District News

കോട്ടയം മണർകാട് പതിനഞ്ച്കാരിയെ പീഡിപ്പിച്ച് കൊന്ന് കുഴിച്ചിട്ട കേസിൽ വിധി; പ്രതി അജേഷിന് 20 വർഷം തടവ് ശിക്ഷ

കോട്ടയം: മണർകാട് നടന്ന വിവാദമായ പോക്സോ പീഡന കൊലപാതക കേസിൽ പ്രതി കുറ്റവാളിയെന്ന് വിചാരണ കോടതി വിധി. 2019 ൽ 15 വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിലാണ് പ്രതി അജേഷിനെ കോടതി ശിക്ഷിച്ചത്. പോക്സോ നിയമപ്രകാരം 20 വർഷം തടവും ഐപിസി 302 അനുസരിച്ച് […]

Uncategorized

ഹമാസ് കമാന്‍ഡറെ വധിച്ചെന്ന് ഇസ്രായേല്‍; ജനങ്ങള്‍ തെക്കന്‍ ഗാസയിലേക്ക് മാറണമെന്ന് നിര്‍ദ്ദേശം

ഒക്ടോബര്‍ 7 ആക്രമണത്തിന് ഉത്തരവാദിയായ ഒരു മുതിര്‍ന്ന ഹമാസ് കമാന്‍ഡറെ വധിച്ചെന്ന് ഇസ്രായേല്‍. ഹമാസിന്റെ സെന്‍ട്രല്‍ ജബാലിയ ബറ്റാലിയന്‍ കമാന്‍ഡറായ ഇബ്രാഹിം ബിയാരിയെ വധിച്ചെന്നാണ് ഇസ്രായേല്‍ പ്രതിരോധ സേനയുടെ(ഐഡിഎഫ്) അവകാശവാദം. ഗാസ മുനമ്പിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിലാണ് ബിയാരി കൊല്ലപ്പെട്ടത്. 🔴 IDF fighter jets […]

Keralam

കരുവന്നൂരിൽ 90 കോടിയുടെ ഇടപാട്, 50 പ്രതികൾ; ഇ.ഡിയുടെ ആദ്യഘട്ട കുറ്റപത്രം ഇന്ന്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ആദ്യഘട്ട കുറ്റപത്രം ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിക്കും. ഇന്ന് ഉച്ചയോടെ കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് 12,000 പേജുള്ള കുറ്റപത്രം സമര്‍പ്പിക്കുക. സതീഷ് കുമാറിനെ മുഖ്യപ്രതിയാക്കി തയ്യാറാക്കിയ ആദ്യഘട്ട കുറ്റപത്രത്തില്‍ 50 പ്രതികളുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ വന്‍തോതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്നും 90 കോടിയുടെ […]

Keralam

കേരള നിയമസഭാ പുസ്തകോത്സവം ഇന്ന് മുതൽ; ഔദ്യോ​ഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം: കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം ആർ  ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ്സ്ലോഞ്ചിലും നിയമസഭാ വളപ്പിൽ തന്നെ സജ്ജീകരിച്ചിരിക്കുന്ന മറ്റ് മൂന്നുവേദികളിലുമായി നടക്കും. നവംബർ ഒന്നുമുതൽ ഏഴുവരെയാണ് പുസ്കതോത്സവം.  പുസ്തകോത്സവത്തിന്റെ ഔദ്യോ​ഗിക ഉദ്ഘാടനം നിയമസഭയിലെ ആർ.‍ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ്ലോഞ്ചിൽ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.  സമഗ്ര സംഭാവനയ്ക്കുള്ള  […]

Keralam

കേരളത്തിന് ഇന്ന് അറുപത്തിയേഴാം പിറന്നാള്‍

കോട്ടയം: കാടും കാട്ടുചോലയും കായൽപ്പരപ്പും കടന്ന് ലോകത്തോളം പരന്നൊഴുകിയ മലയാളപ്പെരുമയ്ക്ക് ഇന്ന് അറുപത്തിയേഴിന്റെ നിറവ്. ദക്ഷിണേന്ത്യയിലെ മലയാളം സംസാരിക്കുന്ന നാടുകളെയെല്ലാം ഒരുമിപ്പിച്ച് ഐക്യകേരളം രൂപീകൃതമായത് 1956 നവംബർ-1 ന്. അറുപത്തിയേഴ് വർഷം കൊണ്ട് സമ്പൂർണ സാക്ഷരതയുടെയും സാമൂഹ്യസുരക്ഷയുടെയും മതേതരമൂല്യങ്ങളുടെയും പച്ചത്തുരുത്തായി ദൈവത്തിന്റെ സ്വന്തം നാട് മാറിയത് അഭിമാനകരമായ ചരിത്രം.  […]

