World

പ്രായപൂർത്തിയകാത്ത കുട്ടിയെ അമേരിക്കയിലെത്തിച്ച് ജോലി ചെയ്യിച്ച് പണം തട്ടിയ ദമ്പതികൾക്ക് തടവ് ശിക്ഷ

വാഷിംഗ്ടൺ : സ്‌കൂളിൽ ചേർക്കാനെന്ന വ്യാജേന ബന്ധുവായ പ്രായപൂർത്തിയാകാത്ത കുട്ടിയെ അമേരിക്കയിലേക്ക് കൊണ്ടുവന്ന് നിർബന്ധിച്ച് ജോലി ചെയ്യിച്ച ദമ്പതികൾക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. സ്‌കൂളിൽ ചേർക്കാം എന്ന വ്യാജേനയാണ് കുട്ടിയെ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കൊണ്ടുവന്നത്. എന്നാൽ സ്‌കൂളിൽ ചേർക്കാതെ കുട്ടിയെ മൂന്ന് വർഷത്തിലേറെ പെട്രോൾ പമ്പിലും […]

World

സഭയിൽ പ്രതിപക്ഷത്തിന്റെ ശബ്ദം കേൾക്കണം, അത് ഇന്ത്യയുടെ ശബ്ദമാണ്’; ഓം ബിർളയെ അഭിനന്ദിച്ച് രാഹുൽ

ന്യൂഡല്‍ഹി: 18ാം ലോക്സഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിർളയെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. പ്രതിപക്ഷത്തിന്‍റെ ശബ്ദം കേൾക്കണമെന്ന് രാഹുൽ ​ഗാന്ധി ഈ ലോക്സഭയിലെ തന്റെ ആദ്യ പ്രസംഗത്തിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റേത് ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദമാണ്. പ്രതിപക്ഷത്തെ നിശബ്ദമാക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും ശബ്ദം മുഴങ്ങാൻ അനുവദിക്കണമെന്നും സ്പീക്കറോട് രാഹുൽ […]

World

സെൻസസ് നടത്താത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

ഇന്ത്യയിൽ അവസാനമായി സെൻസസ് നടന്നത് 2011ലാണ്. ട്രൈബൽവിഭാഗത്തിൽപ്പെട്ട കുട്ടികൾക്കുള്ള സ്കൂൾ നിർമ്മാണം ഉൾപ്പടെയുള്ള നിരവധി ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിൽ സെൻസസിന് വലിയ പങ്കാണുള്ളത്. 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് കൊവിഡ്-19 കാരണം മാറ്റിവെയ്ക്കുകയാണുണ്ടായത്. 233 രാജ്യങ്ങളിൽ വെറും 44 രാജ്യങ്ങൾ മാത്രമാണ് ഇനിയും സെൻസസ് നടത്താനുള്ളത്. യുക്രെയിൻ, യെമൻ, സിറിയ, മ്യാൻമർ, […]

World

ചന്ദ്രന്റെ വിദൂരവശത്തുനിന്ന് മണ്ണും കല്ലുകളും ശേഖരിച്ച് ഭൂമിയിലെത്തിച്ച ആദ്യ രാജ്യമമെന്ന ചരിത്രം കുറിച്ച് ചൈന

ചന്ദ്രന്റെ വിദൂരവശത്തുനിന്ന് മണ്ണും കല്ലുകളും ശേഖരിച്ച് ഭൂമിയിലെത്തിച്ച ആദ്യ രാജ്യമമെന്ന ചരിത്രം കുറിച്ച് ചൈന. മേയ് മൂന്നിന് ഹൈനാൻ പ്രവിശ്യയിൽനിന്ന് വിക്ഷേപിച്ച ചാങ്’ഇ-6 പേടകം ദൗത്യം പൂര്‍ത്തിയാക്കി ഇന്ന് മംഗോളിയയുടെ ഉൾഭാഗത്തുള്ള സിസിവാങ് ബാനർ മേഖലയിലെ ലാൻഡ് ചെയ്തു. ചൈനീസ് ചന്ദ്രദേവതയുടെ പേരിലുള്ള ചാങ്’ഇ-6 ആളില്ലാ പേടകം ജൂൺ […]

World

സര്‍ഫിങ്ങിനിടെ സ്രാവിന്റെ ആക്രമണം: ‘പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍’ ഫെയിം തമായോ പെറി കൊല്ലപ്പെട്ടു

വിഖ്യാത ഹോളിവുഡ് ചിത്രമായ ‘പൈറേറ്റ്സ് ഓഫ് ദി കരീബിയൻ’ സിനിമകളിലൂടെ പ്രസ്തനായ ചലച്ചിത്ര താരം തമായോ പെറി സര്‍ഫിങ്ങിനിടെ സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹവായിലെ ‘ഗോട്ട് ഐലന്‍ഡിലാണ് പെറിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു കാലും കയ്യും നഷ്ടപ്പെട്ട നിലയിലായിരുന്നു മൃതദേഹം. നാല്‍പ്പത്തിയൊമ്പതുകാരനായ പെറി ഹവായിലെ ഒ’ആഹു ബീച്ചിൽ […]

