World

‘ഇങ്ങനെയാവണം പ്രധാനമന്ത്രി’; നരേന്ദ്രമോദിയെ പ്രശംസിച്ച് ഇതിഹാസ നായകന്‍ ക്ലൈവ് ലോയ്ഡ്

ജോര്‍ജ്ടൗണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ഇതിഹാസ ക്രിക്കറ്റ് താരം ക്ലൈവ് ലോയ്ഡ്. ഇങ്ങനെയുള്ള പ്രധാനമന്ത്രിമാരാണ് നാടിന് ആവശ്യമെന്ന് ലോയ്ഡ് പറഞ്ഞു. ഗയാനയില്‍ വച്ച് പ്രധാനമന്ത്രി മോദിയെ കണ്ട ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം. 1975, 1979 ഏകദിന ലോകകപ്പുകളില്‍ വെസ്റ്റിന്‍ഡീസിനെ വിജയത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ ക്ലൈവ് ലോയ്ഡ്, ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്ന […]

Technology

ബജറ്റ് ഫ്രണ്ട്‌ലി സ്‌മാര്‍ട്ട്ഫോണുമായി ആപ്പിള്‍

കാലിഫോര്‍ണിയ: ബജറ്റ് ഫ്രണ്ട്‌ലി സ്‌മാര്‍ട്ട്ഫോണുമായി ആപ്പിള്‍. ഐഫോണ്‍ എസ്ഇ 4 അടുത്ത വര്‍ഷം മാര്‍ച്ചില്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 48 മെഗാപിക്‌സല്‍ ക്യാമറയും, ആപ്പിള്‍ ഇന്‍റലിജന്‍സും അപ്‌ഡേറ്റഡ് ബാറ്ററിയുമാണ് സവിശേഷത. ഫ്ലാഗ്‌ഷിപ്പ് ലെവല്‍ ഫീച്ചറുകളുള്ള ബജറ്റ്-ഫ്രണ്ട്‌ലി സ്‌മാര്‍ട്ട്‌ഫോണായിരിക്കും ഐഫോണ്‍ എസ്ഇ 4. ഐഫോണ്‍ 16ലെ പ്രധാന സവിശേഷതകളായ ആക്ഷന്‍ ബട്ടണ്‍, ആപ്പിള്‍ […]

World

പാശ്ചാത്യ രാജ്യങ്ങള്‍ക്കും ഉക്രെയ്‌നുമെതിരെ ആണവായുധങ്ങള്‍ പ്രയോഗിക്കാം; ഉത്തരവില്‍ ഒപ്പിട്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍

പാശ്ചാത്യ രാജ്യങ്ങള്‍ക്കും ഉക്രെയ്നുമെതിരെ ആവശ്യമുള്ളപ്പോള്‍ ആണവായുധങ്ങള്‍ ഉപയോഗിക്കാമെന്ന ഉത്തരവില്‍ ഒപ്പിട്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ഉക്രെയ്നിനെതിരായ റഷ്യയുടെ ആക്രമണത്തിന്റെ 1,000-ാം ദിവസത്തിലാണ് പുടിന്‍ ഉത്തരവില്‍ ഒപ്പിട്ടത്. റഷ്യയ്ക്കുള്ളിലെ സൈനിക കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതിന് അമേരിക്ക ഉക്രെയ്‌ന് അനുമതി നല്‍കിയതിന് പിന്നാലെയാണ് റഷ്യയുടെ സുപ്രധാന […]

World

മോദിയെ കാണുന്നത് സന്തോഷമെന്ന് ജോര്‍ജിയ മെലോണി, ജി 20 ഉച്ചകോടിയില്‍ ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

റിയോ ഡി ജനീറോ: ജി 20 ഉച്ചകോടിക്കായി ബ്രസീലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികള്‍ ചര്‍ച്ച ചെയ്തു. ഇറ്റലി, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുമുള്ള നേതാക്കളുമായാണ് മോദി കൂടിക്കാഴ്ച നടത്തിയത്. നൈജീരിയയിലെ ദ്വിദിന പര്യടനം […]

World

ഹരിണി അമരസൂര്യ ശ്രീലങ്കന്‍ പ്രധാനമന്ത്രി; വീണ്ടും നിയമിച്ച് ദിസനായകെ

കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി ഹരിണി അമരസൂര്യയെ വീണ്ടും തെരഞ്ഞെടുത്തു. പ്രസിഡന്റ് അനുര കുമാര ദിസനായകെയാണ് പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ദിസനായകെയുടെ നാഷണല്‍ പീപ്പിള്‍സ് പവര്‍ (എന്‍പിപി) ഭൂരിപക്ഷം നേടിയതിന് പിന്നാലെയാണ് പുതിയ മന്ത്രിസഭയെ പ്രസിഡന്റ് പ്രഖ്യാപിച്ചത്. ഈ വര്‍ഷം സെപ്റ്റംബര്‍ 24 മുതല്‍ ലങ്കയുടെ പ്രധാനമന്ത്രിയായി സേവനം […]

