Keralam

വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വർക്‌ഷോപ്പ് നവംബർ 14ന്

പുതിയ സംരംഭം തുടങ്ങാൻ താൽപര്യപ്പെടുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് അഞ്ച് ദിവസത്തെ വർക്‌ഷോപ്പ്‌ സംഘടിപ്പിക്കുന്നു. സംരംഭകൻ / സംരംഭക ആവാൻ ആഗ്രഹിക്കുന്നവർക്ക് നവംബർ 14 മുതൽ 18 വരെ കളമശേരിയിലുള്ള കെ ഐ ഇ ഡി […]

Keralam

സിപിഎം റാലിയിലേക്കില്ലെന്ന് ലീഗ്; ‘വിളിച്ചതിനു നന്ദി, സാങ്കേതികമായി വരാനാവില്ല’: പി കെ. കുഞ്ഞാലികുട്ടി

സിപിഎമ്മിന്റെ പലസ്തീൻ ഐക്യ ദാർഢ്യ റാലിയിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ല. റാലിയിൽ പങ്കെടുക്കുന്നത് യു ഡിഎഫിൽ ആശയക്കുഴപ്പം ഉണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് തീരുമാനം. സിപിഎം ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ”എല്ലാവരും പലസ്തീനൊപ്പം നിൽക്കുന്നതിൽ സന്തോഷമുണ്ടെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലികുട്ടി പറഞ്ഞു. എന്നാൽ യുഡിഎഫിനൊപ്പം നിൽക്കുന്ന കക്ഷി എന്ന […]

Keralam

ഇടപ്പള്ളി ​ഗണപതി ക്ഷേത്രവും രുചിയൂറും ഉണ്ണിയപ്പവും; അവസാന വീഡിയോ, ഓര്‍മയായി രാഹുല്‍ എന്‍ കുട്ടി

മൂന്ന് ദിവസം മുമ്പാണ് രാഹുൽ എൻ കുട്ടി ഇടപ്പള്ളി ​ഗണപതി ക്ഷേത്രത്തെയും ക്ഷേത്രത്തിലെ പ്രധാന നിവേദ്യമായ ഉണ്ണിയപ്പത്തെയും കുറിച്ച് വീഡിയോ ചെയ്തത്. നീല ചെക്ക് ഷർട്ടും വെള്ള മുണ്ടും ധരിച്ച് വളരെ ഉത്സാഹത്തോടെയാണ് രാഹുൽ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ, വെറും രണ്ടുദിവസത്തിനിപ്പുറം കേൾക്കുന്നത് രാഹുലിന്റെ മരണവാർത്തയാണ്. വീഡിയോയിൽ ക്ഷേത്രത്തെയും […]

Keralam

ആരാധനാലയങ്ങളിൽ രാത്രികാല വെടിക്കെട്ടിന് നിരോധനമേർപ്പെടുത്തി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തി ഹൈക്കോടതി. രാത്രികാലങ്ങളില്‍ വെടിക്കെട്ട് നടക്കുന്നില്ലെന്ന് ജില്ലാ കളക്ടർമാർ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസ് അമിത് റാവല്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദൈവത്തെ പ്രതീപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പറയുന്നില്ലെന്നും വെടിക്കെട്ട് ശബ്ദം പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നതും ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ […]

Keralam

സർക്കാരിന് തിരിച്ചടി; ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

മറുനാടന്‍ മലയാളി യൂട്യൂബ് ചാനലുടമ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തള്ളി. സുപ്രീം കോടതിയിൽ നൽകിയ ഹർജിയാണ് തള്ളിയത്. ജസ്റ്റിസുമാരായ റിഷികേശ് റോയ്, സഞ്ജയ് കരോള്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് തീരുമാനം. മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചതിന് നിലമ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത […]

Keralam

കേന്ദ്രം തീരുമാനിച്ചതിനേക്കാള്‍ മൂന്നിരട്ടി പേര്‍ക്ക് കേരളം സൗജന്യ ചികിത്സ നല്‍കി: മന്ത്രി വീണാ ജോര്‍ജ്

