക രഹിത പണമിടപാട് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അതിരമ്പുഴ പഞ്ചായത്തിൽ സമ്പൂർണ ഡിജിറ്റലൈസ്ഡ് പെയ്മെൻ്റ് സംവിധാനം ഏർപ്പെടുത്തി. സൗത്ത് ഇൻഡ്യൻ ബാങ്ക് അതിരമ്പുഴ ശാഖയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നവർക്ക് ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വിവിധ സേവനങ്ങൾക്കുള്ള പണം അടയ്ക്കാം. ക്യു ആർ […]

No Picture
World

അഭയാർത്ഥി ബോട്ടിൽ ജനനം; പൗരത്വം നൽകി സ്പെയിൻ

സ്പെയിൻ : അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ടിൽ  ജനിച്ച പെൺകുഞ്ഞിന് പൗരത്വം നൽകി സ്പെയിൻ . രാജ്യത്തെ ആദ്യ സംഭവമാണിതെന്ന് സ്പെയിനിലെ നിയമവകുപ്പ് അറിയിച്ചു. 2018 ലാണ് യൂറോപ്പിലേക്കുള്ള അഭയാർത്ഥി ബോട്ടിൽ വെച്ച് കാമറൂൺ സ്വദേശിയായ യുവതി കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ സുരക്ഷയും ഭാവിയും കണക്കിലെടുത്താണ് വടക്കൻ ഗ്യൂപുസ്‌കോവ […]