World

മൂന്ന് ലക്ഷം സൈനികര്‍ അതിര്‍ത്തിയിലേക്ക്; ഹമാസിനെ തുടച്ചുനീക്കുമെന്ന് ഇസ്രയേല്‍

ഗാസ മുനമ്പില്‍ സംഘര്‍ഷത്തിന്റെ അഞ്ചാം ദിനം കരയുദ്ധത്തിന് തയാറെടുത്ത് ഇസ്രയേല്‍. മൂന്നു ലക്ഷം സൈനികരെ ഗാസ മുനമ്പിലെ അതിര്‍ത്തിയില്‍ വിന്യസിച്ച ഇസ്രയേല്‍ ഹമാസിനെ ഗാസയില്‍ നിന്ന് തുടച്ചുനീക്കുമെന്ന് പ്രഖ്യാപിച്ചു. ഹമാസിനെ നിരായുധീകരിക്കും വരെ യുദ്ധം തുടരുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് പ്രഖ്യാപിച്ചത്. ഹമാസിന്റെ നേതാക്കളെ ഒന്നടങ്കം […]

World

വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ -2023 അവാർഡ് മലയാളിയായ വിഷ്ണു ഗോപാലിന്

ഇംഗ്ലണ്ടിലെ ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയം സംഘടിപ്പിച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി മത്സരത്തില്‍ അവാർഡ് മലയാളിയായ നേടി വിഷ്ണു ഗോപാൽ. ചരിത്രത്തില്‍ ആദ്യമായാണ് ആനിമൽ പോർട്രെയിറ്റ് വിഭാഗത്തില്‍ ഒരു മലയാളി ഫോട്ടോഗ്രാഫര്‍ക്ക് ഒന്നാം സ്ഥാനം ലഭിക്കുന്നത്. ചതുപ്പ് നിറഞ്ഞ ബ്രസീലിയൻ മഴക്കാടുകളിൽ നിന്നുള്ള ബ്രസീലിയൻ ടാപ്പിറിന്‍റെ ചിത്രമാണ് വിഷ്ണു ഗോപാലിന് […]

World

ഹമാസ് ആക്രമണത്തിൽ 20 ലേറെ രാജ്യങ്ങളുടെ പൗരന്മാർ കൊല്ലപ്പെട്ടു; ഗാസയിൽ വ്യോമാക്രമണം

ഹമാസ് സംഘം ഇസ്രയേലിൽ കൊലപ്പെടുത്തിയതും തട്ടിക്കൊണ്ടുപോയതും ഇരുപതിലേറെ രാജ്യങ്ങളുടെ പൗരന്മാരെയെന്ന് സ്ഥിരീകരണം. 11 അമേരിക്കക്കാരും 18 തായ്‌ലന്റുകാരും ഏഴു അർജന്റീനക്കാരും അടക്കം ആക്രമണത്തിൽ കൊല്ലപ്പെട്ടു. മുപ്പതുപേരെ ഹമാസ് ഗാസയിലേക്ക് തട്ടിക്കൊണ്ടു പോയതായും ഇസ്രയേൽ ആദ്യമായി സ്ഥിരീകരിച്ചു. ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 900 കടന്നു.  ആയുധധാരികളായ […]

World

ഇസ്രയേലില്‍ ദേശീയ അടിയന്തരാവസ്ഥ, മരണ സംഖ്യ ഉയരുന്നു

ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇസ്രയേലില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഹമാസും ഇസ്രയേലും തമ്മിലുള്ള പോരാട്ടത്തില്‍ 40ലധികം പേര്‍ കൊല്ലപ്പെടുകയും 500ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ഇസ്രയേലിന് നേരയുണ്ടായ അപ്രതീക്ഷിതമായ ആക്രമണത്തില്‍ […]

World

സുരക്ഷിതസ്ഥാനത്ത് തുടരണം; ഇസ്രയേലിലെ ഇന്ത്യക്കാർക്കു മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ഇസ്രയേൽ – ഹമാസ് ഏറ്റുമുട്ടൽ ശക്തമാകുന്നതിനിടെ ഇന്ത്യക്കാർക്കു മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. അനാവശ്യ യാത്രകൾ ഒഴിവാക്കി സുരക്ഷിത സ്ഥാനത്തു തുടരണം. പ്രാദേശിക ഭരണകൂടങ്ങൾ നൽകുന്ന നിർദേശങ്ങൾ അനുസരിച്ച് ജാഗ്രത തുടരണം. അടിയന്തര സാഹചര്യത്തിൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തെ തുടർന്ന് മലയാളികൾ അടക്കം നിരവധിപേർ […]

World

ഇസ്രായേൽ-ഹമാസ് പ്രശ്നം രൂക്ഷമാകുന്നു; മുന്നിൽക്കാണുന്നവർക്ക് നേരെയെല്ലാം വെടിവെപ്പ്

