World

മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ നാണംകെട്ട് ഇന്ത്യ

മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ വീണ്ടും തകർന്നടിഞ്ഞ് ഇന്ത്യ. നൂറ്റിയെൺപത് രാജ്യങ്ങളുടെ പട്ടികയിൽ നൂറ്റി അറുപത്തിയൊന്നാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞവർഷം നൂറ്റിയമ്പതാം സ്ഥാനത്തായിരുന്ന ഇന്ത്യ പതിനൊന്ന് സ്ഥാനങ്ങളാണ് താഴേക്ക് ഇറങ്ങിയത്. ആഗോള മാധ്യമ നിരീക്ഷണ സംഘടനയായ റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇന്ത്യ പിന്നോട്ട് പോയിരിക്കുന്നത്. […]

World

ചാള്‍സ് രാജാവിന്റെ കിരീടധാരണം; ചടങ്ങിൽ പ്രധാനമന്ത്രി ഋഷി സുനക് ബൈബിള്‍ വായിക്കും

ലണ്ടന്‍: ചാള്‍സ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങില്‍ യുകെ പ്രധാനമന്ത്രി ഋഷി സുനക് ബൈബിൾ ഭാഗം വായിക്കും. മെയ് ആറിനാണ് കിരീടധാരണ ചടങ്ങ്. ചടങ്ങുമായി ബന്ധപ്പെട്ടുള്ള കാര്യപരിപാടികള്‍ കാന്റര്‍ബെറി ആര്‍ച്ച് ബിഷപ്പ് പ്രസിദ്ധീകരിച്ചിരുന്നു. മറ്റ് മതവിശ്വാസ പാരമ്പര്യത്തിലുള്ള അംഗങ്ങളും ചടങ്ങില്‍ പ്രധാന പങ്കു വഹിക്കുമെന്ന് കാന്റര്‍ബൈറി ആര്‍ച്ച് ബിഷപ്പ് […]

World

റഷ്യ-യുക്രെയ്ന്‍ യുദ്ധം: നാല് മാസത്തിനുള്ളില്‍ റഷ്യയ്ക്ക് നഷ്ടപ്പെട്ടത് 20,000 സൈനികരെ

റഷ്യ – യുക്രെയ്ന്‍ യുദ്ധത്തില്‍ കഴിഞ്ഞ നാല് മാസത്തിനിടെ 20,000 റഷ്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടെന്ന് അമേരിക്ക. കൊല്ലപ്പെട്ടവരില്‍ പകുതിയിലധികവും യുക്രെയ്‌ന്റെ കിഴക്കന്‍ മേഖലയായ ബഖ്മുത് കേന്ദ്രീകരിച്ച് നിലയുറപ്പിച്ചിരുന്ന റഷ്യന്‍ സൈനികരാണെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ കിര്‍ബി വ്യക്തമാക്കി. ബഖ്മുത് പിടിച്ചെടുക്കാനുള്ള നീക്കം റഷ്യ ശക്തമാക്കിയതിന് പിന്നാലെയാണിത്. […]

World

സിനഡിൽ ഇനി സ്ത്രീകൾക്കും വോട്ടു ചെയ്യാം; നിർണായക പരിഷ്കാരങ്ങളുമായി ഫ്രാൻസിസ് മാർപാപ്പ

കത്തോലിക്കാ ബിഷപ്പുമാരുടെ സിനഡിൽ സ്ത്രീകൾക്ക് വോട്ടവകാശം നൽകാനുള്ള ചരിത്ര തീരുമാനവുമായി ഫ്രാൻസിസ് മാർപാപ്പ. വരാനിരിക്കുന്ന ബിഷപ്പുമാരുടെ സിനഡ് യോഗത്തിൽ സ്ത്രീകൾക്കും വോട്ട് ചെയ്യാമെന്ന നിലയിലുള്ള പരിഷ്ക്കരണത്തിനാണ് മാർപാപ്പ അംഗീകാരം നൽകിയത്. സാധാരണക്കാരായ വിശ്വാസികൾക്ക് കത്തോലിക്കാ സഭയിൽ കൂടുതൽ അഭിപ്രായ പ്രാമുഖ്യം നൽകുന്നതാണ് പരിഷ്ക്കരണ നടപടികൾ. ബിഷപ്പുമാരല്ലാത്ത 70 അംഗങ്ങളെ […]

