World

അമുൽ ​ഗേളിന്റെ സൃഷ്ടാവ് സിൽവസ്റ്റർ ഡകൂന അന്തരിച്ചു

അമുല്‍ ബ്രാന്‍ഡ് ഐക്കണായ അമുല്‍ ഗേളിന്റെ സൃഷ്ടാവ് സില്‍വസ്റ്റര്‍ ഡകൂന അന്തരിച്ചു. ചൊവ്വാഴ്ച രാത്രി മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. 1966-ൽ ആണ് അമുലിന് വേണ്ടി സില്‍വസ്റ്റര്‍ ഡകൂന പരസ്യ കാമ്പെയിന് തുടക്കം കുറിക്കുന്നത്. പരസ്യ ഏജൻസിയായ എഎസ്പിയുടെ മാനേജിങ് ഡയറക്ടറായിരുന്ന സിൽവസ്റ്റർ ഡകൂനയും കലാസംവിധായകൻ യൂസ്റ്റേസ് ഫെർണാണ്ടസും ചേർന്നാണ് […]

World

പ്രധാനമന്ത്രി വാഷിങ്ടണ്‍ ഡിസിയില്‍; യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യും

മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടണ്‍ ഡിസിയില്‍ എത്തി. ന്യൂയോര്‍ക്കിൽ ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് നടന്ന 9-ാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തില്‍ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി വാഷിങ്ടണ്‍ ഡിസിയിലെത്തിയത്. തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും സംഘടിപ്പിച്ച സ്വകാര്യ […]

World

രഹസ്യരേഖ കേസിൽ ഡോണൾഡ് ട്രംപിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; ചുമത്തിയത് 37 കുറ്റങ്ങൾ

പ്രതിരോധ രഹസ്യ രേഖകള്‍ അടക്കം കൈവശം വച്ച കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്‌റ് ഡോണള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. മയാമി ഫെഡറല്‍ കോടതിയുടെ ഉത്തരവിലാണ് അറസ്റ്റ്. കുറ്റക്കാരനല്ലെന്നും നടക്കുന്നത് പകപോക്കലെന്നുമാണ് ട്രംപിന്‌റെ വിശദീകരണം. ഫെഡറല്‍- ക്രിമില്‍ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ മുന്‍ അമേരിക്കന്‍ പ്രസിഡന്‌റാണ് […]

World

പിഞ്ചുകുഞ്ഞിനെ കാറില്‍ മറന്ന് അമ്മ, ഓര്‍ത്തത് 9 മണിക്കൂറിന് ശേഷം; ദാരുണാന്ത്യം

കാറിനുള്ളില്‍ അമ്മ മറന്നുവെച്ച ഒരു വയസുകാരിക്ക് കൊടുംചൂടില്‍ ദാരുണാന്ത്യം. ഒമ്പത് മണിക്കൂറിന് ശേഷം തിരികെ കാറിലെത്തിയപ്പോഴാണ് മകള്‍ കാറിലുണ്ടെന്ന് അമ്മ ഓര്‍ത്തത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അമേരിക്കയിലെ വാഷിങ്ടണിലാണ് സംഭവം.  ഒരു ആശുപത്രിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു കാര്‍. രാവിലെ 8 മണിക്ക് മകളെയും […]

World

ലോകത്തിലെ ഏറ്റവും നീളം കൂടിയ മൂക്കിന് ഉടമ മെഹ്‌മെത് ഒസ്യുരെക് അന്തരിച്ചു

ലോകത്തിലെ ഏറ്റവും നീളം കൂടിയ മൂക്കിന് ഉടമയെന്ന ഗിന്നസ് ലോക റെക്കോര്‍ഡ് നേടിയ മെഹ്മെത് ഒസ്യുരെക് അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ടര്‍ക്കിഷ് പൗരനായ ഒസ്യുരെക്കിന്റെ മരണവിവരം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് തന്നെയാണ് വെബ്‌സൈറ്റിലൂടെ അറിയിച്ചത്. അടുത്തിടെ ഹൃദയാഘാതം അനുഭവപ്പെട്ട മെഹ്മെത് ഒസ്യുരെക്കിന് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അതിന് […]

World

ആശ്രിതർക്ക് നിയന്ത്രണമേർപ്പെടുത്താൻ യുകെ; ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടി

ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് പുതിയ കുടിയേറ്റ നയവുമായി ബ്രിട്ടൺ. വിദേശ രാജ്യങ്ങളിൽ നിന്ന് പഠനാവശ്യത്തിനെത്തുന്ന ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് മാത്രമേ ഇനി മുതൽ കുടുംബാംഗങ്ങളെ ആശ്രിതരായി രാജ്യത്തേക്ക് കൊണ്ടുവരാൻ സാധിക്കൂ. ബ്രിട്ടീഷ് ആഭ്യന്തര മന്ത്രിയായ സുവെല്ല ബ്രെവർമാൻ ചൊവ്വാഴ്ചയാണ് ബ്രിട്ടീഷ് അധോസഭയിൽ പുതിയ നയം അവതരിപ്പിച്ചത്. […]

World

ടിപ്പു സുല്‍ത്താന്റെ സ്വര്‍ണപ്പിടിയുള്ള വാള്‍ ലേലത്തിന്; പ്രതീക്ഷിക്കുന്ന വില 20 കോടി

മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ സ്വര്‍ണപ്പിടിയുള്ള വാള്‍ ലേലത്തിന് വയ്ക്കാനൊരുങ്ങി ബ്രിട്ടന്‍. ബോണ്‍ഹാംസ് ലേലക്കമ്പനി ഈ മാസം 23ന് നടത്താനിരിക്കുന്ന ലേലത്തില്‍ സ്വര്‍ണപ്പിടിയുള്ള വാളിന് 15 കോടി മുതല്‍ 20 കോടി വരെയാണ് പ്രതീക്ഷിക്കുന്ന വില. കര്‍ണാടകയിലെ ദേവനഹള്ളിയില്‍ മൈസൂര്‍ സൈന്യത്തിലെ ഉദ്യോഗസ്ഥനായ ഹൈദര്‍ അലിയുടെ മകനായ ടിപ്പു […]

World

അഴിമതിക്കേസ്; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ. ഇസ്ലമാബാദ് ഹൈക്കോടതിയ്ക്ക് പുറത്തുവെച്ച് ഇമ്രാൻ ഖാനെ അർധസൈനിക വിഭാഗം റെയ്‌ഞ്ചേഴ്‌സ് അറസ്റ്റ് ചെയ്യുകയായിരുന്നു. അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. അധികാരത്തിൽ നിന്നും പുറത്തുപോയതിന് ശേഷം ഇമ്രാൻ ഖാനെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. അറസ്റ്റിനിടെ ഇമ്രാൻ […]

World

ചാള്‍സ് മൂന്നാമന്റെ കീരീടധാരണത്തിനൊരുങ്ങി ലണ്ടന്‍

ലണ്ടന്‍: ചാള്‍സ് മൂന്നാമന്റെ കിരീട ധാരണ ചടങ്ങുകള്‍ക്കായി കാത്തിരിക്കുകയാണ് ഒരു രാജ്യവും നഗരവും. എലിസബത്ത് രാജ്ഞിക്ക് ശേഷം പുതിയ രാജാവിനെ വാഴിക്കാന്‍ ബ്രിട്ടന്‍ ഒരുങ്ങി കഴിഞ്ഞു. 70 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ലണ്ടന്‍ ഒരു കിരീടധാരണ ചടങ്ങിനായി ഒരുങ്ങുന്നത്. ഇന്നു രാവിലെ 11 മണിക്ക് വെസ്റ്റ് മിനിസ്റ്റര്‍ ആബെയില്‍ […]

World

ലോക ബാങ്കിന്റെ തലപ്പത്ത് ഇന്ത്യൻ വംശജൻ; അജയ് ബംഗ

ഇന്ത്യന്‍ വംശജനും മാസ്റ്റര്‍കാര്‍ഡിന്റെ മുന്‍ സിഇഒയുമായ അജയ് ബംഗയെ ലോകബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുത്തു. എതിരാളികളില്ലാതെയാണ് അജയ് ബംഗ തിരഞ്ഞെടുക്കപ്പെട്ടത്. ജൂൺ 2 മുതൽ അഞ്ച് വർഷത്തേക്കാണ് നിയമനം. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ലോകബാങ്ക് തലവനായി അജയ് ബംഗയെ നിർദേശിച്ചത്. ആദ്യമായാണ് ഇന്ത്യൻ വംശജനായ ഒരാൾ ലോകബാങ്കിന്റെ തലപ്പത്തേക്ക് […]