World

അബുദബിയിലെ ആദ്യ സിഎസ്ഐ ദേവാലയം നാടിന് സമർപ്പിച്ചു

അബുദബി: 45 വര്‍ഷത്തെ സ്വപ്‌നം സഫലമാക്കി കൊണ്ട് യുഎഇയില്‍ സിഎസ്‌ഐ ദേവാലയത്തിൻ്റെ വാതില്‍ തുറന്നു. ഞായറാഴ്ച വൈകിട്ട് 4.30നായിരുന്നു ദേവാലയം നാടിന് സമര്‍പ്പിച്ചത്. സിഎസ്‌ഐ മധ്യകേരള മഹാഇടവക ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാൻ്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷ്ഠാശുശ്രൂഷയോടെയാണ് ദേവാലയം തുറന്നത്. യുഎഇ ഭരണാധകാരി ഷെയ്ഖ് മുഹമ്മദ് […]

World

യു.എസ് ക്യാമ്പസുകളിലെ പലസ്തീൻ അനുകൂല പ്രക്ഷോഭം ശക്തമാവുന്നു: വീഡിയോ

വാഷിംഗ്ടൺ: യു.എസ് ക്യാമ്പസുകളിലെ പലസ്തീൻ അനുകൂല പ്രക്ഷോഭം ശക്തമാവുന്നു. ശനിയാഴ്ച മാത്രം നാല് ക്യാമ്പസുകളിൽനിന്നായി 275-ഓളം പ്രക്ഷോഭകരെയാണ് അറസ്റ്റുചെയ്തത്. ഏപ്രിൽ 18 മുതൽ 800-ലേറെപ്പേർ അറസ്റ്റുചെയ്യപ്പെട്ടെന്നാണ് വിവരം. ബോസ്റ്റണിലെ നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിൽനിന്ന് 100 പേരും സെന്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽനിന്ന് 80 പേരും അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് […]

World

മസ്ക്കറ്റില്‍ എട്ട് പ്രവാസികൾ കടലിൽ വീണു; ഏഴ് പേരുടെ നില ഗുരുതരം, ഒരാൾ മരിച്ചു

മസ്ക്കറ്റ്: മസ്ക്കറ്റിൽ കടലിൽ വീണ എട്ട് പ്രവാസികളിൽ ഒരാൾ മരിച്ചു. ഏഴുപേരുടെ നില ​ഗുരുതരമാണെന്നും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. അപകടത്തിൽപ്പെട്ടവർ ഏഷ്യൻ രാജ്യക്കാരാണെന്നാണ് വിവരം. മസ്‌ക്കറ്റ് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചിലാണ് അപകടം നടന്നത്. രക്ഷപ്പെടുത്തിയ ഏഴുപേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. […]

World

അമേരിക്കയിലെ ഒഹിയോയില്‍ പോലീസിൻ്റെ അതിക്രമത്തില്‍ ഒരു കറുത്തവര്‍ഗക്കാരന് കൂടി ദാരുണാന്ത്യം: വീഡിയോ

അമേരിക്കയിലെ ഒഹിയോയില്‍ പോലീസിൻ്റെ അതിക്രമത്തില്‍ ഒരു കറുത്തവര്‍ഗക്കാരന് കൂടി ദാരുണാന്ത്യം. ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലായ ഫ്രാങ്ക് ടൈസണ്‍ എന്ന 53കാരനാണ് പോലീസിൻ്റെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പോലീസ് ഓഫീസറുടെ ബോഡി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. റെസ്റ്റോറന്റിലേക്ക് കടന്നുവരുന്ന പോലീസുകാരോട് ‘അവര്‍ എന്നെ […]

World

ഗാസയില്‍ വെടിനിര്‍ത്തലിനുള്ള സാധ്യത തേടി ഈജിപ്ത് പ്രതിനിധി സംഘം ഇസ്രയേലില്‍ എത്തി

കെയ്റോ: ഏഴുമാസമായിട്ടും രക്തചൊരിച്ചില്‍ തുടരുന്ന ഗാസയില്‍ വെടിനിര്‍ത്തലിനുള്ള സാധ്യത തേടി ഈജിപ്ത് പ്രതിനിധി സംഘം ഇസ്രയേലിലെത്തി. വെടിനിര്‍ത്തലും ബന്ദികളുടെ മോചനവും ലക്ഷ്യമിട്ടുള്ള പുതിയ കരാറിനെക്കുറിച്ച് ഇസ്രയേലുമായി ഈജ്പിപ്തില്‍ നിന്നുള്ള പ്രതിനിധി സംഘം ചര്‍ച്ച നടത്തും. എന്നാല്‍, റാഫയിലേക്ക് കടന്നുള്ള ആക്രമണത്തിന് ഇസ്രയേല്‍ മുതിര്‍ന്നാല്‍ അത് മധ്യസ്ഥചര്‍ച്ചകളെ ബാധിക്കുമെന്ന് ഹമാസ് […]

