World

അബ്ദുൽ റഹീമിന്‍റെ കേസ് ഇന്ന് റിയാദ് കോടതി പരിഗണിക്കും

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കേസ് പരിഗണിക്കുക. മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുൽറഹീമും കുടുംബവും നിയമസഹായ സമിതിയും. ഓൺലൈൻ വഴി കോടതി കേസ് വിളിക്കുമ്പോൾ […]

World

ഇന്ത്യക്കാർക്ക് തിരിച്ചടി; ജനുവരി മുതൽ യുകെ വീസയ്ക്ക് ചെലവ് കൂടും, അറിയാം വിശദമായി

ലണ്ടന്‍: പുതു വര്‍ഷം പിറക്കുന്നതോടെ യു കെയിലെ സ്റ്റുഡന്റ് വിസ ചട്ടങ്ങളിലും കാതലായ മാറ്റങ്ങള്‍ വരികയാണ്. 2025 ജനുവരി 2 മുതലാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരിക. ഇതനുസരിച്ച് കൂടുതല്‍ പണം സ്വന്തം ചിലവിലേക്കായി ബാങ്ക് അക്കൗണ്ടില്‍ കരുതേണ്ടിവരും. ലണ്ടനിലാണ് നിങ്ങള്‍ പഠിക്കുന്നതെങ്കില്‍, പ്രതിമാസം 1,450 പൗണ്ട് വീതവും […]

World

അതിർത്തിയോട് ചേർന്ന് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മിക്കാനൊരുങ്ങി ചൈന; ആശങ്കയോടെ ഇന്ത്യ

ഇന്ത്യയുടെ അതിര്‍ത്തിയോട് ചേര്‍ന്ന് ടിബറ്റിലെ ബ്രഹ്‌മപുത്രയില്‍ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മിക്കാന്‍ അനുമതി നല്‍കി ചൈന. ഇത് നദീതിരത്തുള്ള സംസ്ഥാനങ്ങളായ ഇന്ത്യയിലും ബംഗ്ലാദേശിലും ആശങ്ക ഉയര്‍ത്തുന്നു. ബ്രഹ്‌മപുത്രയുടെ ടിബറ്റന്‍ നാമമായ യാര്‍ലുങ് സാങ്ബോ നദിയുടെ താഴ്വരയിലാണ് പദ്ധതി വരാന്‍ പോകുന്നതെന്ന് ഔദ്യോഗിക പ്രസ്താവന ഉദ്ധരിച്ച് സര്‍ക്കാര്‍ നടത്തുന്ന […]

Technology

മാരുതി 800 ന്റെ ഉപജ്ഞാതാവ്; സുസുകി മോട്ടോര്‍സ് മുന്‍ ചെയര്‍മാന്‍ ഒസാമു സുസുകി അന്തരിച്ചു

ടോകിയോ: സുസുകി മോട്ടോര്‍സിന്റെ മുന്‍ ചെയര്‍മാന്‍ ഒസാമു സുസുകി അന്തരിച്ചു. 94 വയസായിരുന്നു. കാന്‍സര്‍ രോഗബാധിതനായിരുന്നു. ഇന്ത്യയില്‍ ഏറെ ജനപ്രിയമായ മാരുതി 800 എന്ന കാറിന്റെ ഉപജ്ഞാതാവാണ്. സുസുകിയെ ആഗോളബ്രാന്‍ഡാക്കി വളര്‍ത്തുന്നതില്‍ ഒസാമു മുഖ്യപങ്കു വഹിച്ചു. മാരുതി ഉദ്യോഗിന് പുറമെ, ജനറല്‍ മോട്ടോര്‍സ്, ഫോക്‌സ്വാഗന്‍ കമ്പനികളുമായും ചേര്‍ന്ന് കാറുകള്‍ […]

Sports

മന്‍മോഹന്‍ സിങിന് ആദരം; മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ താരങ്ങള്‍ കളിക്കുന്നത് കറുത്ത ആം ബാന്‍ഡ് അണിഞ്ഞ്

അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് ആദരമര്‍പ്പിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ഫീല്‍ഡിനിറങ്ങിയത് കറുത്ത ആം ബാന്‍ഡ് ധരിച്ചാണ്. മന്‍മോഹന്‍ സിങിനോടുള്ള ആദരസൂചകമായാണ് ടീമംഗങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിക്കുന്നതെന്ന് ബിസിസിഐ എക്‌സില്‍ കുറിച്ചിട്ടുണ്ട്. […]