Keralam

കളമശേരി സ്ഫോടനം: കേസ് സ്വയം വാദിക്കാൻ പ്രതി മാർട്ടിൻ

കൊച്ചി: കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 29 വരെ റിമാൻഡ് ചെയ്തു. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. കേസ് അതീവ ഗൗരവമുള്ളതാണെന്നു കോടതി നിരീക്ഷിച്ചു. തനിക്ക് അഭിഭാഷകന്‍റെ സേവനം വേണ്ടെന്നു ഡൊമിനിക്ക് മാർട്ടിന്‍ കോടതിയില്‍ പറഞ്ഞു. കേസ് സ്വയം വാദിക്കാമെന്നും, […]

Keralam

കേരളത്തിന്റെ സാംസ്കാരിക ആഘോഷമായ “കേരളീയം 2023 “ന് നാളെ തുടക്കമാകും

തിരുവനന്തപുരം: “കേരളീയം 2023 ” കേരള പിറവി ദിനമായ നവംബർ ഒന്നിന് രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തുടക്കമാകും. ഉദ്ഘാടന ചടങ്ങിൽ യു.എ.ഇ, ദക്ഷിണ കൊറിയ, നോർവേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ, ചലച്ചിത്ര താരങ്ങളായ കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന, മഞ്ജു വാര്യർ, […]

Local

ഓൾ കേരള മെഡിക്കൽ എക്സിബിഷൻ “മെഡെക്സ് 23 “ന്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വോൾ പെയിന്റിംഗ് സംഘടിപ്പിച്ചു

കോട്ടയം: ഓൾ കേരള മെഡിക്കൽ എക്സിബിഷൻ “മെഡെക്സ് 23 “ന്റെ  ഭാഗമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വോൾ പെയിന്റിംഗ് സംഘടിപ്പിച്ചു. മനുഷ്യശരീരത്തെ സംബന്ധിക്കുന്ന വിവിധ വകുപ്പുകളെ കോർത്തിണക്കിയാണ് വോൾ പെയിന്റിംഗ് തയ്യാറാക്കിയത്. കോട്ടയം മെഡിക്കൽ കോളേജ് സ്റ്റുഡന്റസ് യൂണിയന്റെയും കോളേജ് അഡ്മിനിസ്ട്രേഷന്റെയും നേതൃത്വത്തിൽ നവംബർ 6 മുതൽ […]

Local

വനിതകൾക്കായുളള ഹെൽത്ത് ക്യാമ്പയിൻ പ്രോഗ്രാം അതിരമ്പുഴ പഞ്ചായത്ത് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു

അതിരമ്പുഴ: കേരള സർക്കാർ ആയുഷ് ഹോമിയോ വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അതിരമ്പുഴ ഗ്രാമ പഞ്ചായത്തും, അതിരമ്പുഴ ഗവ. ഹോമിയോ ഡിസ്പൻസറി, മാന്നാനവുമായി സംയുക്തമായി ചേർന്ന് വനിതകൾക്കായുളള ഹെൽത്ത് ക്യാമ്പയിൻ പ്രോഗ്രാം അതിരമ്പുഴ പഞ്ചായത്ത് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഹെൽത്ത് ക്യാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം […]

District News

കോട്ടയം മേലുകാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കോട്ടയം മേലുകാവിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മേലുകാവ് സിഎംഎസ് സ്‌കൂളിന് സമീപമാണ് കാര്‍ തീപിടിച്ച് കത്തിനശിച്ചത്. അപകടത്തില്‍ ആളപായമില്ല. കൊടംപുളിക്കൽ ലീലാമ്മ ജോർജിന്റെ ഉടമസ്ഥതയിലുള്ള കാർ ആണ് കത്തിയത്.  കത്തീഡ്രൽ പള്ളിയിൽ നിന്നും മുട്ടത്തേക്ക് പോവുകയായിരുന്ന 5 പേർ വാഹനത്തിലുണ്ടായിരുന്നു. ഇവർ അത്ഭുതകരമയി രക്ഷപെട്ടു. ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തിയാണ് […]