No Picture
World

മുൻ പ്രസിഡന്‍റ് ഗോട്ടബയ രാജപക്സെ ശ്രീലങ്കയിൽ തിരിച്ചെത്തി

കൊളംബോ:  മുന്‍ പ്രസിഡന്‍റ് ഗോട്ടബയ രാജപക്സെ ശ്രീലങ്കയില്‍ തിരിച്ചെത്തി. ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഏഴാഴ്ച മുമ്പാണ് രാജപക്സെ രാജ്യം വിട്ടത്. അര്‍ധരാത്രി കൊളംബോ വിമാനത്താവളത്തിലെത്തിയ ഗോട്ടബയയെ സ്വീകരിക്കാന്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയില്‍ നിന്നുള്ള മന്ത്രിമാരും എംപിമാരും എത്തിയിരുന്നു. മുന്‍ ശ്രീലങ്കൻ പ്രസിഡന്‍റ് എന്ന നിലയില്‍ സര്‍ക്കാര്‍ കൊളംബോയില്‍ അനുവദിച്ച വസതിയിലാണ് ഇപ്പോൾ ഗോട്ടബയ […]

No Picture
World

മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യവുമായി ആര്‍ട്ടെമിസ് 1 മൂണ്‍ റോക്കറ്റ് ഇന്ന് കുതിച്ചുയരും

യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ ആര്‍ട്ടെമിസ് 1 മൂണ്‍ റോക്കറ്റിന്റെ ആദ്യ പരീക്ഷണ വിക്ഷേപം ഇന്ന്. 40 ടണ്‍ ഭാരമാണ് റോക്കറ്റിനുള്ളത്. എട്ട് മുതല്‍ 14 ദിവസത്തിനുള്ളില്‍ റോക്കറ്റ് ചന്ദ്രനിലെത്തും. മൂന്നാഴ്ചത്തെ ഭ്രമണത്തിന് ശേഷമാണ് പസഫിക് സമുദ്രത്തില്‍ വന്ന് പതിക്കുക. നാസ ദൗത്യങ്ങളുടെ വന്‍ പ്രതീക്ഷകള്‍ക്കിടയില്‍ വലിയ ശ്രദ്ധ […]

No Picture
World

ശമ്പള വര്‍ധനവ് സംബന്ധിച്ച കരാര്‍ ലംഘിച്ചു; ചരിത്രത്തിലാദ്യമായി റോയിട്ടേഴ്‌സില്‍ സമരം

വാഗ്‌ദാനം നല്‍കിയ ശമ്പള വര്‍ധനവ് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് വാർത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിലെ ജീവനക്കാർ പണിമുടക്കി. ഇതാദ്യമായിട്ടാണ് റോയിട്ടേഴ്‌സിലെ (Reuters) പത്രപ്രവര്‍ത്തകര്‍ സമര രം​ഗത്തേക്ക് എത്തുന്നത്. ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച് കമ്പനി ചര്‍ച്ചകള്‍ നടത്തുന്നില്ലെന്ന് ആരോപിച്ചാണ് ജീവനക്കാര്‍ 24 മണിക്കൂര്‍ പണിമുടക്കിയത്. വ്യാഴാഴ്ച രാവിലെ 6 മണി മുതലാണ് (ന്യൂയോര്‍ക്ക് […]

No Picture
World

പ്രധാനമന്ത്രിയായാൽ ചൈനക്കെതിരെ കർശന നിലാപാട്; റിഷി സുനക്

ലണ്ടൻ: താൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായാൽ ചൈനക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റിഷി സുനക്.  ഏഷ്യയിലെ സൂപ്പർ പവറായ ചൈനയെ ആഭ്യന്തര, ആഗോള സുരക്ഷയ്ക്ക്  ‘ഒന്നാം നമ്പർ ഭീഷണി’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.  ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിനുള്ള അവസാന പോരാട്ടം ഇന്ത്യൻ വംശജൻ കൂടിയായ റിഷി സുനകും വിദേശകാര്യ മന്ത്രി […]

No Picture
World

ശ്രീലങ്കയിൽ പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഈ മാസം 20ന്

ശ്രീലങ്കയിൽ പുതിയ പ്രശ്രീലങ്കയിൽ പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഈ മാസം ഇരുപതിന് നടക്കും. അതുവരെ ഇടക്കാല പ്രസിഡന്റായി റെനിൽ വിക്രമസിംഗെ ഇന്ന് ചുമതലയേൽക്കും. സർവകക്ഷി സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾക്കായി പ്രതിപക്ഷ പാർട്ടികൾ ഇന്ന് യോഗം ചേരും.സിഡന്റ് തെരഞ്ഞെടുപ്പ് ഈ മാസം ഇരുപതിന് നടക്കും. അതുവരെ ഇടക്കാല പ്രസിഡന്റായി റെനിൽ […]

