Keralam

ഇടുക്കിയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു

മഴയുടെയും കാറ്റിന്റെയും ശക്തി കുറയുകയും അലര്‍ട്ടുകള്‍ പിന്‍വലിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക്‌ ആവശ്യമായ മുന്‍കരുതലുകളോടെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ പുനരാരംഭിക്കാവുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് ശമനം. ഒന്പത് ജില്ലകളിൽ ഇന്ന് യല്ലോ അലർട്ട് […]

Travel and Tourism

കനത്ത മഴ ; കക്കയം, കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു

കോഴിക്കോട് : കനത്ത മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ കെഎസ്ഇബിക്ക് കീഴിലുള്ള കക്കയം ഹൈഡല്‍ ടൂറിസം സെന്‍റര്‍, വനംവകുപ്പിന്‍റെ കക്കയം ഇക്കോ ടൂറിസം സെന്‍റര്‍, ടൂറിസം മാനേജ് മെന്‍റ് കമ്മറ്റിയുടെ കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം എന്നിവ അടച്ചു. കക്കയം ഉരക്കുഴി മേഖലയിലെ ടൂറിസം സെന്‍റർ ഇനി ഒരു അറിയിപ്പുണ്ടാവും വരെ അടിച്ചിടുമെന്നും […]

Travel and Tourism

നേത്രാവതി കൊടുമുടി ട്രെക്കിങ് ; കര്‍ശന ഉപാധിയുമായി കര്‍ണാടക സര്‍ക്കാര്‍

നേത്രാവതിയിലേക്കും കൊടുമുടിയുടെ ഭാഗമായുള്ള കുദ്രേമുഖ് ദേശീയോദ്യാനത്തിലേക്കുമുള്ള ട്രക്കിങ്ങുകള്‍ ഇനി അത്ര എളുപ്പമാവില്ല. കര്‍ണാടകയിലെക്കുള്ള ട്രക്കിങ്ങുകള്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. ജൂണ്‍ 24 മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവരെ മാത്രമേ കുദ്രേമുഖിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. ഒരു ദിവസം 300 സഞ്ചാരികള്‍ക്ക് മാത്രമേ അനുമതി ലഭിക്കുകയുള്ളു. സന്ദർശനത്തിനെത്തുന്ന വിനോദസഞ്ചാരികൾ ഇനി […]

Travel and Tourism

ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ വരുന്നു

കോതമംഗലം: ഇടുക്കിയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. വാഗമൺ മൊട്ടക്കുന്ന് , അഡ്വഞ്ചര്‍ പാര്‍ക്ക്, ഏലപ്പാറ അമിനിറ്റി സെന്റര്‍, പാഞ്ചാലിമേട് വ്യൂ […]

Keralam

വർക്കല ക്ലിഫ് സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം പദ്ധതികളേ നടപ്പാക്കൂ,റിയാസുമായി ചർച്ച ചെയ്യും: സുരേഷ് ഗോപി

വർക്കല ക്ലിഫ് സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം പദ്ധതികളെ പ്രദേശത്തു നടപ്പാക്കൂ എന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ജോയിന്റ് ഡയറക്ടർ ഡോക്ടർ അമ്പിളി എന്നിവരും ഒപ്പമുണ്ടായിരുന്നു. ടൂറിസം മന്ത്രി മുഹമ്മദ്‌ റിയാസും വർക്കലയിൽ എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും […]

District News

ചെത്തിക്കുളം ടൂറിസം പദ്ധതി: മൂന്നാംഘട്ടം പൂർത്തിയായി

കോട്ടയം :അയർക്കുന്നം നാഞ്ഞിലത്ത് പടി ചെത്തിക്കുളം ടൂറിസം പദ്ധതിയുടെ മൂന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായതായി അയർക്കുന്നം വികസനസമിതി. നടപ്പുവഴി മാത്രമായിരുന്ന പദ്ധതി പ്രദേശത്തേക്കുള്ള റോഡ് 5 മീറ്റർ വീതിയിൽ നിർമിക്കുകയും കരിങ്കൽ ഉപയോഗിച്ച് സംരക്ഷണഭിത്തി കെട്ടുകയും ചെയ്തു. മടക്കൽ തോട്ടിലും മുഴയ്ക്കൽ തോട്ടിലും രണ്ട് പാലങ്ങൾ നിർമിച്ച് ഇന്റർലോക്ക് ഇടുന്ന […]

