World

ഹർദീപിന്റെ കൊലപാതകവും വർധിക്കുന്ന കുടിയേറ്റവും; കാനഡയിൽ പൊതുജനാഭിപ്രായം ഇന്ത്യയ്‍ക്കെതിരെന്ന് സർവേ

കനേഡിയൻ പൗരന്മാർക്കിടയിൽ ഇന്ത്യയെക്കുറിച്ചുള്ള പൊതുബോധം മാറിയതായി സർവേ റിപ്പോർട്ട്. ഖാലിസ്ഥാൻ അനുകൂലിയായിരുന്ന ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവും ഇന്ത്യക്കെതിരെയുള്ള ആരോപണങ്ങളുടെയും പശ്ചാത്തലത്തിലാണ് കാനഡയിൽ പൊതുജനാഭിപ്രായം ഇന്ത്യക്കെതിരായി വരുന്നതെന്നാണ് സർവേ പറയുന്നത്. കുടിയേറ്റത്തിനെതിരായ വികാരവും ഇന്ത്യക്കാർക്കെതിരെ നിഷേധാത്മക മനോഭാവം കൂടുന്നതിന് കാരണമായിട്ടുണ്ട്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പോളിങ് ഏജൻസിയായ ആംഗസ് റീഡ് […]

World

കുടിയേറ്റക്കാരായ അഞ്ച് ലക്ഷം പങ്കാളികൾക്ക് പൗരത്വം നൽകാൻ അമേരിക്ക

വാഷിങ്ടൺ: അമേരിക്കൻ പൗരന്മാരുടെ, കുടിയേറ്റക്കാരായ പങ്കാളികൾക്ക് പൗരത്വം നൽകാൻ ഒരുങ്ങി രാജ്യം. പ്രസിഡന്റ് ജോ ബൈഡൻ ആണ് അഞ്ച് ലക്ഷം പേ‌ർക്ക് പൗരത്വം നൽകുന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ ഇമിഗ്രേഷൻ നിയമങ്ങൾ കാരണം വേർപിരിഞ്ഞ് താമസിക്കേണ്ടി വരുന്ന കുടുംബങ്ങൾക്ക് സഹായമാവുകയാണ് ലക്ഷ്യം. നിയമവിരുദ്ധമായി അതിർത്തി കടന്നെത്തിയവർ സ്വന്തം രാജ്യത്തേക്ക് […]

World

തെക്കൻ ചൈനാക്കടലിൽ ചൈന – ഫിലിപ്പീൻസ് കപ്പലുകൾ കൂട്ടിയിടിച്ച് അപകടം

ബീജിങ് : തർക്കമേഖലയായ തെക്കൻ ചൈനാക്കടലിൽ ചൈനയുടെയും ഫിലിപ്പീൻസിൻറെയും കപ്പലുകൾ കൂട്ടിയിടിച്ചു. ചൈന അവകാശവാദമുന്നയിക്കുന്ന ഫിലിപ്പീൻസ് ദ്വീപായ സെക്കൻഡ് തോമസ് ഷോളിലാണ് കപ്പൽ അപകടമുണ്ടായിരിക്കുന്നത്. ഫിലിപ്പീൻസ് കപ്പലാണ് അപകടമുണ്ടാക്കിയതെന്നാണ് ചൈനീസ് തീര സംരക്ഷണ സേനയുടെ അവകാശവാദം. എന്നാൽ അപകടത്തോട് ഫിലിപ്പീൻസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ‌ചൈനയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ച് […]

World

കുവൈത്തില്‍ വീണ്ടും തീപിടുത്തം 9 ഇന്ത്യക്കാര്‍ക്ക് പരുക്ക് ; മൂന്നുപേരുടെ നില ഗുരുതരം

കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ തീപിടുത്തത്തിന്റെ ഞെട്ടല്‍ വിടും മുന്‍പ് കുവൈത്തില്‍ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. അവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍ എല്ലാവരും ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട്. മെഹബൂലയിലെ ബ്ലോക്ക് ഒന്നിലാണ് ഇന്ന് രാവിലെ തീപിടുത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കിയതായി […]

World

രണ്ടാം നിലയില്‍ നിന്ന് ചാടി ജീവിതത്തിലേക്ക്, ഒപ്പം നാലു പേരെയും രക്ഷിച്ച് അനിൽ കുമാർ

കുവൈറ്റിൽ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെടാനായി രണ്ടാം നിലയിൽ നിന്ന് ചാടുന്നതിനൊപ്പം നാല് പേരെ കൂടി രക്ഷിച്ചാണ് തിരുവല്ല സ്വദേശി അനിൽ കുമാർ ജീവിതത്തിലേക്ക് തിരികെയെത്തിയത്. രണ്ടാം നിലയിൽ നിന്നുള്ള ചാട്ടത്തിൽ കാലിനു പരുക്ക് പറ്റി ചികിത്സയിലാണ് അനിൽകുമാർ. ഗാര്‍മെന്‍റ് സെയില്‍സ് മേഖലയിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. […]

