World

‘ഇന്ത്യ ഭാരിച്ച നികുതി ചുമത്തിയാൽ അതേ നികുതി ഞങ്ങളും ചുമത്തും’; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഡോണാൾഡ് ട്രംപ്

അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ വലിയ നികുതി ചുമത്തിയാൽ അതേ നികുതി അമേരിക്ക ചുമത്തുമെന്ന് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനയുമായുള്ള വ്യാപാര കരാറിനെക്കുറിച്ചുള്ള മാധ്യമപ്രവത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇന്ത്യയും ബ്രസീലും പോലുള്ള രാജ്യങ്ങൾ ചില അമേരിക്കൻ ഉൽപന്നങ്ങൾക്ക് വലിയ തീരുവ ചുമത്തുന്നു. ഇന്ത്യ ഞങ്ങളോട് 100 […]

World

കാൻസർ വാക്‌സിൻ വികസിപ്പിച്ചെടുത്ത് റഷ്യ; 2025 ൽ സൗജന്യ വിതരണം

കാൻസർ വാക്സിൻ വികസിപ്പിച്ചെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയം. കാൻസറിനെതിരെ എംആർഎൻഎ വാക്സിൻ വികസിപ്പിച്ചുവെന്നാണ് പ്രഖ്യാപനം. റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ റേഡിയോളജി മെഡിക്കൽ റിസ‍ർച്ച് സെൻ്റർ ജനറൽ ഡയറക്ടർ ആൻഡ്രി കപ്രിൻ ആണ് ഇക്കാര്യം അറിയിച്ചത്.വാക്‌സിൻ 2025 ആദ്യം തന്നെ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. കാൻസർ […]

World

വീണ്ടും നിരാശ; അബ്ദുൽ റഹീമിന്റെ മോചന ഹർജിയിൽ വിധി പറയുന്നത് വീണ്ടും മാറ്റി

സൗദി അറേബ്യ റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നത് വീണ്ടും കോടതി മാറ്റിവെച്ചു. മോചന ഉത്തരവ് പ്രതീക്ഷിച്ചിരുന്ന അബ്ദുൽ റഹീമിൻ്റെ കുടുംബത്തിന് വേദനയായി കോടതി നടപടികൾ നീളുകയാണ്. സാങ്കേതിക തടസ്സങ്ങളാൽ കോടതി നടപടികൾ ഉണ്ടാകാത്തതാണ് വിധി […]

World

18 വർഷത്തെ സൗദി ജയിൽ വാസത്തിന് അറുതി? അബ്ദുല്‍ റഹീമിന്റെ കേസിൽ ഇന്ന് വിധി

റിയാദ്: സൗദി പൗരന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ 18 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസിൽ കോടതി ഇന്ന് വിധി പ്രസ്താവിക്കും. ഇന്ത്യൻ സമയം വൈകീട്ട് മൂന്നു മണിയ്ക്കാണ് റിയാദ് ക്രിമിനല്‍ കോടതി വിധി പ്രസ്താവിക്കുക. ഞായറാഴ്ച നടന്ന സിറ്റിങ്ങിനൊടുവില്‍ വിധി […]

World

2034 ലോകകപ്പ് ഫുട്‌ബോള്‍ സൗദി അറേബ്യയില്‍; സ്ഥിരീകരിച്ച് ഫിഫ

2034-ലെ പുരുഷ ഫുട്‌ബോള്‍ ലോകകപ്പിന് ആദ്യമായി സൗദി അറേബ്യ വേദിയാകും. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ 2030 ടൂര്‍ണമെന്റിന് സംയുക്ത ആതിഥേയത്വം വഹിക്കുമെന്നും ഫിഫ സ്ഥിരീകരിച്ചു. ലോക ഫുട്‌ബോള്‍ മാമാങ്കത്തിന്റെ നൂറാം വാര്‍ഷികത്തിലാണ് 2030 ലോക കപ്പ് നടക്കുക. അര്‍ജന്റീന, പരാഗ്വേ, ഉറുഗ്വേ എന്നിവിടങ്ങളില്‍ മൂന്ന് മത്സരങ്ങള്‍ […]

