World

വാട്‌സാപ്പ് സന്ദേശങ്ങള്‍ തിരയാം തീയ്യതി നല്‍കി – പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ

പഴയ വാട്‌സാപ്പ് സന്ദേശങ്ങള്‍ എളുപ്പം തിരഞ്ഞുകണ്ടുപിടിക്കാനുള്ള സൗകര്യമൊരുക്കി മെറ്റ. വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ ഒരു സന്ദേശം തീയ്യതി അടിസ്ഥാനതിരഞ്ഞു കണ്ടുപിടിക്കാനാവും. നിലവില്‍ പഴയൊരു ചാറ്റ് കണ്ടുപിടിക്കാന്‍ മുകളിലേക്ക് സ്‌ക്രോള്‍ ചെയ്‌തേ പറ്റൂ.ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കള്‍ക്ക് നിലവില്‍ ഈ അപ്‌ഡേറ്റ് എത്തിക്കുന്നുണ്ട്.  വാട്‌സാപ്പ് വെബ്ബിലും, വാട്‌സാപ്പ് പിസി, മാക്ക് വേര്‍ഷനുകളിലും […]

World

സൗദിയിൽ തീവ്രവാദ പ്രവർത്തനം നടത്തിയ ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കി

റിയാദ്:  സൗദിയിൽ തീവ്രവാദ പ്രവർത്തനം നടത്തുകയും അത്തരം സ്ഥാപനങ്ങൾക്ക് ധനസഹായം നൽകുകയും ചെയ്ത ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.  അഹമ്മദ് ബിൻ സഊദ് ബിൻ സഗീർ അൽശംമ്മരി, സഈദ് ബിൻ അലി ബിൻ സഈദ് അൽ വദായി, അബ്ദുൽ അസീസ് ബിൻ ഉബൈദ് ബിൻ […]

World

നഗ്നഫോട്ടോ കാണിച്ച് ബ്ലാക്ക്മെയില്‍: യുകെയില്‍ 16കാരൻ ജീവനൊടുക്കി

ലണ്ടന്‍: നഗ്നഫോട്ടോ കാണിച്ച് ബ്ലാക്ക്മെയില്‍ ചെയ്തതിനെ തുടര്‍ന്ന് യുകെയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി.  ശ്രീലങ്കന്‍ വംശജനായ ഡിനല്‍ ഡി ആല്‍വിസ് (16) ആണ് ക്രോയിഡോണില്‍ ആത്മഹത്യ ചെയ്തത്. സ്നാപ്ചാറ്റ് വഴി ഡിനലിനെ ബന്ധപ്പെട്ട ഒരു വ്യക്തി ഡിനലിന്‍റെ രണ്ട് നഗ്നഫോട്ടോകള്‍ അയച്ചുകൊടുക്കുകയും 100 പൗണ്ട് നല്‍കിയില്ലെങ്കില്‍ ഈ […]

World

വ്യാഴാഴ്ച വരെ മഴ പ്രതീക്ഷിക്കാം; അറിയിപ്പ് നല്‍കി യുഎഇ കാലാവസ്ഥാ വകുപ്പ്

ദുബൈ: യുഎഇയില്‍ ഞായറാഴ്ച മുതല്‍ ആരംഭിച്ച ചെറിയ മഴയുടെ അന്തരീക്ഷം വ്യാഴം വരെ നീളുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്.  തിങ്കളാഴ്ച യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മേഘാവൃതമായ അന്തരീക്ഷമായിരുന്നു. ഇനി വരുന്ന ദിവസങ്ങളിലും താപനില കുറയാനും ഈര്‍പ്പമുള്ള കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.  പല ഭാഗങ്ങളിലും പൊടിക്കാറ്റും […]

World

പാകിസ്താനില്‍ ചരിത്രമെഴുതി മറിയം നവാസ്; പഞ്ചാബ് മുഖ്യമന്ത്രിയാകുന്ന ആദ്യ വനിത

പഞ്ചാബിൻ്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി ചരിത്രം കുറിച്ച് പാകിസ്താന്‍ മുസ്ലിം ലീഗ് – നവാസിപഞ്ചാബിൻ്റെ (പിഎംഎല്‍-എന്‍) മറിയം നവാസ്. തിരഞ്ഞെടുപ്പില്‍ 220 വോട്ടുകളാണ് മറിയം നവാസ് നേടിയതെന്ന് പാകിസ്താനി മാധ്യമമായ എആർവൈയെ ഉദ്ധരിച്ചുകൊണ്ട് എഎന്‍ഐ റിപ്പോർട്ട് ചെയ്തു.  സുന്നി ഇത്തിഹാദ് കൗണ്‍സിലിന്റെ (എസ്ഐസി) റാണ അഫ്താബ് അഹമ്മദിനെയാണ് പരാജയപ്പെടുത്തിയത്. എസ്ഐസി […]

