World

ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം; അതിര്‍ത്തി കടക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന

ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് അധികൃതമായി കുടിയേറുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഡിസംബര്‍ 21ന് അനധികൃത കുടിയേറ്റമെന്നാരോപിച്ച് 300 ഇന്ത്യന്‍ യാത്രക്കാര്‍ സഞ്ചരിച്ച വിമാനം ഫ്രാന്‍സില്‍ പിടിച്ചുവച്ചതോടെയാണ് വീണ്ടും അനധികൃത കുടിയേറ്റം ചര്‍ച്ചയായത്. വാട്രി വിമാനത്താവളത്തിൽ അഞ്ച് ദിവസമാണ് യാത്രക്കാരെ തടഞ്ഞുവച്ചത്. വിഷയം ഇന്ത്യ പരിശോധിച്ചുവരികയാണ്. ഡിസംബര്‍ 26ന് മുംബൈയിലേക്ക് […]

World

ജപ്പാനില്‍ വൻ ഭൂചലനം; 7.6 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്

ജപ്പാനില്‍ ശക്തമായ ഭൂചലനം. വടക്കൻ മധ്യ ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തി. ഇഷികാവയിലും സമീപ പ്രദേശങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി (ജെഎംഎ) അറിയിച്ചു. ഇതോടെ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ തീരത്ത് സുനാമി മുന്നറിയിപ്പ് നല്‍കി. ഇഷികാവ, നിഗറ്റ, ടോയാമ അടക്കമുള്ള പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലാണ് ജാഗ്രതാ നിര്‍ദ്ദേശം. തലസ്ഥാനമായ […]

World

പുതുവർഷത്തിലും സമാധാനമില്ലാതെ ഗാസ; 24 മണിക്കൂറില്‍ കൊല്ലപ്പെട്ടത് നൂറിലധികം പേര്‍

പുതുവര്‍ഷാരംഭത്തിലും സമാധാനമില്ലാതെ ഗാസ. ഇസ്രയേല്‍ ഷെല്ലാക്രമണത്തില്‍നിന്ന് അഭയം പ്രാപിക്കുന്നതിനിടയില്‍ ഖാന്‍ യൂനുസിന്റെ മധ്യഭാഗത്ത് കരയാക്രമണം നടക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ സെന്‍ട്രല്‍ ഗാസയിലും ബോംബെറിഞ്ഞിട്ടുണ്ട്. ഇസ്രയേലിന്റെ ആക്രമണത്തില്‍ ഒറ്റരാത്രികൊണ്ട് കുറഞ്ഞത് 24 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ […]

No Picture
World

അഭയാര്‍ഥി ക്യാമ്പുകളിലെ ആക്രമണം അവസാനിപ്പിക്കാതെ ഇസ്രയേല്‍; വീണ്ടും ആയുധങ്ങള്‍ നല്‍കി അമേരിക്ക

തുടർച്ചയായ വെടിനിർത്തൽ ആഹ്വാനങ്ങൾക്കിടയിലും ഇസ്രയേലിന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാന്‍ യുഎസ് തീരുമാനം. വിദേശരാജ്യത്തിന് ആയുധ വില്‍പ്പന നടത്തണമെങ്കില്‍ ആമേരിക്കന്‍ കോണ്‍ഗ്രസിന്റെ അംഗീകാരം ആവശ്യമാണ്. എന്നാല്‍, അടിയന്തര ആവശ്യം പരിഗണിച്ച് അംഗീകാരത്തിന് കാത്തുനില്‍ക്കാതെ യുഎസ് ശേഖരത്തില്‍ നിന്നുതന്നെ ആയുധങ്ങള്‍ നല്‍കിയിരിക്കുകയാണ് ബൈഡന്‍ ഭരണകൂടം. മാനുഷിക പരിഗണന മുന്‍നിര്‍ത്തി ഗാസയില്‍ വെടിനിര്‍ത്തല്‍ […]

No Picture
World

പാക് തിരഞ്ഞെടുപ്പ്: ഇമ്രാന്‍ ഖാന് കനത്ത തിരിച്ചടി, നാമനിര്‍ദേശ പത്രിക തള്ളി

2024 പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് തിരിച്ചുവരാമെന്നുള്ള പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്രീക് ഇ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്റെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി. രണ്ട് സീറ്റുകളില്‍ മത്സരിക്കാനായി ഇമ്രാന്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകള്‍ പാക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. വരുന്ന ഫെബ്രുവരി എട്ടിനാണ് പാകിസ്താനില്‍ പൊതുതിരഞ്ഞെടുപ്പ് അരങ്ങേറുന്നത്. […]

