World

അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

2020 ലെ തിരഞ്ഞെടുപ്പ് പരാജയം സമ്മതിക്കാൻ വിസമ്മതിക്കുകയും നിരവധി ക്രിമിനൽ കേസുകൾ നേരിടുകയും ചെയ്ത ഒരു നേതാവിൻ്റെ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും അതിശയകരമായ തിരിച്ചുവരവുകളിൽ ഒന്നായി ഈ ദിവസം ചരിത്രത്തിൽ അടയാളപ്പെടുത്തും. ഡൊണാൾഡ് ട്രംപ് ഇന്ന് 47-ാമത് യുഎസ് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് എസ് ജയശങ്കർ ചടങ്ങിൽ […]

World

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥ ‘ഹോപ്പ്’ പുറത്തിറങ്ങി

വത്തിക്കാന്‍ സിറ്റി: ജനുവരി 14-ന് പുറത്തിറങ്ങിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥയായ ‘ഹോപ്പ്’  നൂറിലധികം രാജ്യങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തി.  പാപ്പയുടെ ചെറുപ്പകാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍, ഉപകഥകള്‍, ഫോട്ടോകള്‍ എന്നിവ ഉള്‍പ്പെടുത്തി തയാറാക്കിയ പുസ്തകം റാന്‍ഡം ഹൗസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അധികാരത്തിലിരിക്കുന്ന ഒരു മാര്‍പാപ്പയുടെ ആത്മകഥ  ചരിത്രത്തിലാദ്യമായാണ് പ്രസിദ്ധീകരിക്കുന്നതെന്ന പ്രത്യേകതയും പുസ്തകത്തിനുണ്ട്. ഇംഗ്ലീഷ് പതിപ്പില്‍ 320 പേജുകളുളള […]

World

യുകെയിൽ മലയാളി നഴ്സിനെ ചികിത്സയ്ക്ക് എത്തിയ ആൾ കുത്തി; ഗുരുതര പരിക്ക്

മാഞ്ചസ്റ്റർ സിറ്റി: യുകെയിൽ മലയാളി നഴ്സിന് കുത്തേറ്റു. ബ്രിട്ടനിലെ മാഞ്ചസ്റ്റർ റോയൽ ഓൾഡ് ഹാം ആശുപത്രിയിൽ ജോലി ചെയ്യുന്ന അച്ചാമ്മ ചെറിയാനാണ് കുത്തേറ്റത്.  ചികിത്സയ്ക്ക് എത്തിയ റൗമോൺ ഹക്ക് (37) എന്നയാളാണ് അച്ചാമ്മയെ ആക്രമിച്ചത്. ഇയാളെ റിമാൻഡ് ചെയ്തു. ഗുരുതര പരിക്കേറ്റ അച്ചാമ്മ ചെറിയാൻ ചികിത്സയിലാണ്. യാതൊരു പ്രകോപനവുമില്ലാതെയാണ് […]

World

യുകെ, ഹെറിഫോഡ് മലയാളി അസോസിയേഷന്റെ(ഹേമ) ക്രിസ്മസ് – പുതുവത്സരാഘോഷം ‘നക്ഷത്ര രാവ് 2K25’ ശനിയാഴ്ച്ച

ഹെറിഫോഡ്: ഹെറിഫോഡ് മലയാളി അസോസിയേഷന്റെ(ഹേമ) ക്രിസ്മസ് – പുതുവത്സരാഘോഷം ‘നക്ഷത്ര രാവ്’ ജനുവരി 11 ശനിയാഴ്ച്ച നടക്കും. ഹെറിഫോഡിലെ സെന്റ് മേരീസ് RC ഹൈസ്കൂളിൽ വൈകുന്നേരം 3 മണിക്ക് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. പാട്ടും, നൃത്തവും സ്നേഹവിരുന്നുമായി ആഘോഷങ്ങളുടെ ഒരു രാത്രിയാണ് ഹെറിഫോർഡിലെ മലയാളികൾക്കായി അസോസിയേഷൻ ഒരുക്കിയിരിക്കുന്നത്. ഹെറിഫോഡിലെ […]

World

2026ലെ ലോകകപ്പ് തന്‍റെ കരിയറിലെ അവസാനത്തേതെന്ന് സൂപ്പര്‍ താരം നെയ്‌മര്‍

2026ല്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് തന്‍റെ കരിയറിലെ അവസാനത്തേതാണെന്ന് ബ്രസീല്‍ സൂപ്പര്‍ താരം നെയ്‌മര്‍. യുഎസ്എ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്‍റില്‍ തന്‍റെ കഴിവിന്‍റെ പരമാവധി ചെയ്യുമെന്നും താരം കൂട്ടിച്ചേർത്തു. സിഎന്‍എന്നിനോട് സംസാരിക്കുകയായിരുന്നു നെയ്‌മര്‍. ‘ഞാന്‍ അവിടെ ഉണ്ടായിരിക്കണം. ബ്രസീല്‍ ദേശീയ ടീമിന്‍റെ ഭാഗമാകുന്നതിന് […]