ഗാസ: ഇസ്രായേൽ-ഹമാസ് പ്രശ്നം രൂക്ഷമാകുന്നു. ഇസ്രായേലിന്റെ പ്രധാന ന​ഗരങ്ങളിൽ കയറി ഹമാസ് നേരിട്ട് ആക്രമണങ്ങൾ തുടങ്ങിയതോടെയാണ് സ്ഥിതി​ഗതികൾ വഷളായത്. ഹമാസിന്റെ ആക്രമണത്തിൽ മേയറടക്കം കൊല്ലപ്പെടുകയും നിരവധി സിവിലിയൻമാർക്ക് പരിക്കേൽക്കുകയും ചെയ്തു. ന​ഗരങ്ങളിലേക്ക് പ്രവേശിച്ച ഹമാസ് തീവ്രവാദികൾ ആളുകൾക്ക് നേരെ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. Just surreal! Footage of […]

World

ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമിട്ട് അയ്യായിരം റോക്കറ്റുകൾ തൊ‌ടുത്ത് ഹമാസ്; യുദ്ധത്തിന് തയ്യാറെന്ന് ഇസ്രായേൽ

ടെൽ അവീവ്: പലസ്തീൻ സായുധസംഘമായ ഹമാസ് ഇസ്രയേലിനുള്ളിൽ കടന്ന് ആക്രമണം തുടങ്ങിയതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധമുനമ്പിൽ. ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമിട്ട് അയ്യായിരം റോക്കറ്റുകൾ തൊടുത്തതായി ഹമാസ് അവകാശപ്പെട്ടു. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയ ഇസ്രയേൽ യുദ്ധത്തിന് തയാറെന്ന് പ്രഖ്യാപിച്ചു. അടുത്ത കാലത്തേ ഏറ്റവും ശക്തമായ ആക്രമണത്തിനാണ് പലസ്തീൻ സായുധ […]

World

അമേരിക്കയിൽ നാലംഗ ഇന്ത്യൻ കുടുംബം മരിച്ചനിലയിൽ; കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതെന്ന് സൂചന

വാഷിംഗ്ടൺ: അമേരിക്കയിൽ ഇന്ത്യൻ കുടുംബത്തെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ന്യൂജഴ്സിയിലാണ് സംഭവം. തേജ് പ്രതാപ് സിംഗ്, ഭാര്യ സോണാൽ പരിഹർ ഇവരുടെ രണ്ട് മക്കൾ എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അമേരിക്കൻ സമയം ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. സോണാലിയേയും പത്തും ആറും വയസുള്ള മക്കളെയും കൊലപ്പെടുത്തിയ ശേഷം തേജ് പ്രതാപ് […]

World

കുവൈറ്റ് ജയിലിലായിരുന്ന 19 മലയാളി നഴ്സുമാർ ഇന്ന് മോചിതരായി

കുവൈറ്റ്: നിയമലംഘനത്തിന് പിടിയിലായി 3 ആഴ്ചയോളം ജയിലിൽ കഴിഞ്ഞ 19 മലയാളി നഴ്സുമാർ ജയിൽ മോചിതരായി. പിടിയിലായ മറ്റ് ഇന്ത്യക്കാർ ഉൾപ്പടെയുള്ള 34 പേരെയും ഇവർക്കൊപ്പം വ്യാഴാഴ്ച നാടുകടത്തും. ജയിലിൽ നിന്നും ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയ ശേഷമാവും വീടുകളിലേക്ക് പോകാന്‍ അനുവദിക്കുക. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍റെ ഇടപെടലിലാണ് ഇവർ […]

World

ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു; പിയറെ അഗസ്തിനി, ഫെറെൻച് ക്രോസ്, ആൻ ലുലിയെ എന്നിവർക്ക്

സ്‌റ്റോക്‌ഹോം: 2023ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. അമേരിക്കൻ ശാസ്ത്രജ്ഞനായ പിയറെ അഗസ്തിനി, ഹംഗേറിയൻ ഗവേഷകൻ ഫെറെൻച് ക്രോസ്, ഫ്രഞ്ച് ശാസ്ത്രജ്ഞ ആൻ ലുലിയെ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്. ഇലക്ട്രോൺ ഡൈനാമിക്സ് പഠനവുമായി ബന്ധപ്പെട്ട സംഭാവനയ്ക്കാണ് പുരസ്കാരം. ദ്രവ്യത്തിലെ ഇലക്ട്രോൺ ചലനാത്മകതയെക്കുറിച്ചുള്ള പഠനത്തിനായി പ്രകാശത്തിന്റെ അറ്റോസെക്കൻഡ് സ്പന്ദനങ്ങൾ സൃഷ്ടിക്കുന്ന […]