No Picture
World

റഫായിലും മനുഷ്യക്കുരുതി; ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേല്‍, നിര്‍ണായക ചര്‍ച്ചയ്ക്ക് ഹമാസ്

ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21,320 ആയി. ദക്ഷിണ ഗാസയിലെ റഫായിലെ കുവൈതി ആശുപത്രിക്ക് സമീപം നടന്ന ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ജനവാസ മേഖലയ്ക്ക് നേരെയാണ് ഇസ്രയേല്‍ ഇന്നലെ രാത്രി ആക്രമണം അഴിച്ചുവിട്ടത്. ദക്ഷിണ ഗാസയില്‍ ഹമാസ് വലിയ രീതിയിലുള്ള ചെറുത്തുനില്‍പ്പ് നടത്തുന്നതിനിടെയാണ്, ഇസ്രയേല്‍ ആക്രമണം […]

No Picture
Movies

പാരസൈറ്റ്’ സിനിമയിലെ നടൻ ലീ സൺ ക്യുങിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഓസ്‌കാർ അവാർഡ് നേടിയ ‘പാരസൈറ്റ്’ എന്ന ചിത്രത്തിലെ  പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ദക്ഷിണ കൊറിയൻ ലീ സൺ-ക്യുണിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സെൻട്രൽ സിയോളിലെ പാർക്കിൽ നിർത്തിയിട്ടിരുന്ന കാറിലാണ് ലീ സണ്ണിനെ ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലഹരി ഉപയോഗത്തിന്റെ പേരിൽ ലീ കുറച്ചു നാളുകളായി […]

World

ചരിത്രത്തില്‍ ആദ്യം; പാക്കിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹിന്ദു യുവതി

ഇസ്ലാമബാദ്: പാക്കിസ്ഥാനിൽ ചരിത്രത്തിൽ ആദ്യമായി ഹിന്ദു സ്ത്രീ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു. ഖൈബർ പഖ്തൂൺക്വ പ്രവിശ്യയിലെ ബുനെർ ജില്ലയിലാണ് ഡോ. സവീറ പർകാശ് എന്ന യുവതി നാമനിർദേശ പ്രതിക സമർപ്പിച്ചത്. പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) ടിക്കറ്റിലാണ് സവീറ മത്സരിക്കുന്നത്. 2024 ഫെബ്രുവരി എട്ടിനാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. സവീറയുടെ […]

World

ക്രിസ്മസ് രാത്രിയിലും ഗാസയില്‍ കൂട്ടക്കുരുതി, കൊല്ലപ്പെട്ടത് 70 പേര്‍

ലോകം ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിക്കുമ്പോഴും യുദ്ധ ഭീതിയില്‍ വാഗ്ദത്ത ഭൂമി. ഇസ്രയേല്‍ ഹമാസ് യുദ്ധം മൂന്ന് മാസം പിന്നിടുമ്പോള്‍ ഗാസ ക്രിസ്മസ് രാത്രിയിലും കുരുതിക്കളമായി മാറി. ഇസ്രയേല്‍ സൈനിക നടപടിയില്‍ കഴിഞ്ഞ ദിവസം മാത്രം കൊല്ലപ്പെട്ടത് 70 പേരാണെന്നാണ് കണക്കുകള്‍. സെന്‍ട്രല്‍ ഗാസ മുനമ്പിലെ അല്‍-മഗാസി, അല്‍ബുര്‍ജ് അഭയാര്‍ഥി […]

World

ചെങ്കടലില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം; 25 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട കപ്പലിനെ ആക്രമിച്ചു

ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം തുടര്‍ക്കഥയാകുന്നു. 25 ഇന്ത്യന്‍ ക്രൂ അംഗങ്ങളുമായി സഞ്ചരിച്ച ക്രൂഡ് ഓയില്‍ ടാങ്കറിനു നേരെ ഡ്രോണ്‍ ആക്രമണമുണ്ടായി. ഹൂതി സായുധ ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്ന് അമേരിക്ക അറിയിച്ചു. ഗാബോണ്‍ ഉടമസ്ഥതയിലുള്ള എംവി സായിബാബ ടാങ്കറിനെതിരെയാണ് ആക്രമണം നടന്നത്. കപ്പലിലെ 25 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് നാവികസേന […]