No Picture
World

ശ്രീലങ്കയിൽ ആഭ്യന്തര കലഹം രൂക്ഷം; കൊളംബോയിൽ വൻ സൈനിക വിന്യാസം

ശ്രീലങ്കയിൽ ആഭ്യന്തര കലഹം അതിരൂക്ഷം. കൊളംബോയിൽ വൻ സൈനിക വിന്യാസമാണ്. ഇവിടെ പ്രഖ്യാപിച്ചിരുന്ന രാത്രികാല കർഫ്യൂ ഇന്ന് രാവിലെ പിൻവലിച്ചു. എങ്കിലും കർഫ്യൂവിനു സമാനമായ അന്തരീക്ഷമാണ് കൊളംബോയിലുള്ളത്. പ്രതിഷേധക്കാർ കൊളംബോയിൽ ടെൻ്റുകളടിച്ച് താമസിക്കുകയാണ്. രാജ്യം വിട്ട പ്രസിഡൻ്റ് ഗോതബയ രജപക്സെ ഇതുവരെ രാജിവച്ചിട്ടില്ല. ഏറെ വൈകാതെ രജപക്സെ രാജി […]

No Picture
World

ബ്രിട്ടീഷ് പ്രധാനമന്ത്രിക്കായുള്ള ഒന്നാം ഘട്ട വോട്ടെടുപ്പിൽ ഇന്ത്യൻ വംശജ്ഞൻ ഋഷി സുനക് മുന്നിൽ

ലണ്ടൻ: അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിക്കായുള്ള ഒന്നാം ഘട്ട വോട്ടെടുപ്പിൽ ഇന്ത്യൻ വംശജ്ഞൻ റിഷി സുനകിന് ഏറ്റവും കൂടുതൽ വോട്ട്.  കൺസർവേറ്റീവ് പാർട്ടിയിലെ 88 എം പിമാർ റിഷി സുനകിനെ പിന്തുണച്ചു.  രണ്ടാം ഘട്ടത്തിലേക്ക് പോകാൻ ചുരുങ്ങിയത് 30 എം പിമാരുടെ പിന്തുണ വേണ്ടിയിരുന്നു.  ബോറിസ് ജോൺസനോട് വിയോജിച്ച് രാജിവെച്ച […]

No Picture
World

ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ; പ്രതിഷേധക്കാരെ നേരിടാൻ സജ്ജമായി സൈന്യം

കൊളംബോ: പ്രസിഡന്‍റ് ഗോതബയ രാജപക്സെ രാജ്യംവിട്ടതിന് പിന്നാലെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥയും നിശാനിയമവും പ്രഖ്യാപിച്ചു. പ്രതിഷേധക്കാർ തെരുവുകൾ കൈയടക്കിയതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഗോതബയ രാജപക്സെ ഇന്ന് പുലർച്ചെ ഭാര്യയ്ക്കൊപ്പം സൈനിക വിമാനത്തിൽ മാലിദ്വീപിലേക്ക് കടന്നിരുന്നു. പ്രധാനമന്ത്രിയായി ചുമതലയേറ്റ റനിൽ വിക്രമസിംഗയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. റനിൽ നിയന്ത്രണം ഏറ്റെടുത്ത ഉടൻ തന്നെ […]

No Picture
World

രാജ്യം വിടാൻ ശ്രമിച്ച മുൻ ശ്രീലങ്കൻ ധനമന്ത്രിയെ കൊളംബോ വിമാനത്താവളത്തിൽ തടഞ്ഞു

കൊളംബോ: രാജ്യംവിടാന്‍ ശ്രമിച്ച മുന്‍ ശ്രീലങ്കന്‍  ധനമന്ത്രിയെ വിമാനത്താവളത്തില്‍ നാടകീയമായി തടഞ്ഞു. കുടുംബാംഗങ്ങളോടൊപ്പം എത്തിയ ബേസില്‍ രജപക്സെയെ ജനങ്ങള്‍ തിരിച്ചറിഞ്ഞതോടെ ഇമിഗ്രേഷന്‍ വിഭാഗമാണ് തടഞ്ഞത്. അതേ സമയം പ്രസിഡന്റ് ഗോത്തബയ രജപക്സെ നാളെ രാജി സമര്‍പ്പിക്കും. പ്രതിഷേധക്കാര്‍ നാലാം ദിനവും പ്രസിഡൻ്റിൻ്റെ കൊട്ടാരത്തില്‍ തുടരുകയാണ്. പ്രസിഡന്റ് ഗോത്തബയ രജപക്സെയുടെ […]

No Picture
World

ബാറിനുള്ളിൽ വെടിവെയ്പ്പ്; ദക്ഷിണാഫ്രിക്കയിൽ 14 പേർ കൊല്ലപ്പെട്ടു

ജൊഹാന്നസ് ബർഗ്: ദക്ഷിണാഫ്രിക്കയിലെ ഒരു ബാറിൽ നടന്ന വെടിവെപ്പിൽ 14 പേർ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ജോഹന്നാസ്ബർഗിന് സമീപമുള്ള സോവെറ്റോ ടൗൺഷിപ്പിലെ ബാറിലാണ് സംഭവം. ശനി, ഞായർ ദിവസങ്ങളിൽ നടന്ന വെടിവെപ്പിലാണ് 14 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തതെന്ന് പോലീസ് ലെഫ്റ്റനന്റ് ഏലിയാസ് മാവേല പറഞ്ഞു, ഞായറാഴ്ച […]