World

സാങ്കേതിക പ്രശ്നം; ബിആർപി കാർഡുകൾ ഓൺലൈനാക്കാനുള്ള സമയ പരിധി നീട്ടി യുകെ

ലണ്ടൻ: ബ്രിട്ടനിലുള്ള വിദേശികളുടെബയോമെട്രിക് റസിഡൻ്റ് പെർമിറ്റുകൾ അഥവാ ബിആർപി കാർഡുകൾ ഓൺലൈൻ ഫോർമാറ്റിലേക്ക് മാറ്റാനുള്ള കാലാവധി മൂന്നു മാസം കൂടി നീട്ടി. ഡിസംബർ 31നകം എല്ലാ ബിആർപി കാർഡുകളും ഇയു സെറ്റിൽമെന്റ് വീസ സ്കീമും (ഇയുഎസ്എസ്) ബയോമെട്രിക് റസിഡൻസ് കാർഡുകളും (ബിആർസി) യുകെ വീസ അക്കൗണ്ടുകൾ വഴി ഓൺലൈൻ […]

India

നിയുക്ത കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം നാളെ വത്തിക്കാനിൽ

നിയുക്ത കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന്റെ സ്ഥാനാരോഹണം നാളെ. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ ഫ്രാൻസിസ് മാർപാപ്പയാണ് ആർച്ച് ബിഷപ്പ് ജോർജ് ജേക്കബ് കൂവക്കാടിനെ മറ്റ് ഇരുപതുപേരോടൊപ്പം കർദിനാളായി നിയമിക്കുക. നാളെ ഇന്ത്യൻ സമയം രാത്രി 9 ന് വത്തിക്കാനിലാണ് സ്ഥാനാരോഹണ ചടങ്ങ് നടക്കുന്നത്. തുടർന്ന് ഇന്ത്യൻ സമയം രാത്രി […]

Entertainment

ഓസ്കാർ പ്രാഥമിക പട്ടികയിൽ ഇടം നേടി ആടുജീവിതത്തിലെ ഗാനങ്ങൾ

മലയാള സിനിമയുടെ അഭിമാനമായി മാറിയ ബ്ലെസി ചിത്രം ആടുജീവിതം ഓസ്കർ പുരസ്കാരത്തിലേക്ക് ഒരു ചുവടു കൂടി അടുക്കുന്നു. ചിത്രത്തിലെ ‘ഇസ്തിഗ്ഫർ’ , ‘പുതുമഴ’ എന്നീ ഗാനങ്ങളും ചിത്രത്തിന്റെ ഒറിജിനൽ സ്കോറുമാണ് ഓസ്കർ പുരസ്കാരത്തിന്റെ പ്രാഥമിക പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. മികച്ച ഒറിജിനൽ ഗാനത്തിനും മികച്ച ഒറിജിനൽ സ്കോറിനുമുള്ള ഓസ്കർ […]

Business

ഡോളറിന് പകരം പുതിയ കറന്‍സി സൃഷ്ടിച്ചാല്‍ നൂറ് ശതമാനം താരിഫ്; ഇന്ത്യ അടക്കമുള്ള ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് ട്രംപിന്റെ ഭീഷണി

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഡോളറിന് എതിരാളിയായി പുതിയ കറന്‍സി സൃഷ്ടിക്കാന്‍ ബ്രിക്‌സ് രാജ്യങ്ങള്‍ തയ്യാറായാല്‍ 100 ശതമാനം തീരുവ ചുമത്തുമെന്ന ഭീഷണിയുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘ബ്രിക്‌സ് രാജ്യങ്ങള്‍ ഡോളറില്‍ നിന്ന് മാറാന്‍ ശ്രമിക്കുകയാണെങ്കില്‍ നോക്കിനില്‍ക്കുന്നത് ഞങ്ങള്‍ അവസാനിപ്പിക്കും’- ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ബ്രസീല്‍, ഇന്ത്യ, റഷ്യ, […]

World

പതിനാറിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഫെയ്‌ബുകും ഇൻസ്റ്റയുമൊന്നും വേണ്ട; പുതിയ ചട്ടവുമായി ഓസ്ട്രേലിയ

ഓസ്ട്രേലിയയയിൽ കുട്ടികൾക്കും കൗമാരക്കാർക്കും സമൂഹമാധ്യമങ്ങൾ വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. 16 വയസിന് താഴെ പ്രായമുള്ളവർക്ക് സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ട് എടുക്കുന്നതിനാണ് നിരോധനം ഏർപ്പെടു്തിയത്. ഈ നയം അടുത്ത വർഷം രാജ്യത്ത് നിലവിൽ വരും. ഇത് പാലിക്കുന്നതിനായി കുട്ടികൾക്ക് അക്കൗണ്ട് എടുക്കാൻ പറ്റാത്ത തരത്തിൽ ആപ്പുകളിൽ മാറ്റം കൊണ്ടുവരണമെന്ന് ഓസ്ട്രേലിയൻ […]