World

പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

ലണ്ടന്‍: ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാനജേതാവുമായ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു. 94 വയസ്സായിരുന്നു. അസുഖബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഹിഗ്‌സ് ബോസോണ്‍ കണികാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ്. ഹിഗ്‌സ് ബോസോണ്‍ സിദ്ധാന്തം മുന്നോട്ട് വെച്ചതിന് 2013-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ബെല്‍ജിയന്‍ ശാസ്ത്രജ്ഞന്‍ ഫ്രാങ്കോയ്‌സ് ഇംഗ്ലര്‍ട്ടുമായി ഹിഗ്സ് പങ്കിട്ടിരുന്നു. […]

World

വാടക ഗർഭധാരണവും ലിംഗമാറ്റ ശസ്ത്രക്രിയയും മനുഷ്യാന്തസിന് ഭീഷണി; വത്തിക്കാൻ

വാടകഗർഭധാരണവും ലിംഗമാറ്റ ശസ്ത്രക്രയിയുമടക്കമുള്ളവ മനുഷ്യാന്തസിന് ഭീഷണിയാണെന്ന് വത്തിക്കാൻ. വത്തിക്കാൻ പ്രമാണരേഖകളുടെ ഓഫീസ് പുറത്തിറക്കിയ പുതിയ പ്രഖ്യാപനത്തിലാണ് വാടകഗർഭധാരണം, ലിംഗമാറ്റ ശസ്ത്രക്രിയ, ജൻഡൻ ഫ്‌ളൂയിഡ് തുടങ്ങിയവ ദൈവത്തിൻ്റെ പദ്ധതികളെ ലംഘിക്കുന്ന നടപടിയാണെന്നാണ് പറയുന്നത്. അഞ്ച് വർഷമെടുത്താണ് 20 പേജുകൾ ഉള്ള പുതിയ പ്രഖ്യാപനം വത്തിക്കാൻ പുറത്തിറക്കിയിരിക്കുന്നത്. പുതിയ പ്രമാണത്തിന് ഫ്രാൻസിസ് […]

World

അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: അമേരിക്കയില്‍ വെച്ച് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദ് സ്വദേശിയായ 25 കാരന്‍ മുഹമ്മദ് അബ്ദുള്‍ അര്‍ഫാത് ആണ് മരിച്ചത്. ഒരു മാസം മുമ്പാണ് അര്‍ഫാതിനെ കാണാതായത്. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആണ് മുഹമ്മദ് അബ്ദുള്‍ അര്‍ഫാത് മരിച്ച വിവരം അറിയിച്ചത്. ഒഹായോയിലെ ക്ലെവ്‌ലാന്‍ഡിലാണ് […]

World

ആശങ്ക വർധിപ്പിച്ച് ബോയിംഗ് വിമാനങ്ങളുടെ സുരക്ഷാ പിഴവുകൾ

കാലിഫോർണിയ: യാത്രക്കാരുടെ സുരക്ഷയേക്കുറിച്ച് ആശങ്ക വർധിപ്പിച്ച് ബോയിംഗ് വിമാനങ്ങളുടെ സുരക്ഷാ പിഴവുകൾ.  ജനുവരി മാസത്തിൽ ആകാശ മധ്യത്തിൽ വാതിൽ തെറിച്ച് പോയതിന് പിന്നാലെ നിരവധി സംഭവങ്ങളാണ് ബോയിംഗ് വിമാനക്കമ്പനിക്ക് നാണക്കേടുണ്ടാക്കിയത്. നേരത്തെ ആകാശമധ്യത്തിൽ വാതിൽ തെറിച്ച് പോയ ബോയിംഗ് വിമാനത്തിൻ്റെ അതേ വിഭാഗത്തിലുള്ള വിമാനത്തിനാണ് കഴിഞ്ഞ ദിവസവും സാങ്കേതിക […]

World

കുടിയേറ്റം സർവകാല റെക്കോർഡില്‍; വിസ നിയമങ്ങള്‍ കടുപ്പിക്കാന്‍ ന്യൂസിലന്‍ഡ്

വിസ സമ്പ്രദായം പുനഃപരിശോധിക്കാനും കുടിയേറ്റ നിയമങ്ങള്‍ കർശനമാക്കാനും ന്യൂസിലന്‍ഡ്. കഴിഞ്ഞ വർഷം ന്യൂസിലന്‍ഡിലേക്കുള്ള കുടിയേറ്റം സര്‍വകാല റെക്കോര്‍ഡിലേക്ക് എത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നീക്കം. കഴിഞ്ഞ വർഷം മാത്രം 1.73 ലക്ഷം പേരാണ് രാജ്യത്തേക്ക് കുടിയേറിയത്. സുസ്ഥിരമല്ലാത്ത കുടിയേറ്റത്തിന് കാരണമായെന്ന് വിമർശിക്കപ്പെടുന്ന വിസ സമ്പ്രദായം രാജ്യം പുതുക്കുന്നത്. കോവിഡ് മൂലം തൊഴിലാളുടെ […]

