Food

മുംബൈയിലെ ഗോരെഗാവിൽ ഷവർമ്മ കഴിച്ച് പന്ത്രണ്ട് പേർ ആശുപത്രിയിൽ

മുംബൈ: മുംബൈയിലെ ഗോരെഗാവിൽ ഷവർമ്മ കഴിച്ചതിനെ തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം പന്ത്രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യ വിഷബാധയാണ് അസ്വസ്ഥതയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പന്ത്രണ്ട് പേരിൽ ഒമ്പത് പേർ ആശുപത്രി വിട്ടുവെന്നും മറ്റ് മൂന്ന് പേർ സുഖം പ്രാപിച്ചുവരികയാണെന്നും അധികൃതർ പറഞ്ഞു. ഗോരേഗാവിലെ സന്തോഷ് നഗർ […]

Fashion

സൗന്ദര്യമത്സരങ്ങളുടെ ചരിത്രത്തിൽ തന്നെ ആദ്യമായി കിരീടം ചൂടി 60 -കാരി

‘മിസ്സ് യൂണിവേഴ്സ് ബ്യൂണസ് അയേഴ്സി’ൽ കിരീടം ചൂടിയ അലക്സാന്ദ്ര റോഡ്രിഗസാണ് ഇപ്പോൾ ലോകത്തിലാകെയും വാർത്തകളിൽ ഇടം നേടുന്ന സുന്ദരി. അതിന് കാരണം മറ്റൊന്നുമല്ല, അവരുടെ പ്രായം തന്നെയാണ്. അഭിഭാഷകയും മാധ്യമപ്രവർത്തകയുമായ അലക്സാന്ദ്രയ്‍ക്ക് 60 വയസ്സാണ് പ്രായം.  സൗന്ദര്യമത്സരങ്ങളുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാവും ഒരു 60 -കാരി ഒരു സൗന്ദര്യമത്സരത്തിൽ […]

Food

വേനല്‍ച്ചൂട് കടുത്തതോടെയാണ് ഇറച്ചികോഴിയുടെ വില പറപറക്കുന്നു

കൊച്ചി: ഇറച്ചിക്കോഴി വില ഗണ്യമായി ഉയര്‍ന്ന് 163 ലെത്തി. വേനല്‍ച്ചൂട് കടുത്തതോടെയാണ് ഇറച്ചികോഴിയുടെ വില ഉയര്‍ന്നുതുടങ്ങിയത്. പുതിയ റെക്കോര്‍ഡിലേക്കാണ് വില കുതിച്ചു കൊണ്ടിരിക്കുന്നത്. ചൂടുമൂലം ഫാമുകളില്‍ ഉല്പാദനം കുറഞ്ഞതാണ് വില വർധനവിന് പ്രധാനകാരണം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴിവരവില്‍ ഗണ്യമായി കുറവുണ്ടായിട്ടുണ്ട്. കോഴിക്കുഞ്ഞുങ്ങളുടേയും തീറ്റയുടേയുമെല്ലാം വിലകൂടിയതോടെ നാട്ടിന്‍പുറങ്ങളിലെ ചെറുകിട […]

Keralam

തിരുവനന്തപുരത്ത് തീരമേഖലയിലെ വിനോദസഞ്ചാരത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് തീരമേഖലയിലെ വിനോദസഞ്ചാരത്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചു. കടൽക്ഷോഭത്തെ തുടർന്നായിരുന്നു വിലക്ക് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ നിലവിൽ കടൽ ശാന്തമായ സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ ആയ ജില്ലാ കളക്ടർ വിലക്ക് പിൻവലിച്ചു. അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്ത് തിങ്കളാഴ്ച രാത്രി 11.30 വരെ ഉയർന്ന […]

Fashion

സൗദി അറേബ്യ മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുവെന്ന റിപ്പോർട്ടുകൾ വ്യാജം

മിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദി അറേബ്യ പങ്കെടുക്കുന്നുവെന്ന വാർത്തകൾ വ്യാജമെന്ന് മിസ് യൂണിവേഴ്സ് സംഘാടകർ. സൗദി അറേബ്യ വിശ്വ സുന്ദരി മത്സരത്തിൽ പങ്കെടുക്കുന്നില്ലെന്നും ഇത്തരം വാർത്തകർ തെറ്റിധരിപ്പിക്കുന്നതാണെന്നും മിസ് യൂണിവേഴ്സിന്‍റെ ഔദ്യോഗിക വെബ്സെറ്റിൽ പ്രസിദ്ധീകരിച്ച വാർത്ത കുറിപ്പിൽ പറയുന്നു. ‘സൗദി അറേബ്യയിൽ നിന്ന് മത്സരാർത്ഥിയെ പങ്കെടുപ്പിക്കുന്നതിനായി ഒരു സെലക്ഷൻ […]

