World

ഇന്ത്യയുമായുളള ഡ്രോൺ കരാർ റദ്ദാക്കിയിട്ടില്ല: വാർത്തകൾ തള്ളി അമേരിക്ക; കരാറിന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് അംഗീകാരം

ഇന്ത്യയുമായുള്ള നിർദ്ദിഷ്ട ഡ്രോൺ കരാറിന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ അംഗീകാരം. ഖലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താന്‍ ഇന്ത്യ ഗൂഢാലോചന നടത്തിയെന്ന ആരോപണം നിലനിൽക്കെയാണ് കരാറിന് യുഎസ് അംഗീകാരം നൽകിയത്. പന്നുവിനെ കൊലപ്പെടുത്തിയത് ഇന്ത്യയാണെന്നും കരാർ റദ്ദാക്കണമെന്നും യുഎസ് നിയമനിർമാണ സഭയിലെ അംഗങ്ങളിൽ ചിലർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ […]

World

ഇമ്രാന്‍ ഖാന് വീണ്ടും പതിനാലു വര്‍ഷം തടവുശിക്ഷ; തോഷാ ഖാന കേസില്‍ ഭാര്യയും ജയിലിലേക്ക്

തോഷാഖാന കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്ര ബീബിക്കും പതിനാല് വര്‍ഷം തടവ് ശിക്ഷ. കഴിഞ്ഞദിവസം, സൈഫര്‍ കേസില്‍ പത്തുവര്‍ഷം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് പുതിയ കേസിലും ഇസ്ലാമാബാദ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. 78.7 കോടി പാകിസ്താന്‍ രൂപ പിഴയും വിധിച്ചിട്ടുണ്ട്. പാകിസ്താനില്‍ […]

World

സൈഫർ കേസ്: മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് 10 വര്‍ഷം ജയില്‍ ശിക്ഷ

സൈഫർ കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷിക്കും 10 വർഷം ജയില്‍ ശിക്ഷ വിധിച്ച് പ്രത്യേക കോടതി. ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് ശിക്ഷാവിധി. ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സിയുടെ കുറ്റപത്രപ്രകാരം ഇമ്രാന്‍ ഖാന്‍ തിരികെ നല്‍കാത്ത നയതന്ത്ര രേഖയുമായി ബന്ധപ്പെട്ടതാണ് […]

World

മ്യാൻമാറിലെ അനധികൃത കുടിയേറ്റം: ഇന്ത്യ അതിർത്തിയിൽ മതിൽ പണിയും; അമിത് ഷാ

ന്യൂഡൽഹി: മ്യാൻമാറിൽ നിന്നുമുള്ള അനധികൃത കുടിയേറ്റം തടയാൻ അതിർത്തികളിൽ മതിൽ പണിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മ്യാൻമാരിൽ തുടരുന്ന വംശീയ സംഘട്ടനങ്ങളെ തുടർന്നാണ് അനധികൃത കുടിയേറ്റം. ഇതേത്തുടർന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 600-ലധികം മ്യാൻമർ സൈനികരാണ് ഇന്ത്യയിലേക്ക് കുടിയേറ്റം നടത്തിയിരിക്കുന്നത്. […]

World

അതിശൈത്യം: അമേരിക്കയിൽ റദ്ദാക്കിയത് രണ്ടായിരത്തിലേറെ വിമാനങ്ങൾ; വലഞ്ഞ് ജനം

അമേരിക്കയിൽ അതിശൈത്യത്തിന് പിന്നാലെ റദ്ദാക്കിയത് 2000ൽ അധികം വിമാന സർവ്വീസുകൾ. വെള്ളിയാഴ്ച വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ 12 സംസ്ഥാനങ്ങളിലായാണ് രണ്ടായിരത്തിലധികം വിമാന സർവ്വീസുകൾ റദ്ദായിട്ടുള്ളത്. ഈ വാരാന്ത്യത്തോടെ ശൈത്യം അതീവ കഠിനമാകുമെന്നാണ് കാലാവസ്ഥ വിഭാഗം വിശദമാക്കുന്നത്. ഇതോടെ സാഹചര്യം ഇനിയും ദുഷ്കരമാകുമെന്നാണ് സൂചന.  സൌത്ത് വെസ്റ്റ് കമ്പനിയുടെ വിമാനങ്ങളാണ് […]

World

പുതിയ മേജർ ആർച്ച് ബിഷപ്പ് കേരളത്തിന് പുറത്തുനിന്ന് ?