India

ഇന്ത്യൻ ദേശിയപതാകയെ അപമാനിച്ചതിൽ മാപ്പ് അപേക്ഷിച്ച് മാലിദ്വീപ് മന്ത്രി

ഇന്ത്യൻ ദേശീയ പതാകയെ അനാദരിക്കുന്ന ഒരു ചിത്രം പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിനെ ചൊല്ലിയുള്ള പ്രതിഷേധത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട മാലിദ്വീപ് മന്ത്രി മറിയം ഷിയുന ക്ഷമാപണം നടത്തി. മാലിദ്വീപ് പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ ലോഗോയ്ക്ക് പകരം ത്രിവർണ്ണ പതാകയിൽ അശോക ചക്രം സ്ഥാപിച്ചിരിക്കുന്ന പ്രതിപക്ഷ പാർട്ടിയുടെ പ്രചാരണ […]

World

ചെറിയ പെരുന്നാള്‍; ഖത്തറില്‍ ബാങ്കുകള്‍ ഉള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നാളെ മുതല്‍ അവധി ആരംഭിക്കും

ദോഹ: ഖത്തറില്‍ ബാങ്കുകള്‍ ഉള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി ചൊവ്വാഴ്ച ആരംഭിക്കും. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള അവധി പ്രഖ്യാപിച്ചിരിക്കുന്നത്.  വാരാന്ത്യ അവധി കൂടി കഴിഞ്ഞ ശേഷം ഏപ്രില്‍ 14 ഞായറാഴ്ച ആകും പിന്നീട് […]

World

യുക്രെയ്നിലെ ആക്രമണത്തിനെതിരെ യുഎൻ ഏജൻസി

യുക്രെയ്‌നിലെ സപ്പോറിജിയ ആണവ നിലയത്തിന് നേരെ നടന്ന വ്യോമാക്രമണത്തില്‍ അപലപിച്ച് ഐക്യരാഷ്ട്ര സഭ. വലിയ ആണവാക്രമണത്തിനുള്ള സാധ്യതയാണ് വ്യോമാക്രമണം ഉയര്‍ത്തുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസമാണ് റഷ്യയുടെ അധീനതയിലുള്ള ആണവനിലയത്തിന് നേരെ വ്യോമാക്രമണം നടന്നത്. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. […]

World

‘തിരഞ്ഞെടുപ്പ് നേരത്തെ വേണം, നെതന്യാഹുവിനെ പുറത്താക്കണം;’ ഇസ്രയേലിൽ പ്രതിഷേധം കനക്കുന്നു

ഗാസയിൽ ആക്രമണം ആരംഭിച്ച് ആറുമാസങ്ങൾ പിന്നിട്ടിട്ടും ഹമാസ് ബന്ദികളാക്കിയിരിക്കുന്നവരെ കണ്ടെത്താൻ പോലും സാധിക്കാത്തതിൽ ഇസ്രയേലിൽ വൻ പ്രതിഷേധം. ടെൽ അവീവിൽ ഉൾപ്പെടെ രാജ്യത്തിൻറെ വിവിധ കോണുകളിൽ പ്രതിഷേധക്കാർ കഴിഞ്ഞ ദിവസങ്ങളിൽ ഒത്തുകൂടി. ബന്ദിമോചനത്തിന് ഹമാസുമായി കരാറിലെത്തുക, തിരഞ്ഞെടുപ്പുകൾ നേരത്തേയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ […]

World

ഷാര്‍ജയിലെ പള്ളിയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജയിലെ അല്‍ മജാസ് 1ലെ പള്ളിയില്‍ സ്ത്രീകളുടെ പ്രാര്‍ത്ഥനാ മുറിയിലാണ് നവജാതശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.  പള്ളിയിലെ സുരക്ഷാ ഗാര്‍ഡാണ് കുഞ്ഞിനെ കണ്ടെത്തിയത്. പ്രാര്‍ത്ഥനയ്ക്കായി പോകുന്നതിനിടെ സുരക്ഷാ ഗാര്‍ഡ് കുഞ്ഞിൻ്റെ കരച്ചില്‍ കേള്‍ക്കുകയും തുടര്‍ന്ന് കുഞ്ഞിനെ കണ്ടെത്തുകയുമായിരുന്നു. ഇക്കാര്യം […]