World

ചരിത്രത്തിലാദ്യമായി വത്തിക്കാന്‍ കാര്യാലയത്തിന്റെ അധ്യക്ഷയായി വനിത

വത്തിക്കാന്‍ സിറ്റി: സമര്‍പ്പിത സമൂഹങ്ങള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ കൂരിയയിലെ കാര്യാലയത്തിന്റെ (ഡിക്കാസ്റ്ററി) പ്രീഫെക്ടായി സിസ്റ്റര്‍ സിമോണ ബ്രാംബില്ലയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് വത്തിക്കാന്‍ കാര്യാലയത്തിന്റെ തലപ്പത്ത് ഒരു വനിത നിയമിതയാകുന്നത്. ഇറ്റലിക്കാരിയാണ് സിസ്റ്റര്‍ സിമോണ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊണ്‍സൊലാത്ത മിഷനറീസ് സന്യാസ സമൂഹാംഗമായ സിസ്റ്റര്‍ സിമോണ ഈ കാര്യാലയത്തിന്റെ […]

World

നിമിഷപ്രിയയുടെ വധശിക്ഷ: പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ യമന്‍ എംബസി

നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് ഇന്ത്യയിലെ യമന്‍ എംബസി. ഔദ്യോഗിക ഭരണകൂടത്തിന്റെ പ്രസിഡന്റ് റഷദ് അല്‍ അലിമി ശിക്ഷ അംഗീകരിച്ചിട്ടില്ലെന്ന് എംബസി അറിയിച്ചു. ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവ് മെഹ്ദി അല്‍ മഷാദ് ആണ് ശിക്ഷയ്ക്ക് അംഗീകാരം നല്‍കിയത്. നിമിഷപ്രിയ പ്രതിയായ […]

Health

മദ്യം കാന്‍സറിന് കാരണമാകുന്നു; കുപ്പികളിലെ ലേബലുകളില്‍ കാന്‍സര്‍ മുന്നറിയിപ്പ് നല്‍കണമെന്ന് യുഎസ് ജനറല്‍ സര്‍ജന്‍

മദ്യ കുപ്പികളിലെ ലേബലുകളില്‍ കാന്‍സര്‍ മുന്നറിയിപ്പ് നല്‍കണമെന്ന് യുഎസ് ജനറല്‍ സര്‍ജന്‍ വിവേക് മൂര്‍ത്തി. മദ്യപാനം കരള്‍, സ്തനം, തൊണ്ട ഉള്‍പ്പെടെ ഏഴ് തരം കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എക്സിലൂടെയാണ് വിവേക് മൂര്‍ത്തി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ യുഎസില്‍ റിപ്പോര്‍ട്ട് ചെയ്ത കാന്‍സര്‍ […]

World

യുകെയിൽ സ്കിൽഡ് വർക്കർ വീസ മാറ്റങ്ങൾ പ്രാബല്യത്തിൽ; 38,700 പൗണ്ട് ശമ്പളമില്ലാത്തവർക്ക് ഇനി വർക്ക് പെർമിറ്റ് ലഭിക്കില്ല

ഹെറിഫോഡ്: ബ്രിട്ടനിലേക്കുള്ള സ്കിൽഡ് വർക്കർ വീസയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ സർക്കാർ വരുത്തിയ കാതലായ മാറ്റങ്ങൾ ഈ ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. വീസ ലഭിക്കുന്നതിനുള്ള മിനിമം ശമ്പള പരിധി ഉയർത്തിയതാണ് ഇതിൽ ഏറ്റവും സുപ്രധാനമായ മാറ്റം. ഒട്ടുമിക്ക സ്കിൽഡ് വർക്കർ വീസയ്ക്കും അപേക്ഷിക്കുന്നതിനുള്ള ചുരുങ്ങിയ ശമ്പളം  38,700 […]

World

നിമിഷപ്രിയയുടെ വധശിക്ഷയില്‍ ഇടപെടാമെന്ന് ഇറാന്‍; ‘മാനുഷിക പരിഗണന വെച്ച് കഴിയുന്നതെല്ലാം ചെയ്യാം’

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ കേസില്‍ ഇടപെടാന്‍ തയ്യാറെന്ന് ഇറാന്‍. മാനുഷിക പരിഗണന വെച്ച് കേസില്‍ ഇടപെടാന്‍ തയ്യാറാണ്. വിഷയത്തില്‍ തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യാമെന്നും ഇറാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയ […]