World

യുകെയിൽ സമരം ഒഴിവാക്കാൻ തീവ്രശ്രമം; നഴ്സുമാർക്കും അധ്യാപകർക്കും കൂടുതൽ ശമ്പള വർധനവിന് സാധ്യത

ഹെറിഫോഡ് : നഴ്സുമാരും അധ്യാപകരും ഉൾപ്പടെ പൊതുമേഖലയിലെ ജീവനക്കാർക്ക് 4.75 ശതമാനത്തിനും ആറു ശതമാനത്തിനും ഇടയിലുള്ള ശമ്പള വർധനവായിരുന്നു ലേബർ പാർട്ടി തെരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്തത്. എന്നാൽ, ഭരണത്തിലേറി, രാജ്യത്തിന്റെ യഥാർത്ഥ അവസ്ഥ മനസിലായതോടെ സർക്കാർ അടുത്ത വർഷത്തേക്ക് നിർദ്ദേശിച്ചത് 2.8 ശതമാനം ശമ്പള വർധനവ് മാത്രമായിരുന്നു. ഇതോടെ […]

World

ലോകത്ത് പുതുവർഷം പിറന്നു; ആദ്യം പുതുവത്സരമെത്തിയത് റിപ്പബ്ലിക് ഓഫ് കിരിബാസിൽ

പുത്തൻ പ്രതീക്ഷകളുമായി ലോകത്ത് പുതുവർഷം പിറന്നു. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാസിലെ ക്രിസ്മസ് ഐലന്റിലാണ് ആദ്യം പുതുവത്സരമെത്തിയത്. അൽപസമയത്തിനകം ന്യൂസിലാൻഡിൽ പുതുവർഷമെത്തും. നാളെ ഇന്ത്യൻ സമയം അഞ്ചരയ്ക്ക് അമേരിക്കയിലെ ബേക്കർ ഐലന്റിലാണ് പുതുവത്സരം അവസാനമെത്തുക. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാസിലെ […]

World

‘ഇത് എന്റെ അവസാനത്തെ അപേക്ഷ, ഇനി കുറച്ചുദിവസങ്ങള്‍ കൂടി മാത്രം’; സഹായം അഭ്യര്‍ഥിച്ച് നിമിഷ പ്രിയയുടെ അമ്മ

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷക്ക് യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയതിന് പിന്നാലെ സഹായം അഭ്യര്‍ത്ഥിച്ച് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി. ഇത് തന്റെ അവസാനത്തെ അപേക്ഷയാണെന്നും ഇനി വളരെ കുറച്ച് ദിവസങ്ങള്‍ കൂടി മാത്രമാണുള്ളതെന്നും യെമനിലുള്ള നിമിഷ […]

World

നിമിഷ പ്രിയയുടെ വധശിക്ഷ; സാധ്യമായ എല്ലാ സഹായവും കേന്ദ്രസർക്കാർ നൽകുന്നുണ്ട്, വിദേശകാര്യ മന്ത്രാലയം

യമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി സാധ്യമായ എല്ലാ സഹായവും കേന്ദ്രസർക്കാർ നൽകുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. നിമിഷ പ്രിയയുടെ കുടുംബം എല്ലാ വഴിയും ഇതിനായി തേടുന്നുണ്ടെന്നത് തങ്ങൾ മനസ്സിലാക്കുന്നു. യമനിൽ ശിക്ഷ വിധിച്ചതിനെ കുറിച്ച് അറിയാമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നിമിഷപ്രിയയുടെ […]

World

പുതുവത്സരത്തെ വരവേല്‍ക്കാനൊരുങ്ങി ലോകം; 2025 ആദ്യമെത്തുക കിരിബാസിലെ ക്രിസ്തുമസ് ഐലണ്ടില്‍; സംസ്ഥാനത്തും വിപുലമായ ആഘോഷം

ഇന്ന് ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് മൂന്നരയോടെ ലോകം പുതുവത്സരം ആഘോഷിച്ചു തുടങ്ങും. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാസിലെ ക്രിസ്തുമസ് ഐലണ്ടിലാണ് 2025ന്റെ പുതുവത്സരപ്പിറവി. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് ക്രിസ്തുമസ് ഐലണ്ടില്‍ പുതുവത്സരം പിറക്കുന്നത്. പിന്നാലെ ഇന്ത്യന്‍ സമയം 3.45-ന് ന്യൂസിലന്‍ഡിലെ ചാറ്റം […]