World

യുഎഇയിലെ അജ്മാനിൽ പെർഫ്യൂം കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടിത്തം

അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ പെര്‍ഫ്യൂം-കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ അഗ്നിബാധ.  ഒമ്പത് പാകിസ്ഥാനികള്‍ക്ക് പരിക്കേറ്റു.  ശനിയാഴ്ചയാണ് തീപിടിത്തമുണ്ടായത്.  പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.  അജ്മാനിലെ ജറഫില്‍ പ്രവര്‍ത്തിക്കുന്ന കെമിക്കല്‍ കമ്പനിക്കാണ് തീപിടിച്ചത്.  വിവരം അറിഞ്ഞ ഉടന്‍ സി​വി​ൽ ഡി​ഫ​ൻ​സും പൊ​ലീ​സും സ്ഥലത്തെത്തി തീ ​നിയന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക​യാ​യി​രു​ന്നു.  ഗുരുതര പരിക്കേറ്റ രണ്ടുപേരെ […]

World

കുവൈത്ത് സിറ്റി ജയിലുകളില്‍ കഴിയുന്ന 912 തടവുകാരെ മോചിപ്പിക്കുന്നു

കുവൈത്ത് സിറ്റി:  കുവൈത്തിന്‍റെ 63-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് ജയിലുകളില്‍ കഴിയുന്ന 912 തടവുകാരെ മോചിപ്പിക്കുന്നു.  ഇവരില്‍ 214 പേരെ ഉടന്‍ മോചിപ്പിക്കാനും ഉത്തരവായി.  കുവൈത്ത് അമീര്‍ ശൈഖ് മിഷല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് നടപടി.  തടവുകാലത്തെ നല്ല പെരുമാറ്റം ഉള്‍പ്പെടെയുള്ള […]

World

റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്നുണ്ടായ ജീവഹാനിയുടെ കണക്ക് വെളിപ്പെടുത്തി സെലന്‍സ്‌കി

യുക്രെയ്ന്‍ :  റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്നുണ്ടായ ജീവഹാനിയുടെ കണക്ക് വെളിപ്പെടുത്തി പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി.  റഷ്യന്‍ സൈനിക നടപടി രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ഇതുവരെ മുപ്പത്തിനായിരത്തിലധികം സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സെലന്‍സ്‌കി വ്യക്തമാക്കുന്നത്.  ‘യുക്രെയ്‌ന് വേണ്ടിയുള്ള ത്യാഗം’ എന്നായിരുന്നു സൈനികരുടെ മരണത്തെ സെലന്‍സ്‌കി വിശേഷിപ്പിച്ചത്.  കീവില്‍ നടന്ന ‘യുക്രെയ്ന്‍ യീര്‍ […]

World

ന്യൂയോര്‍ക്കില്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

വാഷിങ്ടണ്‍: ന്യൂയോര്‍ക്കില്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ യുവാവ് മരിച്ചു. 27കാരനായ മാധ്യമപ്രവര്‍ത്തകന്‍ ഫാസില്‍ ഖാനാണ് മരിച്ചത്. ഇന്ത്യന്‍ എംബസിയാണ് മരണവിവരം അറിയിച്ചത്. മരിച്ചയാളുടെ കുടുംബവുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. ന്യൂയോര്‍ക്കിലെ ഹരേലമിലെ അപ്പാര്‍ട്ട്‌മെന്റിലാണ് തീപിടിത്തം ഉണ്ടായത്. ഇലക്ട്രിക് ബൈക്കിൽ ഉപയോ​ഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററി പൊട്ടിത്തെറിച്ചാണ് […]

World

യുദ്ധത്തിൻ്റെ രണ്ട് വർഷം; അനിശ്ചിതത്വത്തിൻ്റെ നടുവില്‍ യുക്രെയ്‌ന്‍ ജനത.

യുദ്ധം എത്തരത്തില്‍ അവസാനിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം ഇന്നും തുടരുകയാണ്. ഈ അനിശ്ചിതത്വത്തിലാണ് യുക്രെയ്‌‍നിലെ ഓരോ സാധാരണക്കാരും കടന്നുപോകുന്നത്. റഷ്യന്‍ മിസൈലുകള്‍ കഴിഞ്ഞ മാസം തകർത്തെറിഞ്ഞ യുക്രെയ്‌നിലെ തൻ്റെ സ്കൂള്‍ സന്ദർശിക്കുന്നത് ല്യുഡ്മില പൊളോവ്കൊയുടെ ദിനചര്യയായി മാറിക്കഴിഞ്ഞു. പൊട്ടിച്ചിതറിയ ഗ്ലാസുകളുടേയും കത്തിക്കരിഞ്ഞ പുസ്തകത്താളുകളുടേയും മുകളിലൂടെ നടക്കുമ്പോള്‍ പൊളോവ്കോയുടെ ആശങ്ക കുട്ടികള്‍ […]