World

ചരിത്രമെഴുതി നേപ്പാള്‍; സ്വവര്‍ഗ വിവാഹം രജസ്റ്റര്‍ ചെയ്യുന്ന ആദ്യ ദക്ഷിണേഷ്യന്‍ രാജ്യം

ദക്ഷിണേഷ്യയില്‍ ആദ്യമായി സ്വവര്‍ഗ വിവാഹത്തിന് രജിസ്ട്രേഷന്‍ നല്‍കുന്ന രാജ്യമായി നേപ്പാള്‍. മായാ ഗുരങ് (35), സുരേന്ദ്ര പാണ്ഡെ (27) എന്നിവരുടെ വിവാഹമാണ് ലാംജങ് ജില്ലയിലെ ദോര്‍ദി റൂറല്‍ മുന്‍സിപ്പാലിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തത്. മായാ ഗുരങ് ട്രാന്‍സ് ജെന്‍ഡര്‍ വനിതയാണെങ്കിലും നിയമപരമായി പുരുഷനാണ്. അതിനാലാണ് സ്വവര്‍ഗ വിവാഹം എന്ന രീതിയില്‍ […]

World

ചൈനയിൽ കുട്ടികളിൽ ന്യുമോണിയ വ്യാപനം രൂക്ഷം

കോവിഡ് മഹാമാരിക്ക് പിന്നാലെ ചൈനയിലെ സ്കൂളുകളിൽ ന്യുമോണിയ പടരുന്നതായി റിപ്പോർട്ട്. പല ആശുപത്രികളിലും രോ​ഗം ബാധിച്ച കുട്ടകളാൽ നിറഞ്ഞിരിക്കുകയാണെന്നാണ് വിവരം. രോ​ഗവ്യാപനം ആഗോള ആരോഗ്യ വിദഗ്ധർക്കിടയിൽ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ബീജിം​ഗ് ലിയോണിംഗ് പ്രവിശ്യയിലാണ് രോ​ഗവ്യാപനം രൂക്ഷമായിരിക്കുന്നത്.  വിദ്യാർത്ഥികളിലും അധ്യാപകരിലും രോ​ഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ചില സ്കൂളുകളിൽ ക്ലാസുകൾ താൽക്കാലികമായി നിർത്തിവച്ചു. […]

World

ഭർത്താവിന്റെ വെടിയേറ്റ യുവതിയുടെ ശസ്ത്രക്രിയ പൂർത്തിയായി, രക്തസ്രാവം നിയന്ത്രിക്കാനായെന്ന് ഡോക്ടര്‍

ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ശസ്ത്രക്രിയ പൂർത്തിയായി. ശസ്ത്രക്രിയ വിജയകരമെന്ന് ഡോക്ടർമാർ അറിയിച്ചു. ഉഴവൂർ പെരുന്താനം കുന്നാംപടവിൽ ഏബ്രഹാം – ലാലി ദമ്പതികളുടെ മകൾ മീര ആണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ കഴിയുന്നത്. മീരയുടെ വയറ്റിലെ രക്തസ്രാവം നിയന്ത്രണവിധേയമാക്കാൻ കഴിയാതായതിനെ തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയയിൽ […]

World

ട്രംപിന്റെ സഹോദരി അപ്പാർട്ട്മെന്റിൽ‌ മരിച്ച നിലയിൽ

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സഹോദരിയും വിരമിച്ച ഫെഡറൽ ജഡ്ജിയുമായ മരിയാനെ ട്രംപ് ബാരിയെ തിങ്കളാഴ്ച പുലർച്ചെ അപ്പർ ഈസ്റ്റ് സൈഡ് അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി.  മരിയാനെയുടെ മരണകാരണം എന്തെന്ന് ആരോഗ്യവിദഗ്ധർ പരിശോധിച്ചു കണ്ടെത്തും. 1983ൽ അന്നത്തെ യുഎസ് പ്രസിഡന്റ് റോണാൾഡ് റീഗനാണു ന്യൂജഴ്സിയിലെ ജില്ലാ […]

World

ഇന്ത്യ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നു; അപകടകരമെന്ന് കാനഡ

ഇന്ത്യക്കെതിരെ വീണ്ടും വിമര്‍ശനം ഉന്നയിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. വലിയ രാജ്യങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാല്‍ ലോകം മുഴുവനാണ് അപകടം നേരിടേണ്ടിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. “നിജ്ജാറിന്റെ കൊലപാതകം ഞങ്ങൾ വളരെ ഗൗരവമായി എടുത്ത കാര്യമാണ്. നിയമപാലകരും അന്വേഷണ ഏജൻസികളും അവരുടെ ജോലി ചെയ്യുന്നത് തുടരുന്നതിനാൽ ഞങ്ങൾ എല്ലാ […]

