World

75 ദിവസത്തെ യുദ്ധം ഇസ്രായേൽ കൊന്നത് 20,000 പലസ്തീനികളെ

ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിലേക്ക് കടന്നു കയറി ആക്രമണം നടത്തിയതിന് പിന്നാലെയാണ് രൂക്ഷമായ യുദ്ധം ആരംഭിച്ചത്. ഇതിനെത്തുടർന്ന് തിരിച്ചടിച്ച ഇസ്രായേൽ ഗാസയെ (Gaza) പൂർണ്ണമായും നശിപ്പിച്ചിരുന്നു. ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 20,000 ആയതായാണ് റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവരുന്നത്. ഹമാസ് നടത്തുന്ന സർക്കാർ […]

World

70ാം വയസിൽ ജ്ഞാനസ്നാനം സ്വീകരിച്ച് മുന്‍ ഹെവിവെയ്റ്റ് ചാമ്പ്യൻ ഹൾക്ക് ഹോഗന്‍

ഫ്ലോറിഡ: 70ാം വയസിൽ ജ്ഞാനസ്നാനം സ്വീകരിച്ചതായി ഡബ്ല്യു ഡബ്ല്യു ഇ താരവും മുന്‍ ഹെവിവെയ്റ്റ് ചാമ്പ്യനുമായ ഹൾക്ക് ഹോഗന്‍. ബുധനാഴ്ച സമൂഹമാധ്യമങ്ങളിലെ കുറിപ്പിലൂടെയാണ് ജീവിതത്തിലെ ഏറ്റവും പുതിയ മാറ്റത്തേക്കുറിച്ച് ഹൾക്ക് ഹോഗന്‍ വിശദമാക്കിയത്. ജീവിതത്തിലെ ഏറ്റവും വലിയ ദിനം, യേശുക്രിസ്തുവിന് മുന്നിൽ പൂർണമായി കീഴടങ്ങുന്നുവെന്നാണ് വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ച് […]

World

ഹമാസുമായി വെടിനിർത്തൽ കരാറിന് തയാറെന്ന് ഇസ്രയേൽ പ്രസിഡന്റ്

ഹമാസുമായി വീണ്ടുമൊരു വെടിനിർത്തൽ കരാറിന് ഒരുക്കമെന്ന് ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ്. 80 രാജ്യങ്ങളിൽനിന്നുള്ള അംബാസഡർമാർക്ക് ചൊവ്വാഴ്ച നൽകിയ വിരുന്നിലാണ് ഹെർസോഗിന്റെ തുറന്നുപറച്ചിൽ. കൂടുതൽ ബന്ദികളെ മോചിപ്പിക്കാൻ തയ്യാറാണെങ്കിൽ വെടിനിർത്തലിന് തയാറാണെന്നാണ് ഹെർസോഗ് പറയുന്നത്. ഇസ്രയേലിന്റെ നിലപാട് മയപ്പെടുന്നു എന്ന് വിവിധ റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നെങ്കിലും ഒന്നിനും സ്ഥിരീകരണമുണ്ടായിരുന്നില്ല. […]

World

ചൈനയില്‍ നാശം വിതച്ച് ഭൂകമ്പം, 111 മരണം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

വടക്കുപടിഞ്ഞാറന്‍ ചൈനയിലുണ്ടായ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ തകർന്ന് 111 പേർ മരിച്ചു. ഇരുനൂറിലധികം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. യുഎസ് ജിയോളജിക്കല്‍ സർവെ നല്‍കുന്ന വിവരപ്രകാരം 6.2 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗാന്‍സു പ്രവിശ്യയുടെ തലസ്ഥാനമായ ലാന്‍സൊയില്‍ നിന്ന് 100 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം. ഗാന്‍സു പ്രവശ്യയില്‍ മാത്രം 100 പേരാണ് മരിച്ചത്. […]

World

കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയില്‍; അജ്ഞാതർ വിഷം നല്‍കിയതായി റിപ്പോർട്ട്

കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പാകിസ്താന്‍ കറാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകള്‍. ദാവൂദിന് അജ്ഞാതർ വിഷം നല്‍കിയതായി അഭ്യൂഹങ്ങള്‍ ഉയർന്നിരുന്നു. ദാവൂദ് ആശുപത്രിയിലായത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. ദാവൂദിന്റെ ആരോഗ്യനില മോശമായതിന് കാരണം വിഷം ശരീരത്തിലെത്തിയതാകാമെന്നാണ് അഭ്യൂഹങ്ങള്‍. ദാവൂദ് ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതായി നേരത്തെ […]