Keralam

2023ൽ കേരളം കണ്ടത്‌ രണ്ടേകാൽകോടി സഞ്ചാരികൾ; സർവകാല റെക്കോർഡ്‌

തിരുവനന്തപുരം: വിനോദസഞ്ചാരികളുടെ വരവിൽ 2023ൽ സർവകാല റെക്കോർഡിട്ട് കേരളം. 2023ൽ 2.25 കോടി സഞ്ചാരികളാണ് കേരളം സന്ദർശിച്ചത്. കോവിഡിന് മുമ്പുള്ളതിനേക്കാൾ സഞ്ചാരികളെത്തി. പ്രളയത്തിനും കോവിഡിനുംശേഷം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ വരവിൽ സംസ്ഥാനം വൻ വർധനയാണ് രേഖപ്പെടുത്തിയത്.  2020ലെ കോവിഡ് ലോക്ക് ഡൗണിൽ വിനോദ സഞ്ചാരികളുടെ വരവിൽ 72.77 ശതമാനം […]

Travel and Tourism

ബേക്കലിനും ബോൾഗാട്ടി പാലസിനും കാരവാൻ പാർക്ക് അനുവദിച്ച് ടൂറിസം വകുപ്പ്

തിരുവനന്തപുരം : കാസർഗോഡ് ബേക്കല്‍, കൊച്ചി ബോള്‍ഗാട്ടി പാലസ് എന്നിവിടങ്ങളില്‍ കാരവാന്‍ പാര്‍ക്ക് അനുവദിക്കുന്നതിനായി കെടിഡിസി നല്‍കിയ ശുപാര്‍ശയ്ക്ക് കേരള ടൂറിസം വകുപ്പ് അംഗീകാരം നല്‍കി. ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഇതോടൊപ്പം കുമരകം, തേക്കടി, മൂന്നാര്‍,വയനാട് എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാവുന്നതാണെന്ന് കെടിഡിസി എംഡി അറിയിച്ചിട്ടുണ്ട്. ടൂര്‍ ഫെഡിന്‍റെ […]

Travel and Tourism

മദ്യനയത്തില്‍ ഒരു ശുപാര്‍ശയും നല്‍കിയിട്ടില്ല, നടന്നത് പതിവു യോഗം; വിശദീകരണവുമായി ടൂറിസം ഡയറക്ടര്‍

തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട യോഗത്തില്‍ വിശദീകരണവുമായി ടൂറിസം ഡയറക്ടര്‍. മദ്യനയം പുതുക്കുന്നത് ചര്‍ച്ച ചെയ്യാനല്ല യോഗം വിളിച്ചത്. വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് 21 ന് യോഗം ചേര്‍ന്നത്. പതിവ് യോഗം മാത്രമാണത്. മദ്യനയം സംബന്ധിച്ച് സര്‍ക്കാരിന് ഒരു ശുപാര്‍ശയും നല്‍കിയിട്ടില്ലെന്നും ടൂറിസം ഡയറക്ടര്‍ പറഞ്ഞു. ടൂറിസം വകുപ്പിന്റെ […]

Keralam

ഇഞ്ചത്തൊട്ടി തൂക്കുപാലത്തിൽ നിയന്ത്രണം ഏർപ്പെടുത്തി പഞ്ചായത്ത്‌

കോതമംഗലം: എറണാകുളം ജില്ലയിലെ കോതമംഗലത്തിനു സമീപം സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ തൂക്കുപാലമായ ഇഞ്ചത്തൊട്ടി തൂക്കുപാലത്തിൽ കയറുവാൻ നിയന്ത്രണം ഏർപ്പെടുത്തി കുട്ടമ്പുഴ പഞ്ചായത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. ഒരേ സമയം 25 പേരിൽ കൂടുതൽ പേർ പാലത്തിൽ കയറരുതെന്ന സെക്രട്ടറിയുടെ പേരിലുള്ള മുന്നറിയിപ്പ് ബോർഡ് പാലത്തിൽ സ്ഥാപിച്ചു. […]