Travel and Tourism

മൂന്നാറിൻ്റെ കുളിരുതേടിയെത്തുന്ന സഞ്ചരികൾക്ക് കാഴ്ചയുടെ വസന്തം ഒരുക്കി നീല വാകകൾ

മൂന്നാർ : മൂന്നാറിൻ്റെ കുളിരുതേടിയെത്തുന്ന സഞ്ചരികൾക്ക് കാഴ്ചയുടെ നീല വസന്തം തീർക്കുകയാണ് നീല വാക. പച്ചവിരിച്ചുകിടക്കുന്ന തേയിലക്കാടുകൾക്കിയിൽ നിലവസന്തം തീർക്കുന്ന വാക പൂക്കൾ ഏതൊരു സഞ്ചാരിയുടെയും മനം കവരും. ബ്രിട്ടീഷുകാരുടെ കാലത്ത് മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് ഇത് നട്ടുപിടിപ്പിച്ചത്. മൂന്നാറിൻ്റെ തേയില മലനിരകളിൽ നീലവസന്തം വിരിച്ച് നിൽക്കുന്ന […]

Keralam

ഇരവികുളം ദേശീയോദ്യാനം; രാജമല ഇന്ന് തുറക്കും

മൂന്നാർ: വരയാടുകളുടെ പ്രജനന കാലത്തെത്തുടർന്ന് രണ്ട് മാസമായി അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനത്തിൽ ഉൾപ്പെട്ട രാജമല ഇന്ന് തിങ്കളാഴ്ച തുറക്കും. ഇരവികുളത്ത് ഇതുവരെ 110ലധികം വരയാടിൻകുഞ്ഞുങ്ങൾ പിറന്നതായാണ് അനൗദ്യോഗിക കണക്ക്. കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് ഇരവികുളം ദേശീയോദ്യാനം അടച്ചത്. തുടർന്ന് രാജമലയിൽ പ്രവേശനം നിരോധിച്ചു. ഏപ്രിൽ അവസാനം വരയാടുകളുടെ കണക്കെടുപ്പ് […]

Fashion

ചരിത്രത്തിലാദ്യമായി മിസ്സ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ

സൗദി അറേബ്യ: മിസ്സ് യൂണിവേഴ്‌സ് മത്സരത്തില്‍ ചരിത്രത്തിലാദ്യമായി പങ്കെടുക്കാനൊരുങ്ങി സൗദി അറേബ്യ. സൗദിക്ക് വേണ്ടി 27-കാരിയായ റൂമി അല്‍ഖഹ്താനി റാംപിലെത്തും. സൗദിയെ പ്രതിനിധീകരിച്ച് റാംപിലെത്തുന്ന കാര്യം റൂമി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മിസ്സ് യൂണിവേഴ്‌സ് 2024 മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. മത്സരത്തില്‍ സൗദി അറേബ്യയുടെ അരങ്ങേറ്റമാണിതെന്നും അവർ […]

Travel and Tourism

വാസ്തുവിദ്യയുടെ വിസ്മയമയമായി നി‌ലകൊള്ളുന്ന കോയിക്കൽ കൊട്ടാരത്തിൻ്റെ ചരിത്രം

വാസ്തുവിദ്യയുടെ വിസ്മയമയമായി നി‌ലകൊള്ളുകയാണ് നെടുമങ്ങാട്ടെ കോയിക്കൽ കൊട്ടാരമെന്ന ചരിത്ര മാളിക. കൊട്ടാരത്തിന്‍റെ ചരിത്രത്തോട് ചേർത്തു വായിക്കാവുന്നതാണ് നെടുമങ്ങാട് എന്ന ദേശത്തിന്‍റെ ചരിത്രവും. കേരളീയ വാസ്തു വിദ്യയുടെ ഉത്തമ ഉദാഹരണമെന്നു വിശേഷിപ്പിക്കാൻ കഴിയുന്ന ഈ കൊട്ടാരക്കെട്ടുകൾ 1677- 1684 കാലത്തു വേണാട് രാജവംശത്തിലെ രാഞ്ജിയായിരുന്ന ഉമയമ്മ റാണിക്കു വേണ്ടി നിർമ്മിച്ചതാണെന്നാണ്‌ […]

Lifestyle

എസി ഉപയോഗത്തിലെ വർധന താങ്ങാനാവാതെ വൈദ്യുതി ലൈനുകൾ

കൊച്ചി: ചൂട് ക്രമാതീതമായി ഉയരുകയും വൈദ്യുതി ഉപയോഗം വർധിക്കുകയും ചെയ്തതോടെ രാത്രികാലങ്ങളിലെ വൈദ്യുതി മുടക്കവും പതിവാകുന്നു. ഇതോടെ ചൂടും കൊതുകും കാരണം ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ് നഗരവാസികൾക്ക്. രാത്രികളിൽ എസിയുടെയും ഫാനിന്‍റെയും ഉപയോഗം കൂടിയതോടെ ട്രാൻസ്ഫോർമറുകളിലും വൈദ്യുതി ലൈനുകളിലും ഉണ്ടാകുന്ന തകരാറു മൂലമാണ് ഇടയ്ക്കിടെ വൈദ്യുതി തടസമുണ്ടാകുന്നതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. […]