
മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ നാണംകെട്ട് ഇന്ത്യ
മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ വീണ്ടും തകർന്നടിഞ്ഞ് ഇന്ത്യ. നൂറ്റിയെൺപത് രാജ്യങ്ങളുടെ പട്ടികയിൽ നൂറ്റി അറുപത്തിയൊന്നാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞവർഷം നൂറ്റിയമ്പതാം സ്ഥാനത്തായിരുന്ന ഇന്ത്യ പതിനൊന്ന് സ്ഥാനങ്ങളാണ് താഴേക്ക് ഇറങ്ങിയത്. ആഗോള മാധ്യമ നിരീക്ഷണ സംഘടനയായ റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇന്ത്യ പിന്നോട്ട് പോയിരിക്കുന്നത്. […]