World

ദുബായ് വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് ഹെൽപ് ലൈൻ നമ്പർ പ്രസിദ്ധീകരിച്ചു

ദുബായ്: ദുബായ് വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് ഹെൽപ് ലൈൻ നമ്പർ ഇന്ത്യൻ കോൺസുലേറ്റ് പ്രസിദ്ധീകരിച്ചു.  ഹെൽപ് ലൈൻ നമ്പറുകൾ  +971501205172 +971569950590 +971507347676 +971585754213 ദുബായ് വിമാനത്താവളത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനം പുറപ്പെടുമെന്ന് ഉറപ്പ് കിട്ടിയവർ മാത്രം എത്തിയാൽ മതിയെന്ന് അറിയിപ്പുണ്ട്. വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുൻപ് […]

World

ഇസ്രയേലിൻ്റെ ആക്രമണത്തിന് ഉടൻ മറുപടിയില്ലെന്ന് ഇറാൻ

ഇസ്രയേലിൻ്റെ ആക്രമണത്തിന് ഉടൻ മറുപടിയില്ലെന്ന് ഇറാൻ. വ്യാഴാഴ്‌ച രാത്രി ഇറാനിലേക്ക് ഇസ്രയേൽ ഡ്രോൺ ആക്രമണം നടത്തി മണിക്കൂറുകൾ പിന്നീടവെയാണ് പ്രതികരണം. ഇസ്രയേലി ഡ്രോണുകൾ ഇറാൻ പ്രതിരോധ സേന വെടിവച്ചിട്ടിരുന്നു. വലിയ സംഘർഷ ഭീതിയിൽ കഴിയുന്ന പശ്ചിമേഷ്യൻ മേഖലയ്ക്ക് ആശ്വാസമേകുന്നതാണ് ഇറാന്റെ പ്രതികരണം. തിരിച്ചടി ഉടനില്ലാത്തത് ആക്രമണം നടത്തിയത് ആരെന്ന […]

World

ന്യൂസിലാൻ്റിൽ ചെമ്മരിയാടിൻ്റെ ആക്രമണത്തിൽ വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ടു

ഓക്‌ലാന്‍ഡ്: ന്യൂസിലാൻ്റിൽ ചെമ്മരിയാടിൻ്റെ ആക്രമണത്തിൽ വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. വ്യാഴാഴ്ചയാണ് സംഭവം. ഓക്ലാൻഡിന് പടിഞ്ഞാറുള്ള ചെറിയ പട്ടണമായ വൈതാകെരെയിലെ ഒരു പാടശേഖരത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ച് ദിവസങ്ങളായി മാതാപിതാക്കളുമായി ഫോണിൽ ബന്ധപ്പെടാൻ സാധ്യമാകാതെ വന്നതോടെ മകൻ അന്വേഷിച്ചെത്തുകയായിരുന്നു. പിന്നാലെയാണ് ദമ്പതികളെ കൊല്ലപ്പെട്ട […]

World

പലസ്തീന് അംഗത്വം നല്‍കാനുള്ള യുഎൻ പ്രമേയം; വീറ്റോ ചെയ്ത് അമേരിക്ക, വിട്ടു നിന്ന് ലണ്ടനും സ്വിറ്റ്സർലൻഡും

പലസ്തീന് പൂര്‍ണ അംഗത്വം നല്‍കുന്ന ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലിന്റെ പ്രമേയം തള്ളി അമേരിക്ക. കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പില്‍ സുരക്ഷാ സമിതിയിലെ 15 അംഗ രാജ്യങ്ങളില്‍ 12 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുകയും ലണ്ടനും സ്വിറ്റ്‌സര്‍ലന്‍ഡും വിട്ടുനില്‍ക്കുകയുമായിരുന്നു. പ്രമേയത്തെ അമേരിക്ക വീറ്റോ ചെയ്തു. അമേരിക്കയുടെ വീറ്റോയെ […]

World

ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ വ്യോമഗതാഗതം നിർത്തിവെച്ച് ഇറാൻ