World

അതിതീവ്ര വലത് പാര്‍ട്ടി എഎഫ്ഡിയ്ക്കുള്ള മസ്‌കിന്റെ പിന്തുണ; വിമര്‍ശിച്ച് ജര്‍മനി

ജര്‍മനിയിലെ തീവ്ര വലത് പാര്‍ട്ടിക്കായി ജര്‍മനിയിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ലോകത്തിലെ ഏറ്റവും സമ്പന്നന്‍ ഇലോണ്‍ മസ്‌ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. തീവ്ര വലത് പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിക്കുവേണ്ടി (എഎഫ്ഡി) മസ്‌ക് ഇടപെടുന്നതായി ജര്‍മന്‍ സര്‍ക്കാരിന്റെ വക്താവ് ക്രിസ്ത്യന്‍ ഹോഫ്മാന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി എഎഫ്ഡിയ്‌ക്കൊപ്പം നില്‍ക്കണമെന്ന് മസ്‌ക് നിരന്തരം […]

General

ഇനി ‘ജനറേഷൻ ബീറ്റ’; 2025 ജനുവരി ഒന്ന് മുതൽ പുതിയ ജനസംഖ്യാ ഗ്രൂപ്പിന്റെ ഉദയം

2025 ജനുവരി ഒന്ന് മുതൽ ജനറേഷൻ ബീറ്റ എന്ന പുതിയ ജനസംഖ്യാ ഗ്രൂപ്പ് ഉദയം ചെയ്യും. 2025-നും 2039-നും ഇടയിൽ ജനിച്ച കുട്ടികളായി നിർവചിക്കപ്പെട്ടിരിക്കുന്ന ഈ സംഘം 2035-ഓടെ ആഗോള ജനസംഖ്യയുടെ 16 ശതമാനം ആകുമെന്ന് പ്രതീക്ഷിക്കുന്നു. ജനറേഷൻ ബീറ്റയിൽ നിന്നുള്ള പലരും 22-ാം നൂറ്റാണ്ടിന്റെ ഉദയത്തിന് സാക്ഷ്യം […]

World

മലയാളി യുവതി നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കും; ഒരുമാസത്തിനകം ശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റിന്റെ അനുമതി

നയതന്ത്ര ഇടപെടലുകളൊന്നും ഫലം കാണാതെ വന്നതോടെ യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷ നടപ്പാക്കുന്നു. ഒരു മാസത്തിനകം ശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് അനുമതി നല്‍കി. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. വധശിക്ഷകാത്ത് കഴിയുന്ന നിമിഷ പ്രിയയെ കാണാന്‍ അമ്മ യെമനില്‍ […]

World

അബ്ദുൽ റഹീമിന്റെ മോചനം ഇനിയും വൈകും; കേസ് വീണ്ടും മാറ്റിവച്ചു

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം ഇനിയും വൈകും. കേസ് പരിഗണിക്കുന്നത് റിയാദ് കോടതി വീണ്ടും മാറ്റിവച്ചു. ജനുവരി പതിനഞ്ചിലേക്കാണ് കേസ് മാറ്റിയത്. ഇന്ത്യൻ സമയം 10.30 ന് റിയാദ് ക്രിമിനൽ കോടതി പരി​ഗണിക്കും. മകനെ വേഗം തിരിച്ചെത്തിക്കാൻ നടപടി വേണമെന്ന് അബ്ദുൽ റഹീമിന്റെ […]

World

യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു; അന്ത്യം നൂറാം വയസിൽ

യുഎസ് മുൻ പ്രസിഡന്റ് ജിമ്മി കാർട്ടർ അന്തരിച്ചു.100 വയസായിരുന്നു. രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. മനുഷ്യാവകാശങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നൽ നൽകിയ പ്രസിഡന്റായിരുന്നു കാർട്ടർ. ഡെമോക്രാറ്റുകാരനായ കാർട്ടർ 1977 മുതൽ 1981വരെ യുഎസ് പ്രസിഡന്റായിരുന്നു. കാൻസറിനെ അതിജീവിച്ച അദ്ദേഹം കഴിഞ്ഞ യുഎസ് തെര‍ഞ്ഞെടുപ്പിലും വോട്ട് ചെയ്യാനെത്തിയിരുന്നു.100 വയസ്സ് വരെ ജീവിച്ച […]