World

യുഎഇയിലെ കനത്ത മഴ; വീടുകളില്‍ പ്രാര്‍ത്ഥന നടത്താന്‍ ആവശ്യപ്പെട്ട് പള്ളികള്‍

അബുദാബി: യുഎഇയിലെ ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ മുസ്ലിംകളോട് വീടുകളില്‍ പ്രാര്‍ത്ഥന നടത്താന്‍ ആവശ്യപ്പെട്ട് യുഎഇയിലെ പള്ളികള്‍. ഇന്ന് ( ബുധനാഴ്ച ) പള്ളികളില്‍ സംഘം ചേര്‍ന്ന് നമസ്‌കരിക്കുന്നത് ഒഴിവാക്കാനും അഞ്ച് നേരവും വീടുകളില്‍ നമസ്‌കരിക്കാനും ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് എന്‍ഡോവ്‌മെന്റ് (ഔഖാഫ്) അറിയിച്ചു. റെക്കോര്‍ഡ് […]

World

മ്യാന്‍മറില്‍ ഉഷ്ണതരംഗം; ജനകീയ നേതാവ് ആങ് സാന്‍ സൂചിയെ ജയിലില്‍ നിന്നും വീട്ടുതടങ്കലിലേയ്ക്ക് മാറ്റി

ബാങ്കോക്ക്: ജയിലില്‍ കഴിയുന്ന ജനകീയ നേതാവ് ആങ് സാന്‍ സൂചിയെ ഉഷ്ണതരംഗത്തെത്തുടര്‍ന്നു വീട്ടുതടങ്കലിലേയ്ക്ക് മാറ്റിയതായി മ്യാന്‍മര്‍ സൈനിക സര്‍ക്കാര്‍. കഠിനമായ ചൂടിനെ അതിജീവിക്കാന്‍ കഴിയാത്തതിനാല്‍ പ്രായമായവരെയും അവശരായവരേയും ജയിലില്‍ നിന്ന് മാറ്റിയിട്ടുണ്ട്. സൂചിക്കൊപ്പം 72 കാരനായ മുന്‍ പ്രസിഡന്റ് വിന്‍മൈന്റിനേയും മാറ്റിയിട്ടുണ്ട്. ജനറല്‍ സോ മിന്‍ ടുണ്‍ ചൊവ്വാഴ്ച […]

World

ഗൾഫിൽ ശമിക്കാതെ മഴ; ദുബായിലെ വിമാനസർവീസുകൾ താറുമാറായി, കേരളത്തിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളുടെ കഴിഞ്ഞ 75 വർഷത്തെ ചരിത്രത്തിൽ മുമ്പെങ്ങും സംഭവിച്ചിട്ടില്ലാത്ത തരം മഴയാണ് തിങ്കളാഴ്ച്ച അർധരാത്രി മുതൽ പെയ്തുകൊണ്ടിരിക്കുന്നത്. നാഷണൽ സെന്റർ ഫോർ മെറ്റിയോറോളജി പുറത്ത് വിടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഖത്മ് അൽ ഷക്ല ഭാഗത്ത് 254.8 മില്ലിമീറ്റർ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പെയ്തിട്ടുള്ളത്. ദുബായിൽ നിന്ന് […]

India

കംബോഡിയയിൽ “അപ്‌സരസായി’ ഇന്ത്യൻ അംബാസിഡർ

ഫ്നോം ഫെൻ: തെക്കുകിഴക്കൻ ഏഷ്യയിലെ ചെറിയ മനോഹര രാജ്യമായ കംബോഡിയയിലെ ഇന്ത്യന്‍ അംബാസിഡര്‍ ദേവയാനി ഖോബ്രഗഡെ അപ്‌സരസായി വേഷം ധരിച്ച് അവിടത്തെ ജനങ്ങളെ അദ്ഭുതപ്പെടുത്തി. കംബോഡിയയുടെ പുതുവത്സര ദിനത്തില്‍ ആശംസകള്‍ അറിയിക്കാനാണ് ദേവയാനി “ഖമര്‍ അപ്‌സരസാ’യി വേഷമിട്ടത്. ആ ചിത്രങ്ങള്‍ കംബോഡിയയിലെ ഇന്ത്യന്‍ എംബസി എക്‌സില്‍ (ട്വിറ്റർ) പങ്കുവച്ചത് […]

World

ഇറാൻ്റെ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ സൈനിക മേധാവി

ഇസ്രയേലിനെതിരെയുള്ള ഇറാൻ്റെ ആക്രമണങ്ങളില്‍ തിരിച്ചടിക്കുമെന്ന പ്രതികരണവുമായി ഇസ്രയേല്‍ സൈനിക മേധാവി. ഇറാൻ്റെ ആക്രമണം ബാധിച്ച തെക്കന്‍ ഇസ്രയേലിലെ നെവാതിം വ്യോമസേന താവളം സന്ദര്‍ശിക്കവേയായിരുന്നു സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവിയുടെ പ്രതികരണം. ഇറാൻ്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ പ്രതിരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും പ്രത്യാക്രമണം ഏത് രീതിയിലാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇറാൻ്റെ […]