World

കെനിയയ്ക്ക് ശത്രുക്കളായി ഇന്ത്യൻ കാക്കകൾ ; കൊന്നൊടുക്കാൻ തീരുമാനം

ഇന്ത്യൻ കാക്കകൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് മറ്റൊരു രാജ്യം. ഈ വർഷം അവസാനത്തോടെ രാജ്യത്തെ പത്തുലക്ഷത്തോളം കാക്കകളെ കൊന്നൊടുക്കാനുള്ള തീരുമാനത്തിലാണ് കെനിയന്‍ സര്‍ക്കാര്‍. ഇന്ത്യന്‍ കാക്കകള്‍ കടന്നുകയറ്റക്കാരാണെന്നും അവ തങ്ങളുടെ രാജ്യത്തെ തനത് ജന്തുജാലങ്ങള്‍ക്ക് കടുത്ത അതിജീവന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നുമാണ് കെനിയ നല്‍കുന്ന വിശദീകരണം. ഇന്ത്യന്‍ കാക്കകള്‍ കെനിയയിലെ സ്വാഭാവിക […]

Sports

കാല്‍പ്പന്ത് ആവേശം ഉയര്‍ത്തി യൂറോ കപ്പ് നാളെ

യൂറോപ്പിലെ കാല്‍പ്പന്ത് കളിയിലെ രാജാക്കന്‍മാരെ കണ്ടെത്താനുള്ള യുവേഫ യൂറോ കപ്പിന് ജൂണ്‍ 14ന് ജര്‍മ്മനിയിലെ മ്യൂണിക്കില്‍ തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ മ്യൂണിക് ഫുട്‌ബോള്‍ അരീനയില്‍ ആതിഥേയരായ ജര്‍മ്മനി സ്‌കോട്ട്‌ലന്‍ഡിനെ നേരിടും. ബെര്‍ലിന്‍, കൊളോണ്‍, ഡോര്‍ട്ട്മുണ്ട്, ഡസല്‍ഡോര്‍ഫ്, ഫ്രാങ്ക്ഫര്‍ട്ട്, ഗെല്‍സെന്‍കിര്‍ച്ചന്‍, ഹാംബര്‍ഗ്, ലീപ്‌സിംഗ്, മ്യൂണിക്, സ്റ്റട്ട്ഗാര്‍ട്ട് എന്നീ പത്ത് നഗരങ്ങളിലാണ് […]

World

കുർബാനമധ്യേയും മറ്റും നടത്തുന്ന പ്രസംഗങ്ങൾ പരമാവധി 8 മിനിറ്റ് മതി; ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: വൈദികർ കുർബാനമധ്യേയും മറ്റും നടത്തുന്ന പ്രസംഗങ്ങൾ പരമാവധി 8 മിനിറ്റ് മതിയെന്ന് ഫ്രാൻസിസ് മാർപാപ്പ നിർദേശിച്ചു. ശുശ്രൂഷകൾക്കിടെ വൈദികർ നൽകുന്ന സന്ദേശം ഹ്രസ്വവും ലളിതവും വ്യക്തവും ആയിരിക്കണം. കൂടുതൽ സമയമെടുത്താൽ ആളുകളുടെ ശ്രദ്ധ മാറും, അവർ ഉറക്കം തൂങ്ങിത്തുടങ്ങുമെന്ന്  പൊതുജനങ്ങളുമായുള്ള കൂടിക്കാഴ്‌ചക്കിടെ മാർപാപ്പ പറഞ്ഞു. ചില […]

World

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 49ല്‍ 43 പേരും ഇന്ത്യക്കാര്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 49ല്‍ 43 പേരും ഇന്ത്യക്കാര്‍. ദുരന്തത്തിന് ഇരയായ 15 മലയാളികളെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. അന്‍പതിലേറെ പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മലപ്പുറം തിരൂര്‍ കൂട്ടായി സ്വദേശി കോതപ്പറമ്പ് കുപ്പന്റെ പുരയ്ക്കല്‍ നൂഹ് (40), മലപ്പുറം പുലാമന്തോള്‍ തിരുത്ത് […]

World

കുവൈറ്റ് ലേബര്‍ കെട്ടിടത്തില്‍ തീപിടിത്തം; മലയാളികള്‍ ഉള്‍പ്പെടെ 35 മരണം

കുവൈറ്റിലെ ലേബര്‍ ക്യാമ്പ് കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ മരണസംഖ്യ ഉയരുന്നു. മലയാളികള്‍ ഉള്‍പ്പെടെ 35 പേര്‍ മരിച്ചതായി കുവൈറ്റ് ഔദ്യോഗിക ടെലിവിഷനെ ഉദ്ധരിച്ച്  റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ അഹ്‌മദി ഗവര്‍ണറ്റേറിലെ മംഗഫ് നഗരത്തിലെ വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്നു പുലര്‍ച്ചെ നാലോടെയാണു സംഭവം. […]