World

ലിബിയയില്‍ ബോട്ടപകടം: 61 പേര്‍ മുങ്ങിമരിച്ചതായി റിപ്പോര്‍ട്ട്

ലിബിയയില്‍ ബോട്ടപകടത്തില്‍ 60ലധികം അഭയാര്‍ഥികള്‍ മുങ്ങിമരിച്ചതായി റിപ്പോര്‍ട്ട്. സ്ത്രീകളും കുട്ടികളുമടക്കം 61 പേര്‍ മുങ്ങിമരിച്ചതായി ഐക്യരാഷ്ട്ര സംഘടനയുടെ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (IOM) പറഞ്ഞു. ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്നു 110 കിലോമീറ്റര്‍ ദൂരെ സുവാര നഗരത്തിലേക്ക് പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍പ്പെട്ടതെന്ന് രക്ഷപ്പെട്ട യാത്രക്കാരെ ഉദ്ധരിച്ച് ഐഒഎം […]

World

വത്തിക്കാന് പുറത്ത് അടക്കം ചെയ്യണം, സംസ്കാരച്ചടങ്ങ് ലളിതമായിരിക്കണം; ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാന്‍: തന്‍റെ സംസ്കാരച്ചടങ്ങ് ലളിതമായിരിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. സെന്റ് മേരി മേജർ റോമൻ ബസിലിക്കയിൽ അടക്കണമെന്നാണ് ആഗ്രഹമെന്നും മാർപാപ്പ വ്യക്തമാക്കി. വത്തിക്കാന് പുറത്ത് അടക്കം ചെയ്യണമെന്ന് ആഗ്രഹമാണ് ഫ്രാന്‍സിസ് മാർപ്പാപ്പ മുന്നോട്ട് വച്ചിരിക്കുന്നത്. ഞായറാഴ്ചയാണ് മാർപ്പാപ്പയ്ക്ക് 87 വയസ് പൂർത്തിയായത്. മെക്സികോയിലെ എന്‍ പ്ലസ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് […]

World

ലോകത്തിൽ ഏറ്റവും നീളമുള്ള മുടി എന്ന റെക്കോർഡ് നേടി 46കാരി

ലോകത്ത് ജീവിച്ചരിക്കുന്നവരിൽ ഏറ്റവും നീളം കൂടിയ മുടി എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഉത്തർപ്രദേശ് സ്വദേശിനി സ്മിത ശ്രീവാസ്തവ. ഏഴ് അടി ഒൻപതു ഇഞ്ച് ആണ് സ്മിതയുടെ മുടിയുടെ നീളം. 14 വയസ്സു മുതലാണ് സ്മിത മുടി നീട്ടി വളർത്താൻ തുടങ്ങുന്നത്. അമ്മയ്ക്കും സഹോദരിക്കും നീളമുള്ള മുടിയാണ്. മുടി […]

World

ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ

ഗാസയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. വെടിനിർത്തലിന് ശേഷമുള്ള ആക്രമണത്തിൽ 175 പേർ കൊല്ലപ്പെട്ടു. അറുനൂറിലധികം പേർക്ക് പരിക്കേറ്റു. വെടിനിർത്തലിനായി ചർച്ചകൾ തുടരുന്നെന്ന് ഖത്തറും അമേരിക്കയും വ്യക്തമാക്കുന്നതിനിടെയാണ് ഇസ്രയേൽ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. ചർച്ചകൾ തുടരുന്നതായി ഈജിപ്തും അറിയിച്ചു. ജബലിയ അഭയാർത്ഥി ക്യാമ്പിന് നേരെയും ആക്രമണം ഉണ്ടായി. ഇതിനിടെ ഗാസയിൽ ഗുരുതര […]

World

ഗാസയില്‍ വെടിനിര്‍ത്തല്‍ അവസാനിച്ചു; സൈനിക നീക്കം പുനരാരംഭിച്ചതായി ഇസ്രയേല്‍

ഏഴ് ദിവസത്തെ വെടിനിര്‍ത്തലിന് ശേഷം ഗാസയില്‍ വീണ്ടും ആക്രമണ ഭീതി. ഗാസയ്ക്ക് മേല്‍ ഹമാസിന് എതിരെ നടത്തിവന്നിരുന്ന സൈനിക നീക്കം പുനരാരംഭിച്ചതായി ഇസ്രയേല്‍ പ്രഖ്യാപിച്ചു. തങ്ങളുടെ മേഖലയിലേക്ക് കടന്നുകയറി ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് വിശദീകരിച്ചാണ് ഇസ്രയേല്‍ നടപടി. ഗാസയില്‍ നിന്നും റോക്കറ്റുകള്‍ പതിച്ചെന്ന് ആരോപിച്ചാണ് ഇസ്രയേലിന്റെ നടപടി. […]