World

ഇറ്റലിയിലെ മഞ്ഞ് മലയിൽ കുടുങ്ങി മലയാളി; രക്ഷപ്പെടുത്തി ഇറ്റാലിയൻ വ്യോമസേന

ഇറ്റലിയിലെ മഞ്ഞ് മലയിൽ കുടുങ്ങിയ കാലടി കാഞ്ഞൂർ സ്വദേശി അനൂപിനെ ഇറ്റാലിയൻ വ്യോമസേന രക്ഷപ്പെടുത്തി. മലയിടുക്കിലാണ് അനൂപ് കുടുങ്ങിയത്. സമുദ്ര നിരപ്പിൽ നിന്നും 2400 അടി ഉയരമുള്ള മലയിൽ ഇറ്റാലിയൻ സുഹൃത്തിനോടൊപ്പം ട്രക്കിംഗിന് പോയതായിരുന്നു അനൂപ്. അനൂപ് കാൽതെറ്റി മലയുടെ ചെരുവിലേക്ക് പതിക്കുകയും മഞ്ഞിൽ പൊതിഞ്ഞ് പോവുകയുമായിരുന്നു. രക്ഷാപ്രവർത്തകർ […]

World

ഒമാനിൽ കനത്ത മഴ തുടരുന്നു; മരണം 14 ആയി

മസ്‌ക്കറ്റ്: ഒമാനിൽ കനത്ത മഴ തുടരുന്നു. ശക്തമായ മഴക്കെടുതിയിൽ രണ്ട് പേർ കൂടി മരിച്ചു. വാദിയിൽ അകപ്പെട്ട ഒരാളുടെ മൃതദേഹവും ഒരു സ്ത്രീയേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വടക്കൻ ശർഖിയ ഗവർണറേറ്റിൽനിന്ന്​ സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അധികൃതരാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ മരിച്ചവരുട എണ്ണം 14ആയി വർധിച്ചു. […]

World

അമ്മയുടെ മടിയിലിരുന്ന അഞ്ചു വയസുകാരിയെ വെടിവെച്ച്‌ ഇസ്രായേൽ സൈന്യം

ഗസ: ഉമ്മയ്‌ക്കൊപ്പം വടക്കൻ ഗസയിലേക്ക് മടങ്ങുന്നതിനിടെ അഞ്ചു വയസുകാരിയെ വെടിവെച്ചുകൊന്ന് ഇസ്രായേൽ സൈന്യം. യുദ്ധക്കെടുതിയെ തുടർന്ന് വീടും കളിപ്പാട്ടങ്ങളുമെല്ലാം ഉപേക്ഷിച്ചിറങ്ങിയ സാലി അബു ലൈല എന്ന അഞ്ച് വയസുകാരി സഹോദരിമാരോടും ഉമ്മയോടുമൊപ്പംആഹ്ളാദത്തോടെ തൻ്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ഇസ്രായേൽ സൈന്യത്തിൻ്റെ കൊടുംക്രൂരത. ചേതനയറ്റ മകളുടെ ശരീരം കെട്ടിപ്പിടിച്ച് ഉമ്മ വിതുമ്പുന്ന […]

World

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരുമായി കൂടിക്കാഴ്ച നടത്താന്‍ അനുമതി; ഇറാനുമായി ചർച്ച നടത്തി കേന്ദ്രം

ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ ഇന്ത്യക്കാരുമായി കൂടിക്കാഴ്ച നടത്താൻ ഇന്ത്യൻ പ്രതിനിധികളെ ഉടൻ അനുവദിക്കുമെന്ന് ഇറാൻ അറിയിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. നാല് മലയാളികളടക്കം പതിനേഴ് പേരാണ് ഇറാൻ പിടിച്ചെടുത്ത കപ്പലിലുള്ളത്. ഇവരുടെ മോചനവുമായി ബന്ധപ്പെട്ട് ഇറാൻ വിദേശകാര്യ മന്ത്രാലയവുമായി കേന്ദ്ര സർക്കാർ ബന്ധപ്പെട്ടിരുന്നു. നിലവിലെ സാഹചര്യങ്ങൾ ചർച്ചയായെന്നും വിഷയം […]

World

ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാനഡയില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി

ഓട്ടവ: ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാനഡയില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഹരിയാന സ്വദേശിയായ ചിരാഗ് അന്തില്‍(24)നെയാണ് സൗത്ത് വാന്‍കൂവറില്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. വെടിയൊച്ചകള്‍ കേട്ടതായി പ്രദേശവാസികള്‍ പൊലീസിനോട് പറഞ്ഞു. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് കാറിനുള്ളില്‍ വെടിയേറ്റനിലയില്‍ […]