World

ഈജിപ്ഷ്യൻ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നത് കുവൈറ്റ് നിർത്തിവെച്ചതായി റിപ്പോര്‍ട്ട്

കുവൈത്ത് സിറ്റി: ഈജിപ്ഷ്യൻ തൊഴിലാളികൾക്ക് തൊഴില്‍ പെർമിറ്റ് നൽകുന്നത് കുവൈത്ത് നിർത്തിവെച്ചതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തിലെയും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെയും ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തൊഴിലുടമകൾ നൽകിയ നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് ഈജിപ്ഷ്യൻ തൊഴിലാളികള്‍ക്ക് വർക്ക് പെർമിറ്റ് നല്‍കുന്നത് സസ്പെൻഡ് […]

World

ഒമാനില്‍ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ ഉള്‍പ്പടെ മൂന്ന് മരണം

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പടെ മൂന്ന് നഴ്‌സുമാർ മരിച്ചു.നിസ്വ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നവരാണ് മൂവരും. ആശുപത്രിക്ക് മുന്‍പിലുള്ള റോഡ് മുറിച്ച് കടക്കവെയാണ് അപകടം സംഭവിച്ചത്. തൃശൂർ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ച മലയാളികള്‍. ഈജിപ്ത് സ്വദേശിയാണ് മരിച്ച മൂന്നാമത്തെ വ്യക്തി. രണ്ട് […]

Health

യുഎസിൽ രണ്ട് മാനുകൾക്ക് കൂടി സോംബി രോഗം സ്ഥിരീകരിച്ചു ,മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

യുഎസിൽ രണ്ട് മാനുകൾക്ക് കൂടി സോംബി രോഗം സ്ഥിരീകരിച്ചു. വെസ്റ്റ് വിർജീനിയയിലെ ഹാർപേഴ്‌സ് ഫെറി നാഷ്ണൽ ഹിസ്റ്റോറിക്കൽ പാർക്കിലെ രണ്ട് വൈറ്റ് ടെയിൽഡ് മാനുകൾക്കാണ് പോസിറ്റീവായത്. ആദ്യമായാണ് വെസ്റ്റ് വിർജീനിയയിലെ നാഷ്ണൽ പാർക്കിൽ രോഗം സ്ഥിരീകരിക്കുന്നത്. നാഷ്ണൽ പാർക്ക് സർവീസ് പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം രോഗം സ്ഥിരീകരിച്ച മാനുകളെ […]

India

യെമന്‍ ജയിലില്‍ നിമിഷപ്രിയയെ കണ്ട് അമ്മ; പ്രത്യേക മുറിയിൽ കൂടിക്കാഴ്ച, ഒരുമിച്ച് ഭക്ഷണം

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കണ്ട് ‘അമ്മ പ്രേമകുമാരി. യെമന്‍ തലസ്ഥാനമായ സനയിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ യെമൻ സമയം ഉച്ചയോടെയാണ് ‘അമ്മ കണ്ടത്. ജയിലിലെ പ്രത്യേക മുറിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. 12 വർഷങ്ങൾക്ക് ശേഷമാണ് അമ്മയും മകളും തമ്മിൽ കാണുന്നത്. കൂടിക്കാഴ്ച അതിവൈകാരികമായിരുന്നുവെന്ന് ഇവർക്കൊപ്പം […]

World

ടിക് ടോക് നിരോധന ബിൽ, പാസാക്കി അമേരിക്കന്‍ സെനറ്റ്

ടിക് ടോക് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട വിവാദ ബില്ലിന് അംഗീകാരം നല്‍കി അമേരിക്കന്‍ സെനറ്റ്. ടിക് ടോക്കിൻ്റെ ചൈനീസ് ഉടമകളായ ബൈറ്റ് ഡാന്‍സിന് തങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ ഒമ്പത് മാസത്തെ കാലാവധി നല്‍കിയിട്ടുണ്ട്. അല്ലാത്തപക്ഷം അമേരിക്കയില്‍ ആപ്പ് ബ്ലോക്ക് ചെയ്യുമെന്നും സെനറ്റില്‍ തീരുമാനമായി. നേരത്തെ ടിക് ടോക് നിരോധന ബില്‍ […]