World

വേദമന്ത്രങ്ങള്‍ ഉരുവിട്ട് ബ്രസീലില്‍ മോദിക്ക് വരവേല്‍പ്പ്; ജി20 ഉച്ചകോടിക്ക് ഇന്ന് തുടക്കം

റിയോ ഡി ജനീറോ: ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ബ്രസീലില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അത്യുജ്വല വരവേല്‍പ്പ്. ബസിലീലെ വേദപണ്ഡിതന്‍മാര്‍ സംസ്‌കൃതമന്ത്രങ്ങള്‍ ഉരുവിട്ടാണ് നരേന്ദ്രമോദിയെ സ്വീകരിച്ചത്. സ്്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന സംഘം മോദിയുടെ സാന്നിധ്യത്തില്‍ സംസ്‌കൃത ശ്ലോകങ്ങള്‍ ആലപിക്കുകയും ചെയ്തു. ഇന്ത്യന്‍ പരാമ്പരഗത വസ്ത്രങ്ങള്‍ അണിഞ്ഞായിരുന്നു സ്വീകരണം. അവരുടെ സംസ്‌കൃത പാരായണം […]

World

‘ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ ഉദ്ദേശ്യമില്ല’; ബൈഡന്‍ ഭരണകൂടത്തിന് ഇറാന്റെ സന്ദേശം

ഡോണള്‍ഡ് ട്രംപിനെ കൊലപ്പെടുത്താനുള്ള പദ്ധതികള്‍ നിഷേധിച്ച് ജോ ബൈഡന്‍ ഭരണകൂടത്തിന് സന്ദേശം അയച്ച് ഇറാന്‍. ട്രംപിന്റെ ജീവനുവേണ്ടിയുള്ള ഏതൊരു ശ്രമവും ”യുദ്ധമായി” കണക്കാക്കുമെന്ന് ബൈഡന്‍ ഭരണകൂടം സെപ്റ്റംബറില്‍ ഇറാന് മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് ഈ സംഭവവികാസമുണ്ടായതെന്ന് ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വാഷിങ്ടണും ടെഹ്റാനും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ […]

World

വിശ്വസ്തരെ ഒപ്പം നിർത്തി ഡൊണാൾഡ് ട്രംപിന്‍റെ കാബിനറ്റ് പ്രഖ്യാപനം

കാബിനറ്റിലേക്ക് കൂടുതൽ വിശ്വസ്തരെ പ്രഖ്യാപിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മാർക്കോ റൂബിയോ പുതിയ വിദേശകാര്യ സെക്രട്ടറിയാകും. ഫ്ലോറിഡയിൽ നിന്നുള്ള യുഎസ് സെനറ്ററാണ് റൂബിയോ. പുതുതായി പാർട്ടിയിലെത്തിയ തുൾസി ഗബാർഡ് നാഷണൽ ഇന്റലിജൻസ് ഡയറക്ടറാകും.ട്രംപിന്റെ വിശ്വസ്തനും ഫ്ലോറിഡയിൽ നിന്നുള്ള ജനപ്രതിനിധിയുമായ മാറ്റ് ഗേറ്റ്സ് പുതിയ അറ്റോർണി ജനറലാകും. […]

Entertainment

അവിശ്വസനീയ സ്റ്റണ്ടുമായി ടോം ക്രൂസിന്റെ അവസാന മിഷൻ ഇംപോസിബിൾ ചിത്രം

ഹോളിവുഡ് സൂപ്പർതാരം ടോം ക്രൂസിന്റെ 28 വർഷം നീണ്ട മിഷൻ ഇംപോസിബിൾ സിനിമാ പരമ്പര അതിന്റെ അവസാനത്തിലേക്ക് എത്തുന്നു. അടുത്ത വർഷം മെയ് 25 ന് റിലീസ് ചെയ്യാനൊരുങ്ങുന്ന മിഷൻ ഇംപോസിബിൾ പരമ്പരയിലെ 8-ാം ചിത്രമായ ‘മിഷൻ ഇംപോസിബിൾ ദി ഫൈനൽ റെക്കണിങ്’ ന്റെ ടീസർ ട്രെയ്‌ലർ ഇന്നലെ […]

India

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (SDS) വിസ സ്‌കീം അവസാനിപ്പിച്ച് കാനഡ

ഉന്നത പഠനത്തിനായി കാനഡയിലേക്ക് പോകാനായി തയാറെടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി. സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം പ്രോഗ്രാം ( SDS) കാനഡ അവസാനിപ്പിച്ചു. ഇന്ത്യ അടക്കം 13 രാജ്യങ്ങളിലേക്കുള്ള എസ്ഡിഎസ് വിസ സ്‌കീം ആണ് അവസാനിപ്പിച്ചത്. 2018ല്‍ നല്‍കാന്‍ തുടങ്ങിയ സേവനമാണ് കാനഡ അടിയന്തരമായി അവസാനിപ്പിക്കുന്നത്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുല്യപരിഗണന […]