World

വെടിയുണ്ട കാണാനില്ല! ലോക്ഡൗൺ ഏർപ്പെടുത്തി കിം ജോങ് ഉൻ

കിം ജോങ് ഉന്നിനെപ്പറ്റി പറഞ്ഞുകേൾക്കുന്ന കഥകൾ പലതാണ്. അതിൽ ഏതൊക്കെ സത്യം, ഏതൊക്കെ കള്ളം എന്ന് അവിടുത്തുകാർക്ക് പോലും ബോദ്ധ്യമുണ്ടാകില്ല. കാരണം ഉത്തരകൊറിയ എന്ന സ്വേച്ഛാധിപത്യ രാജ്യത്തിൽ നിന്ന് കിം ജോങ് ഉൻ അറിയാതെ ഒരീച്ച പോലും പുറത്തേക്ക് പറക്കില്ല. ഇപ്പോഴിതാ കിമ്മിന്റെ ഒരു വിചിത്ര നടപടി വീണ്ടും […]

World

ഇന്ന് ഭൗമ മണിക്കൂർ; രാത്രി 8.30ന് ലൈറ്റുകൾ അണയ്ക്കാൻ ആഹ്വാനം

ഇന്ന് ഭൗമ മണിക്കൂർ. ഇന്ന് രാത്രി 8.30ന് ലോകമെമ്പാടുമുള്ള ജനങ്ങൾ ലൈറ്റുകൾ അണയ്ക്കണമെന്ന് ആഹ്വാനം. 190 ലേറെ രാജ്യങ്ങൾ ഭൗമ മണിക്കൂറിൽ പങ്കാളികളാകും.  കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനാണ് ഭൗമ മണിക്കൂർ ആചരിക്കുന്നത്. ഈ സമയത്ത് ലൈറ്റുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും ഓഫ് […]

World

ലോകത്ത് ഏറ്റും സന്തോഷമുള്ള രാജ്യങ്ങളിൽ ഇന്ത്യ 126-ാം സ്ഥാനത്ത്; ആറാം തവണയും ഫിൻലൻഡ് ഒന്നാമത്

ലോകത്തിലെ ഏറ്റവും സന്തുഷ്ടിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 126-ാം സ്ഥാനത്ത്. തുടർച്ചയായി ആറാം തവണയും ഫിൻലൻഡാണ് ഒന്നാം സ്ഥാനത്ത്. പട്ടികയിൽ ഡെന്മാർക്ക് , ഐസ്‌ലാന്‍ഡ് എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ടും മൂന്നും രാജ്യങ്ങളിൽ.  താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാൻ സന്തുഷ്ടിയുടെ കാര്യത്തിൽ ഏറ്റവും പിന്നിലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അയൽരാജ്യങ്ങളായ നേപ്പാൾ, […]

World

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം കൊടുക്കുന്ന ദിനമാണ് വനിതാ ദിനം. ‘ലിംഗസമത്വത്തിൽ പുതിയ കണ്ടുപിടിത്തങ്ങളുടെയും സാങ്കേതികവിദ്യയുടെയും സ്ഥാനം’ എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ തീം. 1975ൽ ഐക്യരാഷ്ട്രസഭ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ […]

World

കാൻസർ രോ​ഗത്തിൽ നിന്നും മുക്തനായി അമേരിക്കൻ പ്രസിഡന്റ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ കാന്‍സര്‍ പൂർണമായും ഭേദപ്പെട്ടെന്ന് ബൈഡനെ ചികിത്സിക്കുന്ന ഡോക്ടർ കെവിൻ ഒ കോർണർ. ബൈഡന് സ്കിൻ കാന്‍സറാണെന്ന് പരിശോധനയിൽ കണ്ടെത്തിയെന്നും ചികിത്സ പൂർത്തീകരിച്ചെന്നും ഡോ. കെവിൻ പറയുന്നു.  എല്ലാ കാന്‍സര്‍ ടിഷ്യൂകളും വിജയകരമായി നീക്കം ചെയ്തു. ബൈഡന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവിലുള്ള ആരോഗ്യ […]

World

ലോക ഖുറാൻ പാരായണ മത്സരം; നാലാം സ്ഥാനം ഇന്ത്യക്കാരന്

ഈജിപ്തിൽ നടന്ന ലോക ഖുറാൻ പാരായണ മത്സരത്തിൽ നാലാം സ്ഥാനം ഇന്ത്യക്കാരന്. അസമിലെ കരിംഗഞ്ച് സ്വദേശിയായ കാരി മഞ്ജൂർ അഹമ്മദ് (26) ആണ് ഇന്ത്യക്കായി നാലാം സ്ഥാനം നേടിയത്. നേരത്തെ, തുർക്കിയിലും മലേഷ്യയിലും നടന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്ത് അഞ്ച്, ഒമ്പത് സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. മത്സരത്തിൽ രാജ്യത്തെ 1.33 […]