World

റഷ്യയിൽ ക്രൈസ്തവ-ജൂത ആരാധനാലയങ്ങളിൽ വെടിവയ്പ്പ്; മരണസംഖ്യ 15 കടന്നു

റഷ്യയിൽ ക്രൈസ്തവ- ജൂത ആരാധനാലയങ്ങളിൽ തോക്കുധാരികൾ നടത്തിയ വെടിവയ്പ്പിൽ പോലീസ് ഉദ്യോഗസ്ഥർ അടക്കം നിരവധി പേർ കൊല്ലപ്പെട്ടു. മുസ്ലീം ജനസംഖ്യ കൂടുതലുള്ള റഷ്യൻ പ്രദേശമായ ഡാഗെസ്താനിലായിരുന്നു സംഭവം. ഞായറാഴ്ച നടന്ന സംഭവത്തിൽ മേഖലയിലെ രണ്ട് ഓർത്തഡോക്സ് പള്ളികൾക്കും ഒരു സിനഗോഗിനും പോലീസ് പോസ്റ്റിനും നേരെ വെടിയുതിർത്തതായി അധികൃതർ അറിയിച്ചു. […]

World

യുഎസ് പൗരത്വമുള്ളവരുടെ പങ്കാളികൾക്ക് സ്ഥിര താമസ വിസ

അഞ്ച് ലക്ഷത്തോളം കുടിയേറ്റക്കാർക്ക് പ്രയോജനം ലഭിക്കുന്ന പുതിയ പൗരത്വനയവുമായി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. അമേരിക്കൻ പൗരത്വമുള്ളവരുടെ ജീവിതപങ്കാളികൾക്കാണ് ഈ ഉദാരനടപടി വഴി പ്രയോജനം ലഭിക്കുന്നത്. പൗരത്വമുള്ളവരുടെ കുടിയേറ്റക്കാരായ പങ്കാളികൾക്ക് സ്ഥിരതാമസാനുമതിക്ക് അപേക്ഷിക്കാനാകും. സ്ഥിരതാമസത്തിന് അനുമതി ലഭിച്ചാൽ യുഎസ് പൗരത്വത്തിനും അപേക്ഷിക്കാം. കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തണമെന്ന റിപ്പബ്ളിക്കൻ എതിരാളിയും […]

Sports

കോപ്പയും ഫുട്‍ബോൾ ആവേശത്തിൽ നിറയുന്നു; ആദ്യ മത്സരത്തിൽ അർജന്റീന കാനഡയ്‌ക്കെതിരെ

ന്യൂയോർക്ക്: യൂറോകപ്പ് ഫുട്‍ബോൾ ആവേശത്തിന് പിന്നാലെ ഫുട്‍ബോൾ ആരവത്തിൽ മുങ്ങി ലാറ്റിനമേരിക്കയുടെ കോപ്പയും. നാളെ പുലർച്ചെ 5:30ന് ലോക ചാമ്പ്യൻമാരായ അർജന്‍റീനയും കാനഡയും തമ്മിൽ ഏറ്റുമുട്ടുന്നതോടെ കോപ്പ അമേരിക്ക ടൂർണമെന്റിന് കിക്കോഫാകും. അമേരിക്കയിൽ മെസ്സി സൃഷ്ടിച്ച സോക്കർ ജ്വരത്തിലേക്കാണ് ഇത്തവണത്തെ കോപ്പ ടൂർണമെന്റ് എത്തുന്നത്. അമേരിക്കൻ മേജർ ലീഗ് […]

World

ഹർദീപിന്റെ കൊലപാതകവും വർധിക്കുന്ന കുടിയേറ്റവും; കാനഡയിൽ പൊതുജനാഭിപ്രായം ഇന്ത്യയ്‍ക്കെതിരെന്ന് സർവേ

കനേഡിയൻ പൗരന്മാർക്കിടയിൽ ഇന്ത്യയെക്കുറിച്ചുള്ള പൊതുബോധം മാറിയതായി സർവേ റിപ്പോർട്ട്. ഖാലിസ്ഥാൻ അനുകൂലിയായിരുന്ന ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവും ഇന്ത്യക്കെതിരെയുള്ള ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണ് കാനഡയിൽ പൊതുജനാഭിപ്രായം ഇന്ത്യക്കെതിരായി വരുന്നതെന്നാണ് സർവേ പറയുന്നത്. കുടിയേറ്റത്തിനെതിരായ വികാരവും ഇന്ത്യക്കാർക്കെതിരെ നിഷേധാത്മക മനോഭാവം കൂടുന്നതിന് കാരണമായിട്ടുണ്ട്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പോളിങ് ഏജൻസിയായ ആംഗസ് റീഡ് […]

World

കുടിയേറ്റക്കാരായ അഞ്ച് ലക്ഷം പങ്കാളികൾക്ക് പൗരത്വം നൽകാൻ അമേരിക്ക

വാഷിങ്ടൺ: അമേരിക്കൻ പൗരന്മാരുടെ, കുടിയേറ്റക്കാരായ പങ്കാളികൾക്ക് പൗരത്വം നൽകാൻ ഒരുങ്ങി രാജ്യം. പ്രസിഡന്റ് ജോ ബൈഡൻ ആണ് അഞ്ച് ലക്ഷം പേ‌ർക്ക് പൗരത്വം നൽകുന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ ഇമിഗ്രേഷൻ നിയമങ്ങൾ കാരണം വേർപിരിഞ്ഞ് താമസിക്കേണ്ടി വരുന്ന കുടുംബങ്ങൾക്ക് സഹായമാവുകയാണ് ലക്ഷ്യം. നിയമവിരുദ്ധമായി അതിർത്തി കടന്നെത്തിയവർ സ്വന്തം രാജ്യത്തേക്ക് […]