World

ഗോൾഡൻ ഗ്ലോബ് റേസ്; രണ്ടാം സ്ഥാനം ഉറപ്പിച്ച് മലയാളി നാവികൻ അഭിലാഷ് ടോമി

തിരുവനന്തപുരം: ഗോൾഡൻ ഗ്ലോബ് റേസില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ച് മലയാളി നാവികസേനാ ഓഫീസർ കമാൻഡർ അഭിലാഷ് ടോമി. ഒന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കന്‍ വനിതതാരം കിര്‍സ്റ്റൻ ന്യൂഷാഫറാണ്. വെള്ളിയാഴ്ച രാത്രിയോടെ അഭിലാഷ് ടോമി ഫിനിഷിങ് പോയിന്‍റായ ലെ സാബ്ലേ ദൊലാനില്‍ എത്തുമെന്നാണ് പ്രതീക്ഷ. ബയാനത്ത് എന്ന പായ് വഞ്ചിയിലാണ് അദ്ദേഹത്തിന്റെ […]

World

ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ഡൊമിനിക് റാബ് രാജിവെച്ചു

യുകെ ഉപപ്രധാനമന്ത്രി ഡൊമനിക് റാബ് രാജിവച്ചു. ജീവനക്കാരോട് അപകീർത്തികരമായി പെരുമാറിയെന്ന ആരോപണത്തിൽ സ്വതന്ത്ര അന്വേഷണം തുടരുന്ന പശ്ചാത്തലത്തിലാണു രാജി. നേരത്തെയും ഡൊമനിക് റാബിന്‍റെ പെരുമാറ്റത്തെക്കുറിച്ചു പരാതികൾ ഉയർന്നിരുന്നു. അദ്ദേഹം പ്രവർത്തിച്ചിരുന്ന പല വിഭാഗങ്ങളിലുള്ളവരും പരാതികളുമായി രംഗത്തെത്തി. ഇതിനെത്തുടർന്നാണു എംപ്ലോയ്മെന്‍റ് ബാരിസ്റ്ററായിരുന്ന ആദം ടോളിയുടെ നേതൃത്വത്തിൽ അന്വേഷണം പ്രഖ്യാപിച്ചത്. ഇതിനിടയിലാണു […]

World

ജനസംഖ്യയില്‍ ചൈനയെ മറികടക്കാനൊരുങ്ങി ഇന്ത്യ

ചൈനയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകാനുള്ള പാതയിലാണെന്ന് ഐക്യരാഷ്ട്രസഭ. ജൂണോടുകൂടി ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയായി ഉയരും. ഈ സമയം, ചൈനയുടെ ജനസംഖ്യ 142.57 കോടിയായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈനയേക്കാൾ 29 ലക്ഷം ജനം ഇന്ത്യയിൽ കൂടുതലായിരിക്കും. യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ സ്റ്റേറ്റ് ഓഫ് വേൾഡ് […]

World

ജർമനി ആണവമുക്തം! അവസാന മൂന്ന് ആണവ നിലയങ്ങൾ കൂടി അടച്ചു പൂട്ടി

രാജ്യത്തെ അവസാന മൂന്ന് ആണവ നിലയങ്ങൾ അടച്ചുപൂട്ടി ജർമനി. പല പാശ്ചാത്യ രാജ്യങ്ങളും ആണവോർജത്തിൽ നിക്ഷേപം വർധിപ്പിക്കുമ്പോഴാണ് ആണവയുഗം അവസാനിപ്പിക്കാനുള്ള തീരുമാനവുമായി ജർമനി മുന്നോട്ടു പോയത്. എംസ്‌ലാൻഡ്, നെക്കർവേസ്തിം 2, ഇസാർ 2 എന്നീ ആണവ നിലയങ്ങളാണ് ജർമനി അടച്ചു പൂട്ടിയത്. അംഗല മെർക്കൽ ചാൻസലറായിരിക്കെ 2011ൽ കൈക്കൊണ്ട […]

World

ദുബായിയിൽ വൻ തീപിടുത്തം; മലയാളി ദമ്പതികളടക്കം 16 പേർക്ക് ദാരുണാന്ത്യം

ദുബായ്: ദുബായിലെ അൽ റാസിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം. രണ്ട് മയാളികൾ ഉൾപ്പെടെ 16 പേർക്ക് അപകടത്തിൽ ജീവൻ നഷ്ടമായി. മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടൻ റിജേഷ്( 37), ഭാര്യ ജിഷി( 32) എന്നിവരാണ് മരിച്ച മലയാളികൾ. ശനിയാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. അപകട വിവരം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ […]

World

ശ്വാസകോശ ‌അണുബാധ; ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വത്തിക്കാൻ സിറ്റി : ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പ (86 ) യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോമിലെ ജെമെല്ലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പരിശോധനയിൽ മാർപാപ്പയ്‌ക്ക് ശ്വാസകോശത്തിൽ അണുബാധയെ സ്ഥിരീകരിച്ചതായും എന്നാൽ കോവിഡ് ഇല്ലെന്നും വത്തിക്കാൻ വക്താവ് ബ്രൂണി പ്രസ്‌താവനയിൽ അറിയിച്ചു. 2021 ജൂലൈയിൽ നടത്തിയ ഒരു […]