ടെഹ്റാൻ: ഇസ്രയേൽ ആക്രമണമുണ്ടായെന്ന വാർത്തകൾക്കിടെ വ്യോമ​ഗതാ​ഗതം നിർത്തിവെച്ച് ഇറാൻ. ടെഹ്റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് വ്യോമഗതാഗതം നിർത്തിവെച്ചു. ഇറാനിലെ ഇസ്ഫഹൻ ​നഗരത്തിന് സമീപം സ്ഫോടനമുണ്ടായെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇറാൻ്റെ പ്രതിരോധ നടപടികൾ. സിറിയയിലെ ഇറാൻ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായി ഇറാൻ ഇസ്രായേലിൽ ഡ്രോൺ ആക്രമണം നടത്തിയതിന് ദിവസങ്ങൾക്ക് […]

World

ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തിൻ്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രത്തിന് വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയര്‍ 2024 പുരസ്‌കാരം

ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തിൻ്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രത്തിന്  വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയര്‍2024 പുരസ്‌കാരം. റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ മൊഹമ്മദ് സലേം പകര്‍ത്തിയ ഫോട്ടോയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ചു വയസുള്ള കുട്ടിയുടെ തുണിയില്‍ പൊതിഞ്ഞ മൃതദേഹം കെട്ടിപ്പിടിച്ചു കരയുന്ന യുവതിയുടെ ചിത്രമാണ് സലേം […]

World

ആശങ്കയൊഴിയുന്നു; UAEയിൽ മഴ പൂർണ്ണമായി മാറി

UAEയിൽ ആശങ്കയൊഴിയുന്നു മഴ പൂർണ്ണമായി മാറി. നഗരത്തിലെ വേള്ളക്കെട്ടുകൾ നീക്കാൻ നടപടികൾ പുരോഗമിക്കുകയാണ്. ദുബായ് എയർപോർട്ടിൻ്റെ ഒന്നാമത്തെ ടെർമിനൽ ഭാഗീകമായി തുറന്നു. 75 വർഷത്തിനിടയിലെ റെക്കോർഡ് മഴയാണ് യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. ഇന്നലെ മുഴുവൻ കാലാവസ്ഥ മാറി ആകാശം തെളിഞ്ഞു. വിമാന സർവീസുകൾ സാധാരണ നിലയിലായില്ലെങ്കിലും ഉടൻ […]

Sports

പാരീസിന് വേണ്ടി ചാമ്പ്യന്‍സ് ലീഗ് നേടുകയെന്നത് എന്റെ സ്വപ്‌നമാണ്’; കിലിയന്‍ എംബാപ്പെ

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയെ തകര്‍ത്ത് സെമി ബെര്‍ത്ത് ഉറപ്പിച്ചിരിക്കുകയാണ് പിഎസ്ജി. ആദ്യ പാദത്തില്‍ 2-3ന് പരാജയപ്പെട്ട പിഎസ്ജി രണ്ടാം പാദത്തില്‍ 4-1ന് വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ 6-4 എന്ന അഗ്രിഗേറ്റ് സ്‌കോറില്‍ പിഎസ്ജി അവസാന നാലിലെത്തി. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളാണ് പിഎസ്ജിയുടെ […]

World

‘രാജ്യത്തിന്റെ പരമാധികാരം മാനിക്കുന്നില്ല’; എക്‌സ് നിരോധിച്ച് പാകിസ്താൻ ആഭ്യന്തര മന്ത്രാലയം

മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സ് നിരോധിച്ച് പാകിസ്താൻ. രാജ്യത്തിൻ്റെ പരമാധികാരത്തെ മാനിക്കുന്നില്ല, ദുരുപയോഗം വര്‍ധിക്കുന്നു എന്നീ ആരോപണങ്ങൾ മുൻ നിർത്തിയാണ് പാകിസ്താൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. ബുധനാഴ്ചയാണ് നിരോധനം സംബന്ധിച്ച വിവരം പാകിസ്താൻ പുറത്തുവിട്ടത്. ദുരുപയോഗ ആരോപണങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തേണ്ടി വന്നതെന്ന് ആഭ്യന്തര മന്ത്രാലയം […]

World

കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കും ഷാർജയിലേക്കുമുള്ള 4 വിമാനങ്ങൾ കൂടി റദ്ദാക്കി.

കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കും ഷാർജയിലേക്കുമുള്ള 4 വിമാനങ്ങൾ കൂടി റദ്ദാക്കി. ദുബായിലേക്കുള്ള എമിറേറ്റ്സ്, എയർ ഇന്ത്യ എക്സ്പ്രസ് വിമാനസവീസുകൾ ഷാർജയിലേക്കുള്ള ഇൻഡിഗോ, എയർ അറേബ്യ വിമാനങ്ങളും റദ്ദാക്കി.