No Picture
World

യുഎസ് വിസാ നടപടിക്രമങ്ങള്‍ എളുപ്പമാക്കും; പ്രഥമ പരിഗണന ഇന്ത്യക്കെന്ന് യുഎസ്

ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുഎസ് വിസ ലഭിക്കാറുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. വിസാ നടപടിക്രമങ്ങള്‍ക്കായി ഏറെ നാളുകള്‍ കാത്തിരിക്കേണ്ടത് തിരുത്താനൊരുങ്ങുകയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. യുഎസിലേക്ക് പോകാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍, ജോലിക്കായി പോകുന്നവര്‍, ബിസിനസുകാര്‍, ഫാമിലി വിസ വേണ്ടവര്‍ എന്നിവര്‍ക്കായി വിസാ നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതാണ് പുതിയ മാറ്റം. പുതിയ പ്രഖ്യാപനത്തിന്റെ ഭാഗമായി […]

No Picture
World

തുർക്കി-സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 46,000 കടന്നു; രക്ഷാപ്രവർത്തനം ഇന്ന് രാത്രി അവസാനിപ്പിച്ചേക്കും

തുർക്കിയിലും സിറിയയിലുമായി നടന്ന ഭൂകമ്പത്തിലും തുടർച്ചലനങ്ങളിലുമായി മരിച്ചവരുടെ എണ്ണം 46,000 കടന്നു. മരണ നിരക്ക് ഇനിയും ഉയരാനാണ് സാധ്യത. തുർക്കിയിൽ മാത്രം മൂന്ന് ലക്ഷത്തിലധികം അപ്പാർട്ട്‌മെന്റുകൾ തകർന്നതായാണ് കണക്ക്. പലരെയും ഇപ്പോഴും കാണാനില്ല. ഭൂകമ്പം കഴിഞ്ഞ് 296 മണിക്കൂർ പിന്നിടുന്ന ഈ സാഹചര്യത്തിൽ ഇനി രക്ഷപ്പെട്ടവരെ കണ്ടെത്താനുള്ള സാധ്യത […]

No Picture
World

‘കിസ്സ്’ അടിച്ച് ലോക റെക്കോഡ് നേടി ദമ്പതികൾ

വെള്ളത്തിനടിയിലെ ഏറ്റവും ദൈർഘ്യമേറിയ ചുംബനത്തിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് നേടി ദക്ഷിണാഫ്രിക്കൻ ദമ്പതികൾ. വാലെന്റൈൻസ് ദിനത്തിൽ പൂക്കൾക്കും ചോക്ലേറ്റുകൾക്കും പകരം ദമ്പതികളായ മൈൽസ് ക്ലൂട്ടിയറും ബെത്ത് നീലും പരസ്പരം ചുംബിച്ചു ലോക റെക്കോഡ് നേടാൻ തീരുമാനിക്കുകയായിരുന്നു. മാലിദ്വീപിലെ ലക്‌സ് സൗത്ത് അരി അറ്റോൾ റിസോർത്തിലെ സ്വിമ്മിങ് പൂളിലാണ് റെക്കോർഡ് […]

No Picture
World

തുർക്കി-സിറിയ ഭൂകമ്പം: മരണം 25,000 കടന്നു, അഞ്ചാം ദിവസവും രക്ഷാ പ്രവർത്തനം തുടരുന്നു

തുർക്കി സിറിയ ഭൂകമ്പത്തിൽ മരണം 25,000 കടന്നു. വ്യാപകമായ നാശത്തിനും തണുപ്പിനും വിശപ്പിനും നിരാശയ്ക്കും ഇടയിൽ മരണ സംഖ്യ ഉയർന്നു കൊണ്ടിരിക്കുകയാണ്. ഭൂകമ്പം നാശം വിതച്ച തുർക്കിയെ സഹായിക്കാൻ ഇന്തോനേഷ്യയും ക്യൂബയും ചേർന്നു. തുർക്കിയിലേക്ക് ആരോഗ്യ പ്രവർത്തകരേയും ദുരിതാശ്വാസ പ്രവർത്തകരേയും അയച്ചു.  ഭൂകമ്പ ബാധിത പ്രദേശത്തേക്ക് രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ടി നിരവധി […]