World

ഡൊണാള്‍ഡ് ട്രംപിന്റെ എഐ ഉപദേശകനായി ഇന്ത്യന്‍-അമേരിക്കന്‍ ശ്രീറാം കൃഷ്ണന്‍

ട്രംപായാലും ബൈഡനായാലും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ വംശജരുടെ സാന്നിധ്യം വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ ക്യാബിനറ്റിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സീനിയര്‍ വൈറ്റ് ഹൗസ് പോളിസി അഡൈ്വസറായി ഇന്ത്യന്‍-അമേരിക്കന്‍ സംരംഭകനും വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുമായ ശ്രീറാം കൃഷ്ണന്‍ നിയമിതനായിരിക്കുന്നത്.അമേരിക്കന്‍ പ്രസിഡന്റിനോടൊപ്പം വൈസ് പ്രസിഡന്റും 15 എക്‌സിക്യൂട്ടീവ് ഡിപ്പാര്‍ട്ടുമെന്റ് തലവന്മാരും ഉള്‍പ്പെടുന്ന […]

World

കാർ പാഞ്ഞുകയറി ഉണ്ടായ അപകടം, സൗദി ജർമനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി വെളിപ്പെടുത്തൽ; അപകടം ഭീകരാക്രമണമെന്ന് ഉറപ്പിച്ച് ജർമനി

ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി ഉണ്ടായ അപകടം ഭീകരാക്രമണമാണെന്ന് ഉറപ്പിച്ച് ജർമൻ സുരക്ഷാ സേന. കാർ ഓടിച്ചിരുന്ന താലിബിന്റെ എക്‌സ് അക്കൗണ്ടിൽ തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പോസ്റ്റുകൾ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് സൗദി അറേബ്യ ജർമ്മൻ അധികൃതർക്ക് താലിബിനെക്കുറിച്ച് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ജെർമനിയിൽ അത്യാഹിതം […]

World

ജസ്റ്റിൻ ട്രൂഡോ സർക്കാർ പ്രതിസന്ധിയിൽ; മന്ത്രി സഭയിൽ അഴിച്ചുപണി, പുതിയതായി എട്ട് മന്ത്രിമാർ

കാനഡയിൽ ജസ്റ്റിൻ ട്രൂഡോ സർക്കാർ പ്രതിസന്ധിയിൽ. രാജിവെയ്ക്കണമെന്ന ആവശ്യം പാർട്ടിക്കകത്തും ഉയരുന്നതിനിടെ ട്രൂഡോ മന്ത്രിസഭ പുന:സംഘടിപ്പിച്ചു. എട്ട് പുതിയ മന്ത്രിമാരെ ആണ് നിയമിച്ചത്. വെള്ളിയാഴ്ച നടന്ന മന്ത്രിസഭാ അഴിച്ച് പണിയിൽ മന്ത്രി സഭയിലെ മൂന്നിൽ ഒന്ന് അംഗങ്ങളേയും മാറ്റിയിട്ടുണ്ട് ജസ്റ്റിൻ ട്രൂഡോ. വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സൂചന നൽകിയവർക്കാണ് […]

World

അമേരിക്കയിൽ നിന്ന് യൂറോപ്പിലേക്കുള്ള എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും ഇറക്കുമതി കൂട്ടണമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

അമേരിക്കയിൽ നിന്ന് യൂറോപ്പിലേക്കുള്ള എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും ഇറക്കുമതി കൂട്ടണമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അനുസരിച്ചില്ലെങ്കിൽ അമേരിക്കയിലേക്കുള്ള യൂറോപ്യൻ സാധനങ്ങളുടെ ചുങ്കം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചർച്ചക്ക്‌ തയ്യാറെന്ന് യുറോപ്യൻ യൂണിയൻ അറിയിച്ചിട്ടുണ്ട്. ഇന്ധനവും എണ്ണയുമെല്ലാം അമേരിക്കയിൽ നിന്ന് വാങ്ങണമെന്നും അല്ലെങ്കിൽ ഉയർന്ന താരിഫുകൾ ഈടാക്കുമെന്നുമാണ് […]

World

ക്രിസ്മസ് – ന്യൂയർ ആഘോഷമാക്കാൻ ഹെറിഫോഡ് കേരളീയം കൂട്ടായ്മയുടെ ‘കുടുംബസംഗമം’ ഡിസംബർ 29ന്

യു കെ, ഹെറിഫോഡ്:  ക്രിസ്മസ് – ന്യൂയർ ആഘോഷമാക്കാൻ ഹെറിഫോഡ് കേരളീയം കൂട്ടായ്മയുടെ ‘കുടുംബസംഗമം’ ഡിസംബർ 29ന് നടക്കും. ഹെറിഫോഡിലെ ഹാംപ്ടൺ ബിഷപ്പ് വില്ലജ് ഹാളിൽ ഞായറാഴ്ച നാല് മണിക്ക് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. വിവിധ കലാപരിപാടികളോടെ നടക്കുന്ന ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ പ്രശസ്ത വയലിനിസ്റ് അക്ഷയുടെ വയലിൻ […]