കേന്ദ്രം തീരുമാനിച്ചതിനേക്കാള്‍ മൂന്നിരട്ടി പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ കേരളത്തിനായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് സാര്‍വത്രിക സൗജന്യ ചികിത്സ ഉറപ്പാക്കി. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനമാണ് കേരളം. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയതിന് 3 പ്രാവശ്യം സംസ്ഥാനത്തിന് […]

World

യു എസിലേക്ക് അനധികൃതമായി കടക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ അഞ്ചിരട്ടി വർധന

യു.എസിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം അഞ്ചിരട്ടിയായി വർധിച്ചതായി റിപ്പോർട്ട്. 2022 ഒക്ടോബിനും 2023 നവംബറിനുമിടയിൽ അനധികൃതമായി യു.എസിലേക്ക് കടക്കുന്നതിനിടയിൽ 96,917 ഇന്ത്യക്കാരെ പിടികൂടിയതായി യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രോട്ടക്ഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ 730 പേർ ഒറ്റയ്ക്ക് അതിർത്തികടന്ന കുട്ടികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. 30,010 […]

Local

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോളേജിൽ പാസ് നൽകാൻ ജീവനക്കാരെത്തിയില്ല; പ്രതിഷേധം

കോട്ടയം: മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ സന്ദർശിക്കാനെത്തിയവർക്ക് പാസ് നൽകേണ്ട കൗണ്ടറിൽ ജീവനക്കാരെത്തിയില്ല. പാസ് ലഭിക്കാതെ വാർഡിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് സുരക്ഷ ഉദ്യോഗസ്ഥർ നിലപാടെടുത്തതോടെ സന്ദർശനത്തിന് എത്തിയവർ പ്രതിഷേധമുയർത്തി. സുരക്ഷാ ഉദ്യോഗസ്ഥരുമായി രൂക്ഷമായ വാക്ക് തർക്കവും ബഹളവുമുണ്ടായി.  വൈകീട്ട് ഏഴ് മുതൽ എട്ടുവരെ 50 രൂപയാണ് രോഗി സന്ദർശന […]

World

വെടി നിർത്തൽ അജണ്ടയിലില്ല; ഗാസ നഗരം വളഞ്ഞ് ഇസ്രയേൽ, പൊലിഞ്ഞത് 9000 ജീവൻ

ടെൽ അവീവ്: ഹമാസിന്‍റെ നീക്കങ്ങളെ തകർത്ത് ഇസ്രയേൽ സൈന്യം ഗാസയിലേക്കുള്ള മുന്നേറ്റം ശക്തമാക്കി. ഗാസ നഗരം പൂർണ്ണമായും വളഞ്ഞെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹമാസ് കേന്ദ്രങ്ങൾക്കും താവളങ്ങൾക്കും നേരെ കനത്ത ആക്രമണമാണ് നടക്കുന്നത്. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9000 ആയി. ഗാസയിലെ മിക്ക സ്കൂൾ […]

Keralam

പത്തനംതിട്ടയില്‍ ബൈക്ക് യാത്രികന്‍ മരിച്ച നിലയില്‍; ബൈക്കും മൃതദേഹവും ഓടയില്‍

പത്തനംതിട്ട: പത്തനംതിട്ട പുല്ലാട് ബൈക്ക് യാത്രക്കാരൻ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ബൈക്കും മൃതദേഹവും ഓടയിൽ കുടുങ്ങിയ നിലയിലാണ്. മുട്ടുമൺ ചെറുകോൽപ്പുഴ റോഡിൽ പുല്ലാട് ആത്മാവ് കവലയ്ക്ക് സമീപം രാവിലെയാണ് മൃതദേഹം കണ്ടെത്തുന്നത്. രാവിലെ ഇതുവഴി പോയ യുവാക്കളാണ് മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. […]