സീറോ – മലബാർ സഭയുടെ പുതിയ തലവനെ പ്രഖ്യാപിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. കേരളത്തിന് പുറത്തുനിന്നുള്ള ആളാകും പുതിയ മേജർ ആർച്ച് ബിഷപ്പ് എന്നാണ് സൂചന. തിരഞ്ഞെടുപ്പ് നടപടികൾ കഴിഞ്ഞ ദിവസം തന്നെ പൂർത്തിയായിരുന്നു. സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ നാളെയാകും സ്ഥാനാരോഹണ ചടങ്ങുകൾ നടക്കുക. എറണാകുളം […]

World

ഗബ്രിയേല്‍ അറ്റല്‍ ഇനി ഫ്രാന്‍സിന്റെ നായകന്‍; ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി

ഫ്രാന്‍സിന്റെ അടുത്ത പ്രധാനമന്ത്രിയായി ഗബ്രിയേല്‍ അറ്റലിനെ തിരഞ്ഞെടുത്ത് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. 34കാരനായ ഗബ്രിയേല്‍ ഫ്രാന്‍സിന്റെ ചരിത്രത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. ലോറന്റ് ഫാബിയസായിരുന്നു ഇതിന് മുന്‍പ് ഫ്രാന്‍സിന്റെ പ്രായം കുറഞ്ഞ പ്രധാനമന്ത്രി. 1984ല്‍ 37-ാം വയസിലായിരുന്നു ലോറന്റിനെ ഫ്രാങ്കോയിസ് മിറ്ററാന്‍ഡ് പ്രധാനമന്ത്രിയായി നിയമിച്ചത്. […]

World

വാടക ഗർഭധാരണം അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നത്; ആഗോളതലത്തിൽ നിരോധിക്കണം; മാർപ്പാപ്പ

വാടക ഗർഭധാരണം നിരോധിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണ് വാടക ഗര്‍ഭധാരണം. ഇത് അപലപനീയമാണ്. അതിനാൽ ഈ സമ്പ്രദായം ആഗോളതലത്തില്‍ നിരോധിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമത്തിൽ താൻ പ്രത്യാശ പ്രകടിപ്പിക്കുന്നുവെന്നും മാർപാപ്പ പറഞ്ഞു. വത്തിക്കാൻ അക്രഡിറ്റഡ് നയതന്ത്രജ്ഞരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പോപ്പ്.  ഇറ്റലിയിൽ നിലവില്‍ […]

Entertainment

ഗോൾഡൻ ഗ്ലോബ് 2024: പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഓപ്പൺഹെെമർ കൂടുതൽ പുരസ്കാരം സ്വന്തമാക്കിയ ചിത്രം

ലോക സിനിമ പ്രേക്ഷകർ കാത്തിരുന്ന 81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യൻ സമയം ഇന്ന് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പരിപാടി കാലിഫോർണിയയിലെ ബെവർലി ഹിൽസിൽ വച്ചാണ് നടന്നത്. ലോക ശ്രദ്ധയാകർഷിച്ച് ക്രിസ്റ്റഫർ നോളന്റെ ഓപ്പൺഗഹൈമറാണ് ഏറ്റവും കൂടുതൽ പുരസ്കാരം സ്വന്തമാക്കിയ ചിത്രം. മികച്ച ചിത്രം (ഡ്രാമ), […]

World

സൊമാലിയന്‍ തീരത്ത് കപ്പല്‍ തട്ടിക്കൊണ്ടു പോയി; 15 ഇന്ത്യക്കാര്‍ കപ്പലില്‍

സൊമാലിയന്‍ തീരത്ത് ഇന്ത്യക്കാര്‍ ജീവനക്കാരായ കപ്പല്‍ തട്ടിക്കൊണ്ടു പോയി. ലൈബീരിയന്‍ പതാകയുള്ള എന്ന കപ്പലിനെയാണ് അറബിക്കടലില്‍ വെച്ച് അജ്ഞാതര്‍ ആക്രമിച്ചത്. 15 ഇന്ത്യന്‍ ജീവനക്കാരാണ് കപ്പലിലുള്ളത്. സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഇന്ത്യന്‍ നാവികസേന ഐഎന്‍എസ് ചെന്നൈ യുദ്ധക്കപ്പല്‍ വിന്യസിച്ചു. തട്ടിക്കൊണ്ടുപോയ കപ്പലിനെ നാവികസേനാ വിമാനവും സൂക്ഷ്മമായി […]