World

ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്ക് മാമോദീസ സ്വീകരിക്കാമെന്ന് കത്തോലിക്ക സഭ

വത്തിക്കാൻ സിറ്റി: ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്ക് മാമോദീസ സ്വീകരിക്കാമെന്ന് കത്തോലിക്ക സഭ. മാമോദീസ സ്വീകരിക്കുന്നതിനും തലതൊട്ടപ്പനും തലതൊട്ടമ്മയുമാകുന്നതിനും വിവാഹങ്ങളിൽ സാക്ഷിയാകുന്നതിനും തടസമില്ലെന്ന് വിശ്വാസ കാര്യങ്ങൾക്കായുള്ള തിരുസംഘം അറിയിച്ചു. ബ്രസീലിലെ സാന്റോ അമാരോയിലെ ബിഷപ്പ് ജോസ് നെഗ്രിയുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് കത്തോലിക്ക സഭ ഇക്കാര്യം അറിയിച്ചത്. സ്വവർഗ വിവാഹം ചെയ്തവർ കുഞ്ഞുങ്ങളെ […]

World

മലയാളി നഴ്‌സിനെ യുഎസിൽ കാർ കയറ്റിക്കൊന്ന കേസ്; ഭർത്താവിന് പരോളില്ലാത്ത ജീവപര്യന്തം

യുഎസിൽ മലയാളി നഴ്‌സിനെ കുത്തിവീഴ്ത്തിയ ശേഷം കാർ കയറ്റിക്കൊന്ന കേസിൽ ഭർത്താവിന് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കോട്ടയം മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയിയുടെ മകൾ 27കാരി മെറിൻ ജോയിയാണ് കൊല്ലപ്പെട്ടത്. മെറിന്റെ ഭർത്താവ് ചങ്ങനാശ്ശേരി സ്വദേശി ഫിലിപ്പ് മാത്യുവിന് ഫ്‌ളോറിഡ ബ്രോവഡ് […]

World

യു എസിലേക്ക് അനധികൃതമായി കടക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ അഞ്ചിരട്ടി വർധന

യു.എസിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം അഞ്ചിരട്ടിയായി വർധിച്ചതായി റിപ്പോർട്ട്. 2022 ഒക്ടോബിനും 2023 നവംബറിനുമിടയിൽ അനധികൃതമായി യു.എസിലേക്ക് കടക്കുന്നതിനിടയിൽ 96,917 ഇന്ത്യക്കാരെ പിടികൂടിയതായി യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രോട്ടക്ഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിൽ 730 പേർ ഒറ്റയ്ക്ക് അതിർത്തികടന്ന കുട്ടികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. 30,010 […]

World

വെടി നിർത്തൽ അജണ്ടയിലില്ല; ഗാസ നഗരം വളഞ്ഞ് ഇസ്രയേൽ, പൊലിഞ്ഞത് 9000 ജീവൻ

ടെൽ അവീവ്: ഹമാസിന്‍റെ നീക്കങ്ങളെ തകർത്ത് ഇസ്രയേൽ സൈന്യം ഗാസയിലേക്കുള്ള മുന്നേറ്റം ശക്തമാക്കി. ഗാസ നഗരം പൂർണ്ണമായും വളഞ്ഞെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹമാസ് കേന്ദ്രങ്ങൾക്കും താവളങ്ങൾക്കും നേരെ കനത്ത ആക്രമണമാണ് നടക്കുന്നത്. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9000 ആയി. ഗാസയിലെ മിക്ക സ്കൂൾ […]

World

‘കേരളീയം’ അമേരിക്കയിലെ ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറിലും

കേരളീയത്തിന്‍റെ കേളികൊട്ട് അമേരിക്കയിലെ ടൈംസ് സ്ക്വയറിലും. കേരളത്തിന്‍റെ നേട്ടങ്ങളുടെ ആഘോഷമായി കേരളീയം അനന്തപുരിയില്‍ അരങ്ങുണര്‍ന്നപ്പോഴാണ് അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കിലെ പ്രശസ്തമായ ടൈംസ് സ്ക്വയറിലെ ബില്‍ ബോര്‍ഡില്‍ ‘കേരളീയത്തി’ന്‍റെ അനിമേഷന്‍ വീഡിയോ പ്രദര്‍ശിപ്പിച്ചത്. ഇന്ത്യന്‍ സമയം രാവിലെ 10.27നാണ് ടൈം സ്ക്വയറില്‍ കേരളീയം തെളിഞ്ഞത്. ഇതോടെ കേരളീയത്തിന്‍റെ സന്ദേശം വിദേശമണ്ണിലും […]